Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി, ദാരിദ്രത്തില്‍ വളര്‍ന്ന രജനികാന്തിന്റെ ജീവിതം മാറ്റിയത് സിനിമ, സ്‌റ്റെല്‍ മന്നന്‍ പാവപ്പെട്ടവരുടെ ദൈവമായി മാറിയ കഥ ഇങ്ങനെ

31 DECEMBER 2017 10:36 AM IST
മലയാളി വാര്‍ത്ത

സ്റ്റെല്‍ മന്നന്‍ രജനികാന്തിന്റെ ജീവിതത്തെ മാതൃകയാക്കി എടുക്കേണ്ടതാണ്.എന്നും എപ്പോഴും രജനികാന്തിന്റെ ജീവിതം സിനിമയെ വെല്ലുന്നതാണ്.ലഴിതമായ ജീവിതത്തിന് ഉടമയാണ് രജികാന്ത്.സാധാരണക്കാരെ പോലെ പെരുമാറുന്ന രജനികാന്തിനെ ജനങ്ങള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ചു. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. 

ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി. 

ജെ. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും തമിഴ് സിനിമയില്‍ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവര്‍ഗള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ താരം നടത്തിയിരുന്നില്ല. ജയലളിതയും കരുണാനിധിയുമെല്ലാം അരങ്ങുവാണിരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അന്ന് രജനിയുടെ സാധ്യതകള്‍ കുറവായിരുന്നു. ഇപ്പോള്‍ ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ ഒരു ശൂന്യതയുണ്ട്. അസുഖബാധിതനായ കരുണാനിധിക്ക് ഇനിയൊരു അങ്കത്തിന് ബാല്യമില്ലവുമില്ല. ഇതാണ് രജനിയെ പോലുള്ള സൂപ്പര്‍താരത്തിന് രാഷ്ട്രീയ പ്രവേശനത്തിന് പറ്റിയെന്ന സമയമെന്നാണ് നിരീക്ഷരുടെ പക്ഷം.

1950 ഡിസംബര്‍ 12ന് പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനായിട്ടായിരുന്നു രജനിയുടെ ജനനം. മഹാരാഷ്ട്ര സ്വദേശികളായിരുന്നുവെങ്കിലൂം ബംഗളൂരുവിലാണ് രജനിയും കുടുംബവും താമസിച്ചിരുന്നത്. അഞ്ചാം വയസില്‍ രജനിക്ക് അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ജീവിക്കുന്നതിനായി രജനി നിരവധി തൊഴിലുകള്‍ ചെയ്തിരുന്നു. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായിട്ട് ജോലി നോക്കുമേ്ബാള്‍ ഒഴിവ് സമയങ്ങളില്‍ രജനികാന്ത് ബസില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ യാത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തില്‍ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് സിനിമകള്‍ കാണുന്ന പതിവും തുടങ്ങിയിരുന്നു.

ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോണ്‍സ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശിവാജി കോളേജില്‍ പ്രവേശനം നേടണമെന്ന പിതാവിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു.

 

എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസില്‍ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീര്‍ന്നപ്പോള്‍ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.

ഒരു സ്ഥിരം തൊഴില്‍ ലഭിച്ചാല്‍ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയില്‍ മൂത്ത സഹോദരന്‍ സത്യനാരായണ റാവു മുന്‍കൈയ്യെടുത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങി നല്‍കി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി.

അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ കോഴ്‌സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളില്‍ വന്നു. വെള്ളിത്തിരയില്‍ മുഖം കാണിക്കുക എന്ന മോഹം ഉള്ളില്‍ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാന്‍ സുഹൃത്തായ രാജ് ബഹാദൂര്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. 1973ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (32 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (1 hour ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (2 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (2 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (4 hours ago)

Malayali Vartha Recommends