നടൻ വിജയ് ഭാര്യയും മക്കളെയും ഉപേക്ഷിച്ചോ..? കടുത്ത വിഷാദത്തിൽ..? ഞെട്ടിച്ച് മാധ്യമ പ്രവർത്തകൻ

ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവുമധികം ആരാധകരുളള നടനാണ് ഇളയ ദളപതി വിജയ്. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി ചിത്രങ്ങളിൽ വിജയ് നായകനായിട്ടുണ്ട്. സംവിധായകനും നടനുമായ അച്ഛൻ ചന്ദ്രശേഖറിന്റെ പാത പിന്തുടർന്നാണ് വിജയ് സിനിമയിലെത്തുന്നത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് സൂപ്പർ താരമായി വളർന്നു. വളരെ പെട്ടെന്നാണ് വിജയ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.
റൊമാന്റിക് ആക്ഷൻ സിനിമകളാണ് നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇന്ന് കേരളത്തിൽ ഉൾപ്പെടെ വലിയ ആരാധകവൃന്ദം വിജയ്ക്കുണ്ട്. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളു എങ്കിലും വിജയിയെ കുറിച്ചുള്ള നിസാരമായ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിജയിയുടെ കുടുംബ ജീവിതത്തെ സംബന്ധിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് വിജയ് ഫാൻസിനെ ചോദിപ്പിക്കുകയും ചെയ്തു.
നടന്റെ ആരാധികയായിരുന്ന സംഗീത സോമലിംഗത്തെ വിവാഹം കഴിച്ചിട്ട് 23 വര്‍ഷമായി. ഇക്കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. പ്രണയ സിനിമകളില്‍ നായകനായി അഭിനയിച്ചിരുന്ന വിജയിയുടെ കടുത്ത ആരാധികയായിരുന്നു സംഗീത സോമലിംഗം. ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീതയെ വിജയിയുടെ സിനിമാ ചിത്രീകരണം കാണാനെത്തിയതായിരുന്നു. അന്ന് ലൊക്കേഷനില്‍ വച്ചാണ് വിജയ് സംഗീതയെ ആദ്യമായി കാണുന്നതും. വളരെ പെട്ടെന്ന് ഇരുവര്‍ക്കുമിടയില്‍ സൗഹൃദം ഉടലെടുക്കുകയായിരുന്നു.
അങ്ങനെ 1999 ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് താരവിവാഹം നടക്കുന്നത്. തൊട്ടടുത്ത വര്‍ഷം ഒരു മകനും വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരു മകള്‍ക്കും ജന്മം കൊടുത്തു. അങ്ങനെ സന്തുഷ്ടമായ ദമ്പതിമാരായി വിജയും സംഗീതയും ഒരുമിച്ച് ജീവിച്ചു. ഭര്‍ത്താവിനോടും കുടുംബത്തോടും അത്രയും അടുപ്പവും സ്‌നേഹവുമുള്ള കുടുംബിനിയായി സംഗീത മാറുകയും ചെയ്തു. ഇപ്പോഴും അതിനൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇതിനിടയിലാണ് താരങ്ങള്‍ ഡിവോഴ്‌സായെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വിജയ് ഭാര്യയായ സംഗീതയെ ഒഴിവാക്കി പ്രമുഖ നടിയുടെ കൂടെ ജീവിക്കുകയാണെന്നും അദ്ദേഹത്തിന് രണ്ടല്ല, മൂന്ന് കുട്ടികളുണ്ടെന്നുമാണ് പ്രചരിച്ച വാർത്ത.
സംഗീതയില്‍ ജനിച്ച ദിവ്യ സാഷയും ജേസണ്‍ സഞ്ജയ് എന്നിങ്ങനെ രണ്ട് മക്കളാണ് നടനുള്ളത്. എന്നാല്‍ ഇതല്ലാതെ മൂന്നാമതും ഒരു കുട്ടിയുണ്ടെന്നാണ് വിക്കിപീഡിയ പ്രൊഫൈലില്‍ കൊടുത്തിരുന്നത്. ഇപ്പോഴിതാ വാരിസിന്റെ റിലീസിന് ശേഷം നടൻ വിഷാദരോഗത്തിന് അടിമയാണെന്നാണ് മറ്റൊരു വാർത്ത. വിജയ് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നു എന്ന മറ്റൊരു വാർത്തയും തമിഴ് സിനിമാലോകത്ത് ചർച്ചയാണ്. അതിനിടെ വിജയ്‌യെ കുറിച്ച് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.
വിജയ് ഭാര്യ സംഗീതയിൽ നിന്ന് വിവാഹമോചനം വാങ്ങി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് മാധ്യമപ്രവർത്തകൻ പറയുന്നത്. ലിയോയുടെ സെറ്റിൽ വിജയും തൃഷയും കൂടുതൽ അടുത്തു. വിജയ് എംജിആർ ആണെങ്കിൽ തൃഷ ജയലളിതയാണ്. ഇരുവരെയും വിവാഹവേദിയിൽ ഉടൻ ഒന്നിച്ച് കാണാം. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ബൂത്ത് കമ്മിറ്റികൾ വരെ തയ്യാറാണ്.
കല്യാണത്തിന് പെണ്ണും റെഡി. ജോഡി എങ്ങനെയുണ്ട് എന്ന് ചോദിച്ചുകൊണ്ട് ട്വിറ്ററിലാണ് മാധ്യമപ്രവർത്തകൻ ഇക്കാര്യം കുറിച്ചത്. മാധ്യമപ്രവർത്തകന്റെ വാക്കുകൾ തമിഴകത്ത് ചർച്ചയാണ്. എന്നാൽ ഇതെല്ലാം വെറും കിംവദന്തികൾ മാത്രമാണെന്നാണ് വിജയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ പറഞ്ഞത്. ആരാധകരും വാർത്തകളെ വെറും ഗോസ്സിപ്പുകളായി കണ്ട് തള്ളി കളഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വിജയ് ഇപ്പോൾ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്. ലിയോയുടെ ഓരോ അപ്‌ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
https://www.facebook.com/Malayalivartha


























