Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..


സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍, തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..


മെലീസ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവം ആരംഭിച്ചതോടെ ജമൈക്കയെ ഒരു ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു... കാറ്റില്‍ 25,000 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങിപ്പോയി..ചുഴലിക്കാറ്റിന്റെ അടുത്ത ലക്ഷ്യം ക്യൂബ..

ഹിറ്റുകൾ തീർക്കാൻ ധനുഷ്-വെട്രിമാരൻ കൂട്ട്കെട്ട് വീണ്ടും; അസുരനിൽ നായികയായെത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ

22 JANUARY 2019 05:41 PM IST
മലയാളി വാര്‍ത്ത

'വട ചെന്നൈ' യ്ക്ക് ശേഷം ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അസുരൻ' തമിഴ് സിനിമ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സിനിമ പ്രേമികളുടെ വിലയിരുത്തൽ. ഈയിടയ്ക്ക് പുറത്തിറങ്ങിയ 'വട ചെന്നൈ' ധനുഷിന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ആരാധക പ്രശംസകൾ പിടിച്ചു പറ്റിയ ചിത്രത്തിന് മികച്ച സ്വീകാര്യതയുമുണ്ടായിരുന്നു. അതിനാൽ തന്നെ ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അസുരനായുള്ള കാത്തിരിപ്പിലാണ് തമിഴകം.

അതേസമയം ധനുഷിന്റെ ചിത്രം അസുരനെക്കുറിച്ചുള്ള പുതിയ ട്വീറ്റ് കേരളത്തിലും സിനിമാ ആരാധകർക്കിടയിൽ വലിയ ചർച്ചായാവുകയാണ്. ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിനുപരി മലയാളത്തിന്റെ സ്വന്തം നായിക മഞ്ജു വാര്യർ തമിഴ് സിനിമ ലോകത്തേയ്ക്ക് കടക്കാനൊരുങ്ങുന്നതായി ധനുഷ് ട്വീറ്റ് ചെയ്യുകയായിരുന്നു.

നിത്യഹരിത നായികയായ മഞ്ജു വാര്യരാണ് ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നായിരുന്നു ധനുഷ് തന്‍റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. സിനിമ ലോകത്ത് വിസ്മയങ്ങൾ തീർത്ത അഭിനയപാടവത്തിൽ നിന്നും കൂടുതൽ പഠിക്കാൻ അവസരം വന്നു ചേർന്നിരിക്കുന്നുവെന്നും ധനുഷ് കുറിച്ചു. ജനുവരി 26 ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ധനുഷ് ട്വിറ്ററിൽ കുറിച്ചു. ധനുഷിന്റെ ട്വീറ്റിനു പിന്നാലെ മഞ്ജുവും തന്റെ തമിഴ് അരങ്ങേറ്റത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച് കഴിഞ്ഞു. ഒപ്പം ധനുഷിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കു വെച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ചിത്രത്തെപ്പറ്റിയുള്ള ചർച്ചകളും സിനിമ മേഖലയിൽ സജ്ജീവമാകുകയിരുന്നു.

മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റത്തെപ്പറ്റി മുൻപും പല തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. തമിഴ് സിനിമ മേഖലയോടും ഭാഷയോടുമുള്ള താത്പര്യം മഞ്ജു തന്നെ പലപ്പോഴും പ്രകടമാക്കിയിട്ടുമുണ്ട്. ഏതായാലും ഹിറ്റ് കൂട്ടുകെട്ടിനൊപ്പമുള്ള മഞ്ജുവിന്റെ കടന്ന് വരവ് കേരളത്തിലെ തീയറ്ററുകളും നിറയ്ക്കുമെന്നാണ് അണിയറ പ്രവർത്തരുടേയും കണക്കുകൂട്ടൽ.

ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ ധനുഷ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരന്റെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ചിത്രത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വി ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആടുകളം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകൻ വെട്രിമാരന്‍ ഇന്ന് രാജ്യത്തെ ഏറ്റവും പോപ്പുലര്‍ ആയ സംവിധായകരില്‍ ഒരാളാണ്. മാരി 2 ആണ് ധനുഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സായി പല്ലവി നായികയായ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപണിയില്‍ സംഭവിക്കുന്നത് എന്ത്?  (4 minutes ago)

‘പിഎം ശ്രീ’ വിവാദത്തിന് താൽക്കാലിക വിരാമം  (17 minutes ago)

വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം: ആത്മഹത്യയ്ക്ക് ശ്രമിച്ച പറവൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്  (21 minutes ago)

അമീബിക് മസ്തിഷ്ക ജ്വരം  (28 minutes ago)

ISRAEL ഇരുപതിനായിരം പാക് സൈനികരും ഇറങ്ങി  (48 minutes ago)

എങ്ങും അസാധാരണ കാഴ്ചകള്‍;  (1 hour ago)

കൂമ്പന്‍പാറ മണ്ണിടിച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സന്ധ്യയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി  (1 hour ago)

ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ച‍ൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു  (1 hour ago)

പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു....  (1 hour ago)

സങ്കടമടക്കാനാവാതെ... ഉമ്മയ്ക്കു പിന്നാലെ മകനും....  (2 hours ago)

CPI - CPM സി പി ഐ പോയാലും ഒന്നുമില്ലെന്ന് പിണറായി  (3 hours ago)

അർധരാത്രി 12.30ന് കരതൊട്ടു  (3 hours ago)

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

President Droupadi Murmu യുദ്ധവിമാനത്തിൽ പറക്കാനൊരുങ്ങി രാഷ്‌ട്രപതി  (3 hours ago)

യുവാവ് മോഷ്ടാവെന്ന് കരുതി പിടികൂടി പോലീസിന് കൈമാറി  (3 hours ago)

Malayali Vartha Recommends