Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ് മണ്ണില്‍ വേരാഴ്ത്താന്‍ ചാനല്‍ തുടങ്ങി രജനികാന്ത്: തലൈവരുടെ ചാനലിന്റെ പേരിങ്ങനെ

22 DECEMBER 2018 04:21 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ-രാഷ്ട്രിയ രംഗത്ത് വന്‍ തരംഗമുണ്ടാക്കിയായിരുന്നു രജനികാന്തിന്റെ രാഷ്ട്രിയ പ്രവേശന പ്രഖ്യാപനം. അടുത്ത പൊതുതിരഞ്ഞെടുപ്പുകള്‍ മുതല്‍ എല്ലാ മണ്ഡലങ്ങളിലും തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്നും രജനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ രാഷ്ട്രീയ വേരുകള്‍ പടര്‍ത്തുന്നതിന്റെ ആദ്യ ഘട്ടമായി ചാനല്‍ ആരംഭിക്കാന്‍ പോവുകയാണ് അദ്ദേഹം. ജയലളിതയും കരുണാനിധിയുമൊക്കെ തങ്ങളുടെ സ്വന്തം ചാനലുകളിലൂടെ രാഷ്ട്രീയ ജീവിതം പുഷ്ടിപ്പെടുത്തിയവരാണ്.

ചാനല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി രജനിയുടെ ടീം എന്‍ഒസി സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിച്ചു കഴിഞ്ഞു. മൂന്നുപേരുകളാണ് സംഘം മുന്നോട്ടുവച്ചിരിക്കുന്നത്: സൂപ്പര്‍ സ്റ്റാര്‍ ടിവി, രജനി ടിവി, തലവൈര്‍ ടിവി എന്നിങ്ങനെയാണ് പേരുകള്‍. രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ വി.എം സുധാകറാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. തന്റെ പേരും ചിത്രവും വച്ച് ചാനല്‍ തുടങ്ങുന്നതില്‍ രജനിക്കും എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായി ചാനലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എഐഡിഎംകെയുടെ നേതൃത്വത്തിലുള്ള ചാനലാണ് ജയ ടിവി. ശശികലയും കുടുംബവുമായിരുന്നു ജയ ടിവി നോക്കി നടത്തിയിരുന്നത്. പാര്‍ട്ടി പിളര്‍ന്നതിന് പിന്നാലെ ന്യൂസ് ജെ എന്ന പേരില്‍ ഇവര്‍പുതിയ ചാനല്‍ ആരംഭിച്ചു. ഡിഎംകെയുടെ നേൃത്വത്തില്‍ കലൈഞ്ജര്‍ ടിവി പ്രവര്‍ത്തിക്കുമ്പോള്‍ എം. കെ സ്റ്റാലിന്റെ കുടുംബം സണ്‍ ടിവി നടത്തുന്നു. വിജയ കാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനലാണ് ക്യാപ്റ്റന്‍ ടിവി, പിഎംകെയുടെ ചാനലാണ് മക്കള്‍ ടിവി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends