Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....

ആലപ്പുഴ കൈനഗിരി ഭാഗത്തുള്ള ഷാപ്പില്‍ ബോട്ട് നിര്‍ത്തിയപ്പോള്‍ ഞാന്‍ തോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ടു; വൈകുന്നേരം വീടെത്തി... അതിന് ശേഷം അവരെന്നെ വിളിച്ചിട്ടില്ല- പിഷാരടി

31 MAY 2018 02:07 PM IST
മലയാളി വാര്‍ത്ത

ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്. കാണാന്‍ പോയ പരിപാടി കണ്ടാല്‍ തന്നെ സങ്കടം വരും. സിനിമയിലെ ദു:ഖകരമായ സീന്‍ കണ്ടാല്‍ വിഷമം വരും. അത് മറ്റൊരാളോട് പറയുമ്പോഴും അതേ വിഷമം ഉണ്ടാകും. പത്ത് വര്‍ഷത്തിന് മുന്‍പ് ആലപ്പുഴയില്‍ പരിപാടി അവതരിപ്പിക്കാന്‍ വിളിച്ചിരുന്നു. ഒരു ഹൗസ്‌ബോട്ടിലായിരുന്നു പരിപാടി.

ഡോക്ടര്‍മാരും കുടുംബവും ചേര്‍ന്ന ഗെറ്റുഗദര്‍ പരിപാടിയായിരുന്നു. ഇടയ്ക്കായിരുന്നു എന്റെ പരിപാടി. പക്ഷേ ബോട്ട് രാവിലെ ഒന്‍പത് മണിക്ക് എടുക്കുന്നതുകൊണ്ട് അപ്പോള്‍ തന്നെ കയറേണ്ടി വന്നു. ഞാന്‍ ബോട്ട് ഓടിക്കുന്ന ആളിന്റെ കൂടെ പോയിരുന്നു. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിച്ചിട്ടും എന്നെ പരിപാടി അവതരിപ്പിക്കാന്‍ വിളിക്കുന്നില്ല. ഞാന്‍ വേറൊരാളോട് പറഞ്ഞു’ ഒരു പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ഞാന്‍ വന്നത്’ എന്ന്.

എന്നെ വിളിച്ചയാള്‍ അടിച്ച് ഫിറ്റായി ഒരു ചെയറില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. ദേഹത്തൊക്കെ മീന്‍കറി വീണ് നല്ല ഉറക്കം. ഞാന്‍ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എന്റെ കൈപിടിച്ച് എല്ലാവരുടെയും മുന്നില്‍ നിര്‍ത്തി. ഇയാള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുകയാണ്. എല്ലാവരും ഇരിക്കൂ എന്ന് പറഞ്ഞു.

മൈക്കിന് പകരം വാട്ടര്‍ബോട്ടിലാണ് തന്നത്. പിന്നീട് ബോട്ടില്‍ പാട്ടുവയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന ചെറിയ മൈക്ക് തന്നു. വലിയ സൗണ്ട് ഒന്നും അതിനുണ്ടായിരുന്നില്ല. ഞാന്‍ പരിപാടി അവതരിപ്പിച്ചു. ആദ്യത്തെ ഐറ്റം കഴിഞ്ഞപ്പോള്‍ തന്നെ ഒരു സ്ത്രീ പറഞ്ഞു’ ഓ… വളരെ ബോറാണ്, നമുക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കാം. ഈ പരിപാടിക്ക് വേണ്ടി നമ്മുടെ സമയം വെറുതെ കളയണ്ട’ എന്ന്.

എനിക്ക് സങ്കടമായി. ഞാന്‍ ബോട്ട് ഓടിക്കുന്നയാളുടെ അടുത്ത് പോയിരുന്നു. ബോട്ടായത് കൊണ്ട് ഓടിരക്ഷപ്പെടാനും വയ്യ. കരച്ചില്‍ വന്നു. ബോട്ടുകാരനാണ് ചോറുണ്ടോ എന്ന് ചോദിച്ചത്. അയാളുടെ പക്കല്‍ ചോറുണ്ടായിരുന്നു. കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. കാശും ചോദിക്കാന്‍ പറ്റിയില്ല. പരിപാടി മുഴുവനാക്കിയില്ലല്ലോ…

അവസാനം ആലപ്പുഴ കൈനഗിരി ഭാഗത്തുള്ള ഷാപ്പില്‍ ഇവര്‍ക്ക് വേണ്ടി ബോട്ട് നിര്‍ത്തിയപ്പോള്‍ ഞാന്‍ തോട്ടത്തിലൂടെ ഓടിരക്ഷപ്പെട്ടു. വൈകുന്നേരം വീടെത്തി. അതിനുശേഷം അവരെന്നെ വിളിച്ചിട്ടില്ല. മീന്‍ കഴിച്ച് ഫിറ്റായ ആളെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. പേരുപറയുന്നില്ല…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (6 minutes ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (6 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (13 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (13 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (13 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (13 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (13 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (14 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (14 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (14 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (14 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (14 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (14 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (14 hours ago)

Malayali Vartha Recommends