സൂര്യക്ക് മുന്നിൽ ഭയന്ന് വിറച്ച് സായി പല്ലവി !!

മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ നടിയാണ് സായി പല്ലവി. പിന്നീട് തമിഴിലും തെലുങ്കിലുമായി കൈ നിറയെ പ്രോജക്ടുകളുമായി മുൻനിരയിലേക്ക് സായ് കുതിച്ചു. സൂര്യയുടെ നായകനായി എൻജികെ എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. സെൽവരാഘവനാണ് സംവിധാനം. സായി പല്ലവിയുടെ ഇഷ്ടതാരമാണ് സൂര്യ. പല അഭിമുഖങ്ങളിലും നടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. കൊളേജിൽ പഠിക്കുന്ന കാലം മുതലേ താരത്തോട് അധികമായ ആരാധന ഉണ്ടായിരുന്നെന്നും സായി പറഞ്ഞിരുന്നു
അതേ ആരാധനയോടും അൽപം ഭയത്തോടെയുമായിരുന്നു സൂര്യയെ കാണാൻ സായി പല്ലവി എത്തിയത്. സിനിമയിൽ നായികയാണെങ്കിൽപോലും ആരാധികയായി തന്നെയാണ് സായിയെ കാണാൻ കഴിഞ്ഞത്.ഇത് തന്റെ സ്വപ്നസാഫലമ്യമായിരുന്നെന്ന് സായി പല്ലവി പറഞ്ഞു. അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ വാക്കുകൾ വന്നില്ലെന്നും സൂര്യയുടെ നായികയായി അഭിനയിക്കുന്നുവെന്നത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും സായി പല്ലവി പറഞ്ഞു.
https://www.facebook.com/Malayalivartha

























