ദളിതനായതിനാല്‍ സിനിമയില്‍ തഴയപ്പെടുന്നുവെന്ന് കലാഭവന്‍ മണിയുടെ അനുജന്‍

കേരളത്തില്‍ എല്ലാമേഖലയിലും ദളിതര്‍ അവഗണന നേരിടുന്നുണ്ട്. സിനിമാ മേഖലയില്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് കലാഭവന്‍ മണ്യുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. ദളിതനായതിനാല്‍ ചിലയിടങ്ങളില്‍നിന്നും താന്നെ തഴയപ്പെടുന്നുവെന്ന് കലാകാരനായ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.
അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ സിനിമയില്‍നിന്നും പ്രമുഖ നടനും നടിയും പിന്മാറിയത് ഈ കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വദീപം നാടന്‍ കലാസമിതിയുടെ 'നാട്ടുമൊഴി' എന്ന പേരില്‍ പുറത്തിറക്കിയ നാടന്‍ പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സിഡിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു രാമകൃഷ്ണന്‍.
https://www.facebook.com/Malayalivartha

























