Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..

അവിഹിത ബന്ധം...നഗ്നവീഡിയോഅന്ന് ആരും പിന്തുണച്ചില്ല...പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍

09 MARCH 2017 04:12 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ ലോകത്തെ ഇളക്കിമറിക്കുന്ന സുചിലീക്ക്‌സ് നിരവധി സെലിബ്രിറ്റികളെയാണ് ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നടിമാരുടെയും നടന്‍മാരുടെയും രഹസ്യ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് സുചിലീക്ക്സ് ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് എതിരായ ഇത്തരം ആക്രമണം ഇപ്പോള്‍ തുടങ്ങിയതല്ല. സോഷ്യല്‍ മീഡിയകള്‍ സജീവമാവുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരം വ്യക്തിഹത്യ നടന്നിരുന്നതായി പ്രമുഖ നടി ചൂണ്ടിക്കാട്ടുന്നു. തനിക്കു നേരിട്ട ആരോപണങ്ങളെക്കുറിച്ചും ഇവയെ അതിജീവിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തുന്നു.

മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി സ്വര്‍ണമാല്യയാണ് തനിക്കെതിരേ നടന്ന വ്യക്തിഹത്യക്കെതിരേ രംഗത്തുവന്നത്. ഇപ്പോള്‍ സുചിലീക്ക്‌സുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നടി തന്റെ അനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു. നടിക്കെതിരായ ആരോപണം കാഞ്ചി മഠത്തിലെ ആചാര്യമാരില്‍ ഒരാളുമായി നടിക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അന്നു സ്വര്‍ണമാല്യ വിവാഹമോചിതയായിരുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി.

ഒരു സ്ത്രീക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്. ഈ സ്ത്രീ ഒരു നടിയോ കലാകാരിയോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇതാണ് സമൂഹത്തിന്റെ ചിന്താഗതിയെന്നും സ്വര്‍ണമാല്യ പറഞ്ഞു. സമൂഹം കരുതുന്നത് ഒരു സ്ത്രീക്കെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്നു പരിശോധിക്കാനൊന്നും ആരും തയ്യാറാവില്ല. മറിച്ച് ആ സ്ത്രീയെ ഒരു വേശ്യയെപ്പോലെയാണ് ജനങ്ങള്‍ കാണുക. ജനങ്ങളുടെ ഈ ചിന്താഗതിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നു നടി വിശദമാക്കി. 

അന്നു പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നുനിന്നപ്പോള്‍ ഒരാള്‍പ്പോലും തനിക്കു വേണ്ടി സംസാരിച്ചില്ലെന്ന് സ്വര്‍ണമാല്യപറഞ്ഞു. 2004ല്‍ എനിക്ക് 21 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ ആരോപണങ്ങള്‍ നേരിട്ടത്. ഇന്നത്തേതുപോലെ എന്റെ ഭാഗം വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയകളുടെ സഹായവും അന്നു ലഭിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ആത്മഹത്യക്കു ശ്രമിച്ചു കടുത്ത മനോവിഷമം മൂലം താന്‍ അന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി നടി വെളിപ്പെടുത്തി. വിവാഹമോചനത്തിനു പിന്നാലെ ഇത്തരമൊരു ആരോപണം കൂടി നേരിടേണ്ടിവന്നത് മാനസികമായി തന്നെ തകര്‍ത്തതായും സ്വര്‍ണമാല്യ പറഞ്ഞു.

അക്കാലത്ത് കുടുംബം നല്‍കിയ പിന്തുണയാണ് എനിക്കു കരുത്തേകിയത്. എങ്കിലും അന്നത്തെ കാലം ഓര്‍മിക്കുമ്പോള്‍ ഇപ്പോള്‍ പേടിതോന്നുന്നു. സ്‌കൂളില്‍ പഠിക്കുന്ന ഒരു സഹോദരി അന്നു എനിക്കുണ്ടായിരുന്നു. അവള്‍ അന്ന് സ്‌കൂളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നേരിട്ട പരിഹാസം എത്ര വലുതായിരിക്കും. സ്‌കൂള്‍ അസംബ്ലിയില്‍പ്പോലും അവളെ നില്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ അനുവദിച്ചിരുന്നില്ല. ഒരു ദിവസം കരഞ്ഞുകൊണ്ട് അവള്‍ വീട്ടിലെത്തിയത് മറക്കാനാവില്ല. 

ഒരു ദിവസം വിമാനത്താവളത്തില്‍ വച്ച് തനിക്കൊപ്പം നില്‍ക്കുകയായിരുന്ന അമ്മയ്ക്കെതിരേയും കുറച്ചു സ്ത്രീകള്‍ കൂടിനിന്ന് മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാനിടയായത് തന്നെ ഉലച്ചുവെന്നു നടി വെളിപ്പെടുത്തി. അക്കാലത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു നടിയുടെ മുഖവുമായി സാമ്യമുള്ള യുവതിയുടെ നഗ്നവീഡിയോ നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്വര്‍ണമാല്യ പറഞ്ഞു. അന്നു തന്റെ പേരിലും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നതായി നടി കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലയില്‍ തന്നെയുള്ള ചിലരാണ് തന്റെ നഗ്നവീഡിയോ പ്രചരിക്കുന്നുണ്ടെന്ന കാര്യം പറഞ്ഞത്. അത് കാണണമെന്നതായിരുന്നു എന്റെ അടുത്ത ആഗ്രഹം. കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. കാരണം ആ യുവതി എന്നെപ്പോലെ തന്നെയായിരുന്നു. പക്ഷെ വീഡിയോയിലെ യുവതി ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. എനിക്ക് ഹിന്ദി അല്‍പ്പം പോലും അറിയില്ലെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാമായിരുന്നുവെന്ന് സ്വര്‍ണമാല്യ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവമാസ പൂജകള്‍ക്കും പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കുമായി നാളെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി ശബരിമല നട തുറക്കും... പ്രതിഷ്ഠാദിന ചടങ്  (13 minutes ago)

സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും...  (26 minutes ago)

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി.... ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടമുണ്ടായത്  (49 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംയുക്ത സമരസമിതി.... ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താന്‍ നീക്കം, പ്രതിഷേധത്തില്‍ അരലക്ഷത്തോളം പേര്‍ പങ്കെടു  (1 hour ago)

എ.കെ.ബാലന്റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്  (1 hour ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ് ആറു പ്രതികളെ റിമാന്റ് ചെയ്തു... മൊത്തം 7 പ്രതികള്‍ ഒരു പ്രതി ഒളിവില്‍ , കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുമേഷിനെയാണ് ഇനി പിടികൂടാനുള്ളത്  (2 hours ago)

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി... രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുക  (3 hours ago)

കേരളത്തില്‍ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... 16ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു  (3 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു  (4 hours ago)

ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം  (4 hours ago)

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (9 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (9 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (9 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (9 hours ago)

Malayali Vartha Recommends