Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തേടിയെത്തിയത് ആ മരണ വാർത്ത! ഒരു കൈ വെട്ടി മാറ്റിയത് പോലെ... വികാരഭരിതനായി ദിലീപ്

30 MAY 2023 01:46 PM IST
മലയാളി വാര്‍ത്ത

ചെന്നൈയിലെത്തുന്ന മലയാള സിനിമക്ക് അവഗണിക്കാൻ കഴിയാത്ത വ്യക്തിയായിരുന്നു കാർത്തിക് ചെന്നൈ. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം അന്തരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഫെഫ്‍ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ അംഗം കൂടെയാണ് അദ്ദേഹം.

ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു, കാർത്തിക്കിന്റെ വിയോഗത്തെ തുടർന്ന് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കാർത്തിക്കിനെ പരിചയപ്പെട്ടിട്ട് 35 വർഷം കഴിഞ്ഞു. ഓരോ സിനിമകളുടെയും ഫൈനൽ വർക്ക് നടക്കുമ്പോൾ 1st കോപ്പിക്കു വേണ്ടി എഡിറ്റിംഗ് റൂമിൽ നിന്ന് പിക്ചർ നെഗറ്റീവും സൗണ്ട് നെഗറ്റ്റീവും സിങ്ക് ചെയ്തു കിട്ടുന്നത് ലാബിൽ കൊടുക്കാൻ എ വി എമ്മിലെയും വാഹിനിയിലെയും എഡിറ്റിംഗ് റൂമുകൾക്ക് മുന്നിൽ എത്രയോ രാത്രികളിൽ കൊതുകുകടിയും കൊണ്ട് കാത്തിരുന്നിട്ടുണ്ട് ഞാനും കാർത്തിക്കും", സിദ്ധുവിന്റ വാക്കുകളിലേക്ക്.

റെക്കോർഡിങ്, റീ റെക്കോർഡിങ്, ഡബ്ബിങ്, മിക്സിങ് ഈ ജോലികൾ ചെയ്യാൻ എത്രയോ വർഷങ്ങൾ മദ്രാസിലെ സ്റ്റുഡിയോകളിലും കോടമ്പാക്കത്തും കാർത്തികനൊപ്പം യാത്ര ചെയ്തു. പോണ്ടി ബസാറിലും രംഗനാഥൻ തെരുവിലും പർച്ചേസിങ്ങിനും അല്ലാതെയും കാർത്തിക്കിനൊപ്പം അലഞ്ഞുതിരിഞ്ഞു. ക്രോക്ഡയിൽ പാർക്കും VGP യും മഹാബലിപുരവും കാണാൻ ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ വാടക കൊടുക്കാതെ ഡീസൽ മാത്രം അടിച്ചു കൊടുത്തു കാർത്തിക്കിന്റെ കാറിൽ യാത്ര ചെയ്തിട്ടുണ്ട്.

ഞാൻ മദ്രാസിൽ സ്ഥിരതാമസമായിരുന്ന കാലത്ത് വാടക വീട് കണ്ടുപിടിക്കാ നൊക്കെ കാർത്തിക്കിന്റെ സഹായം തേടിയിട്ടുണ്ട്. എന്റെ കല്യാണസമയത്ത് മോഹനേട്ടന്റെ കാർ ഓടിച്ചിരുന്നത് കാർത്തിക് ആണ്. കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് ഉപയോഗിക്കാൻ മോഹനേട്ടന്റെ കാർ ഗുരുവായൂർ ഇട്ടിട്ടു പോയി മോഹനേട്ടൻ. ഒരാഴ്ച എന്റെയും ഭാര്യയുടെയും യാത്ര കാർത്തിക്കിന്റെ ഡ്രൈവിങ്ങിൽ ആയിരുന്നു.

മലയാള സിനിമയുടെ വർക്ക് കൂടുതലും മദ്രാസിൽ നടന്നിരുന്ന കാലത്ത് ഞങ്ങളുടെ സ്ഥിരം ഡ്രൈവർ ആയിരുന്നു കാർത്തിക്. കുറേക്കാലം സെവൻ ആർട്സ് മോഹനേട്ടന്റെ പേഴ്സണൽ ഡ്രൈവറായും ജോലി ചെയ്തു. മദ്രാസിൽ മലയാള സിനിമകളുടെ വർക്ക് ക്രമേണ കുറഞ്ഞു തുടങ്ങിയപ്പോൾ കാർത്തിക് ക്യാൻവാട്ടറിന്റെ ബിസിനസ് തുടങ്ങി.പക്ഷേ അത് വിജയിച്ചില്ല. ആ ഘട്ടത്തിലാണ് ഞാൻ കൺട്രോളറായി വർക്ക് ചെയ്യുന്ന ഒന്നാമൻ എന്ന സിനിമയുടെ സെറ്റിലേക്ക് സേതു അടൂർ കാർത്തിക്കിനെ റെക്കമെന്റ് ചെയ്യുന്നത് മാനേജരായി.

 

ആ പടത്തിൽ ഹൈദരാബാദിൽ കാർത്തിക് വർക്ക് ചെയ്തു. ആ സെറ്റിൽ വച്ച് കോസ്റ്റ്യൂം ഡിസൈനർ മഹി അണ്ണനും സേതുവും ഞാനും ഒക്കെ കൂടി കാർത്തിക്കിനോട് പറഞ്ഞു. കാർത്തിക് മദ്രാസിൽ അല്ലെ താമസം മദ്രാസിൽ അഗസ്റ്റിൻ ചെയ്യുന്ന ജോലി കാർത്തിക്കിന് ചെയ്തു കൂടെ ഞങ്ങളൊക്കെ പടം തരാം, കാർത്തിക്കിനെ ചെന്നൈ മാനേജർ പദവിയിലേക്ക് തിരിച്ചുവിടുന്നത് അങ്ങിനെയാണ്. ഞങ്ങളൊക്കെ നാട്ടിലേക്ക് താമസം മാറ്റിയിരുന്നു ആ കാലത്ത്.

എന്റെ കുറച്ചു സിനിമകൾ അഗസ്റ്റിൻ ചെയ്തിട്ടുണ്ടെങ്കിലും പിന്നീടങ്ങോട്ട് ഇന്നേവരെ ഇപ്പോൾ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ വർക്കും കാർത്തിക് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ മലൈക്കോട്ടയ് വാലിബൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഈ അത്യാഹിതം ഉണ്ടായത്. അറ്റാക്ക് ആയിരുന്നു. നടൻ ദിലീപ് ഇപ്പോൾ ഫോൺ ചെയ്തു വെച്ചതേയുള്ളൂ. നമ്മുടെ ഒരു കൈ വെട്ടി മാറ്റിയത് പോലെയല്ലേ സിദ്ധു ഏട്ടാ എന്നാണ് ദിലീപ് സങ്കടത്തോടെ ചോദിച്ചത്. സംവിധായകൻ സിബി മലയിൽ സാറും വിളിച്ചിരുന്നു.

 

ദിലീപ് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് സിബി സാറും പങ്കുവെച്ചത്. മലയാള സിനിമയിലെ ഓരോരുത്തർക്കും അങ്ങനെ പറയാനേ കഴിയു . സിനിമയിലെ ഓരോരുത്തരുടെ വീട്ടിലെ വിശേഷങ്ങൾക്കും സന്ദേശമല്ല കാർത്തിക് തന്നെ നേരിട്ടത്തും. മലയാള സിനിമക്കാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു കാർത്തിക്. പ്രിയപ്പെട്ടവൻ വിട പറയുമ്പോൾ എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത്. മലയാള സിനിമയുടെ എന്ത് ജോലി ചെന്നൈയിൽ നടന്നാലും കാർത്തിക് നമുക്കൊരു ധൈര്യമായിരുന്നു. ആ ധൈര്യമാണ് ഇല്ലാതായത്. കണ്ണീരോടെ വിട. എന്നായിരുന്നു കുറിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 minute ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (8 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (13 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (23 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (27 minutes ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (35 minutes ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (43 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (50 minutes ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (57 minutes ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (4 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (4 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (7 hours ago)

Malayali Vartha Recommends