നാഗാര്‍ജ്ജുന ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സംവിധായകനോട് ചോദിക്കുന്നു, “ഞങ്ങളെവിടെ വന്നാണ് നിങ്ങളെ തല്ലേണ്ടത് ” !!

നാഗാര്‍ജ്ജുനയെ നായകനാക്കി രാം ഗോപാൽ വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് ഓഫീസര്‍.ചിത്രം തിയേറ്ററിൽ എത്തിയതിനു പിന്നാലെ ഞങ്ങളെവിടെ വന്നാണ് നിങ്ങളെ തല്ലേണ്ടതെന്നാണ് സൈബര്‍ വീരന്മാര്‍ സംവിധായകനോട് ചോദിക്കുന്നത്.ആക്ഷൻ ക്രൈം ത്രില്ലറായൊരുക്കുന്ന ചിത്രത്തിൽ മിറ സറീനാണ് നായിക.
ബേബി കാവ്യ, ഫിറോസ് അബ്ബാസി,സായാജി ഷിൻഡേ, അജയ് പ്രിയദര്‍ശി പുലിക്കോണ്ട, രാജേന്ദ്ര പ്രസാദ് എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ട്വിറ്ററിൽ ചിത്രത്തിനെ വിമര്‍ശിച്ച് ഒട്ടേറെ പേരാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രത്തിന്‍റെ നിര്‍മ്മാണ വേളയിൽ ‘ ഈ ചിത്രം ഒരുക്കുന്നതിൽ ഏറെ ആത്മവിശ്വാസം പുലര്‍ത്തുന്നു’ണ്ടെന്നും ‘ എന്‍റെ എല്ലാ വിധ സത്യസന്ധതയും ആത്മ സമര്‍പ്പണവും ഈ ചിത്രത്തിനു പിന്നിലുള്ള’തായും രാം ഗോപാൽ വര്‍മ്മ വ്യക്തമാക്കിയിരുന്നു.‘ ഇത് നല്ല രീതിയിൽ തന്നെ പുറത്തുവരുമെന്നും മികച്ച പ്രതികരണം ലഭിക്കുമെന്നു’മൊക്കെ സംവിധായകൻ തട്ടിവിട്ടതിനൊപ്പം ‘ ചിത്രം മോശമാണെങ്കിൽ പ്രേക്ഷകര്‍ക്ക് എവിടെ വന്നു വേണമെങ്കിലും തന്നെ തല്ലാ’മെന്നും പറഞ്ഞിരുന്നു.

ഈ വാക്യങ്ങൾ മുഖ വിലയ്ക്കെടുത്താണ് പ്രേക്ഷകര്‍ ഇപ്പോൾ എവിടെ വന്നാണ് താങ്കളെ തല്ലേണ്ടത് എന്ന ചോദ്യവുമായി തുനിഞ്ഞിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ഈ ചിത്രം വലിയ തലവേദന മാത്രമാണ് സൃഷ്ടിച്ചതെന്നും ഇതോടു കൂടി സിനിമയിലെ രാം ഗോപാൽ വര്‍മ്മയുടെ കാലം കഴിഞ്ഞെന്നും പ്രേക്ഷകര്‍ പ്രതികരിച്ചു.


https://www.facebook.com/Malayalivartha

























