Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജനികാന്തിന്റെ മകള്‍ വിവാഹിതയായി; വരന്‍ മുന്‍ഭര്‍ത്താവിന്റെ ഉറ്റസുഹൃത്ത്

12 FEBRUARY 2019 03:20 PM IST
മലയാളി വാര്‍ത്ത

സംവിധായികയും നിര്‍മ്മാതാവുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം കഴിഞ്ഞു. വിശാഖന്‍ വനങ്കമുടിയെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. വിവാഹവാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും രജനീകാന്തിന്റെ പുതിയ മരുമകനെക്കുറിച്ച് ആരാധകര്‍ക്ക് അത്ര പിടിയില്ല. സൗന്ദര്യയുടേയും വിശാഖന്റേയും രണ്ടാം വിവാഹമാണിത്. മുന്‍ ഭര്‍ത്താവ് അശ്വിനുമായി സൗന്ദര്യ 2017 ലാണ് വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ ഒരു മകന്‍ ഉണ്ട്. സൗന്ദര്യയുടെ കുടുംബസുഹൃത്തായിരുന്ന വിശാഖന്‍ അശ്വിന്റെ അടുത്ത സുഹൃത്തു കൂടിയാണ്.

ഇപ്പോള്‍ തന്റെ കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുകയാണ് വിശാഖന്‍. പ്രമുഖ മരുന്നു കമ്പനി അപെക്‌സ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററാണ്. ബാംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത വിശാഖന്‍ യുഎസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് മനോജ് ബീധ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് വിശാഖന്‍ എത്തിയത്.

സൗന്ദര്യയെപ്പോലെ വിശാഖന്റേയും രണ്ടാം വിവാഹമാണിത്. ഡിഎംകെ നേതാവ് കെപികെ കുമാരന്റെ മകള്‍ കനിഖ കുമാരനെയാണ് വിശാഖന്‍ ആദ്യം വിവാഹം ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം കനിഖ നടി ത്രിഷയുമായി ആദ്യം കല്യാണം ഉറപ്പിച്ച വരുണ്‍ മണിയനെയാണ് വിവാഹം ചെയ്തത്. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ഇന്നലെയാണ് വിവാഹം നടന്നത്. സിനിമാ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, കമല്‍ഹാസന്‍, ലോറന്‍സ്, ലക്ഷ്മി മഞ്ജു, മണിരത്‌നം, വാലി തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends