ജിമ്മില്‍ പോകാതെ ആരോഗ്യം സംരക്ഷിക്കാമെന്ന് കാണിച്ച് ഇഷ

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടക്കം കുറിച്ച ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഫിറ്റ്‌നസ് വീഡിയോ പങ്കു വയ്ക്കുകയും നടന്മാരായ സുര്യയേയും പ്രിഥ്വിരാജിനെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത വിരാട്, ഹൃതിക് എന്നിവര്‍ തങ്ങളുടെ ഫിറ്റ്‌നസ് വീഡിയോകള്‍ പങ്കുവയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അടക്കം വേറെ ചിലരെ വെല്ലു വിളിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സ്വയം വെല്ലുവിളി ഏറ്റെടുത്ത നടി ഇഷ തല്‍വാറിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. എല്ലാവരും ജിമ്മില്‍ പോയും സൈക്ലിങ് നടത്തിയും യോഗ ചെയ്തുമെല്ലാം തങ്ങളുടെ കായികക്ഷമത തെളിയിക്കുമ്പോള്‍ ഇതിനൊന്നും പോകാതെ നിത്യവൃത്തി കൊണ്ട് ആരോഗ്യം സൂക്ഷിക്കാമെന്ന് കാണിച്ചു തരികയാണ് ഇഷ. നിലം തുടയ്ക്കാനുള്ള മോപ്പോ മറ്റോ ഉപയോഗിക്കാതെ തുണി ഉപയോഗിച്ച് നിലത്തിരുന്നു കൊണ്ട് തറ തുടച്ചാണ് ഇഷ ചലഞ്ച് സ്വയം ഏറ്റെടുത്തിരിക്കുന്നത്.
പോസിറ്റീവ് ആയുള്ള പ്രതികരണമാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. യാതൊരു പണച്ചിലവുമില്ലാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്തുകൊണ്ട് തന്നെ സ്വന്തം ആരോഗ്യം കാക്കാവുന്നതേ ഉള്ളുവെന്നും പണ്ട് കാലത്തുള്ളവര്‍ ഇതൊക്കെ ചെയ്താണ് ആരോഗ്യത്തോടെ ഇരുന്നിരുന്നത് അല്ലാതെ ജിമ്മില്‍ പോയോ മറ്റോ അല്ലെന്നും തുടങ്ങി ഇഷയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഈ വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഇഷ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുമുണ്ട് ആരാധകര്‍.കൈമാറി വന്ന വെല്ലുവിളി ഏറ്റെടുത്ത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഫിറ്റ്‌നസ് വീഡിയോ പങ്കു വയ്ക്കുകയും നടന്മാരായ സുര്യയേയും പ്രിഥ്വിരാജിനെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.


https://www.facebook.com/Malayalivartha

























