ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിനിടയിൽ ഗ്യാലറിയില്‍ ഇര്‍ഫാന്‍ ഖാന്‍... വിശ്വസിക്കാന്‍ കഴിയാതെ ആരാധകർ

ലണ്ടനിലെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിലാണ് ആരാധകരെ ഞെട്ടിച്ച് ഒരു അപൂര്‍വ്വ കാഴ്ച കണ്ടത്. കളി കാണാന്‍ ഗ്യാലറിയിലിരിക്കുന്ന വിഐപി കൂട്ടത്തില്‍ നടന്‍ ഇര്‍ഫാന്‍ ഖാന്‍. ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഫോട്ടോ വ്യക്തവുമല്ലായിരുന്നു. കഴിഞ്ഞ ദിവസം ഇര്‍ഫാന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ഷൂജിത് സിര്‍കര്‍ ഇര്‍ഫാന്‍ സുഖമായിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മര്‍ച്ചിലായിരുന്നു ഇര്‍ഫാന്‍ ഖാന് ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗം ബാധിച്ചത്. ഇര്‍ഫാന്‍ തന്നെയാണ് രോഗ വിവരം പുറത്തുവിട്ടത്. അതിനുശേഷം അദ്ദേഹം ചികില്‍സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയി.
തലയില്‍ തുണിയിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ ഇരുന്നത്. അത് ഇര്‍ഫാനൊന്നുമല്ലെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ വ്യക്തതയുള്ള ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. പാക്കിസ്ഥാന്‍ ചാനലിലെ വാര്‍ത്ത അവതാരകയായ സൈനബ് അബ്ബാസ് ആണ് തന്റെ ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്. ട്യൂമര്‍ ബാധിച്ച് അതീവഗുരുതരമായി ചികിത്സയില്‍ കഴിയുകയാണ് ഇര്‍ഫാന്‍ ഖാന്‍ എന്നാണ് ഇതുവരെ റിപ്പോര്‍ട്ടുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നു തെളിയിക്കുന്നതാണ് ഈ ചിത്രം.

https://www.facebook.com/Malayalivartha

























