നടന് ചിമ്പുവിന്റെ സഹോദരന് ഇസ്ലാം മതം സ്വീകരിച്ചു
നടനും സംവിധായകനും സംഗീത സംവിധായകനുമായി കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. നടന് രാജേന്ദറിന്റെ മകനും യുവതാരം സിമ്പുവിന്റെ സഹോദരനുമാണ് കുരലരസന്‍. അച്ഛന് രാജേന്ദര്‍ അമ്മ ഉഷ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
അലൈ, സൊന്നാല്‍ താന്‍ കാതല? എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കുരലരസന്‍. സിമ്പു നായകനായ ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയതും കുരലരസന്‍ ആണ്.
https://www.facebook.com/Malayalivartha