Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന് നിയമ വിദ്യാര്‍ഥിനി

19 OCTOBER 2020 08:32 AM IST
മലയാളി വാര്‍ത്ത

താന്‍ 14-ാം വയസ്സില്‍ അഭിനയിച്ച ഫോര്‍ സെയില്‍ എന്ന സിനിമയിലെ രംഗം യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നിയമ വിദ്യാര്‍ഥിനി. സോന എം എബ്രഹാം എന്ന പെണ്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും താനും കുടുംബവും സമീപിച്ചുവെങ്കിലും ഇന്നുവരെ പോസിറ്റീവ് റെസ്പോണ്‍സ് ഉണ്ടായിട്ടില്ലെന്നും സോന പറയുന്നു.

സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ഫോര്‍ സെയിലിന്റെ പ്രമേയം. ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണെന്നാണ് സോന പറയുന്നത്.

അനിയത്തി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ കഥ പറഞ്ഞ ചിത്രത്തില്‍ കാതല്‍ സന്ധ്യയായിരുന്നു നായികാവേഷം ചെയ്തത്. സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ പക്ഷേ ഞാനാണ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടത്. പക്ഷേ അത് ചെയ്തില്ല. അതിന് തെളിവാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

അനുജത്തി ആക്രമിക്കപ്പെടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ രംഗം സംവിധായകന്റെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ മാതാപിതാക്കളും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്.

സിനിമ പൂര്‍ത്തിയാക്കിയ ശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ അവര്‍ക്ക് പേടിയാണ്.

എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. സമൂഹത്തില്‍ നിന്ന് കുത്തുവാക്കുകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകള്‍ നോക്കുന്നത്. അധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു. അങ്ങനെയുള്ള ചേട്ടന്‍മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്‍മാരേ, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ ദുഖം നിങ്ങള്‍ക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കള്‍ പോലും ശ്രമിച്ചത്.

അമ്മയില്‍ നിന്ന് രാജിവച്ച് പാര്‍വതിയോട് ബഹുമാനമുണ്ടെന്നും സോന പറയുന്നുണ്ട്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്പോണ്‍സ് ഉണ്ടായിട്ടില്ല. സോന പറയുന്നു. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (5 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (5 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (6 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (7 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (7 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends