ഒടുവില്‍ ശ്രീറെഡ്ഡിയുടെ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നു

സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം ചൂണ്ടി കാണിച്ച് ശക്തമായി പ്രതിഷേധിച്ച നടിയാണ് ശ്രീറെഡ്ഡി. ശ്രീറെഡ്ഡിയുടെ പുതിയ സിനിമ ഏറെ നാളുകളായി റിലീസ് നീണ്ട് പോകുകയായിരുന്നു. ഒടുവില്‍ ജൂണ്‍ 29 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്.ശ്രീറെഡ്ഡി നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ആണ്ടവ കാനം. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന ശ്രീയുടെ തിരിച്ചു വരവ് ഈ സിനിമയിലൂടെയായിരുന്നു.
സി വേല്‍മതി സംവിധാനം ചെയ്ത സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീയാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം ജൂണ്‍ 29 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.

ശ്രീക്കൊപ്പം രണ്ട് പുതുമുഖങ്ങളും സിനിമയിലുണ്ടാവും. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നുമുള്ള കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ശാന്തി എന്ന് പേരുള്ള ശക്തമായൊരു സ്ത്രീ കഥാപാത്രമായിട്ടാണ് ശ്രീ സിനിമയില്‍ അഭിനയിക്കുന്നത്.

https://www.facebook.com/Malayalivartha

























