കോഴയില്‍ മുങ്ങുന്ന കേരളം: സുപ്രീംകോടതി വിധിയും നിലവാരമില്ലാത്ത ബാര്‍ലൈസന്‍സ് പുതുക്കലും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പത്താം ഭാഗമാണിത്.
2011-ലെ അബ്കാരി നയത്തിനെതിരെയുള്ള കേസില്‍ 5-3-2014-ലെ സുപ്രീം കോടതി വിധി ബാറുടമകള്‍ക്ക് കനത്ത പ്രഹരമായിരുന്നു. 1992 മുതല്‍ നിലവാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നൂറുകണക്കിനു ബാറുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങി. 211. എക്‌സൈസ് വകുപ്പ് സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നടപടികളൊന്നുമെടുക്കാതെ നില്‍ക്കുന്നു. 15-3- 2014-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നു.
സുപ്രീം കോടതി വിധിപ്രകാരം ബാര്‍ പുതുക്കല്‍ നയപരമായ തീരുമാനമെടുക്കേണ്ട ഫയലാകുന്നു. ഈ വിഷയങ്ങളൊക്കെ എക്‌സൈസ് വകുപ്പിനു പുറത്തുപോകാതിരിക്കാന്‍ ആരൊെക്കയോ കഠിനമായി അധ്വാനിക്കുന്നു. ബാര്‍ ലൈസന്‍സുകള്‍ പുതുക്കാനാവില്ല എന്ന പത്രവാര്‍ത്തകള്‍ പുറത്തുവരുന്നു. 29-3-2017-ലെയും 30-3-2017-ലെയും ദീപിക പത്രത്തിലെ വാര്‍ത്തകളിങ്ങനെ:
\'\'മദ്യനയം പുതുക്കാത്തതിനെത്തുടര്‍ന്നു സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍ മാര്‍ച്ച് 31-നു ശേഷം അടച്ചിടേണ്ടിവരും. ബാറുകളുടെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കുകയാണ്. ഏപ്രില്‍ രണ്ടുമുതല്‍ പുതിയ മദ്യനയം രൂപികരിക്കുന്നതുവരെ ബാര്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട അവസ്ഥയുണ്ടാകും.\'\' \'\'സര്‍ക്കാര്‍ ഓരോ വര്‍ഷം പുതുക്കുന്ന മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31-നുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുകയാണു പതിവ്. ഇതുവരെ സര്‍ക്കാര്‍ നയം പുതുക്കാനാകാത്തതിനാല്‍ ബാര്‍ ലൈസന്‍സുകളും പുതുക്കാനാകില്ല. ലൈസന്‍സ് പുതുക്കി വാങ്ങാതെ മാര്‍ച്ച് 31-നു ശേഷം ഒരു ഹോട്ടലിലും ബാറിലൂടെ മദ്യം വില്‍ക്കാന്‍ കഴിയില്ല.\'\'
\'ചര്‍ച്ച കൂടാതെ മദ്യനയം പുതുക്കേണ്ടെന്നു കെ.പി.സി.സി.യും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവാരമില്ലാത്ത ബാറുകളെ നേരത്തെയുള്ള സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചതായിരുന്നു ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടണമെന്നു സുപ്രീം കോടതിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ 417 ബാറുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള നിലവാരമില്ലെന്നായിരുന്നു കണ്ടെത്തല്‍.\'\'
\'\'ഇവയുടെ ലൈസന്‍സ് റദ്ദാക്കുന്നതും മദ്യനയം പുതുക്കുമ്പോഴുള്ള സുപ്രധാനമായ തീരുമാനമാണ്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏഴു ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പുകാലമായതിനാല്‍ സര്‍ക്കാരിനു നയപരമായ തീരുമാനം എടുക്കുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്.\'\'
\'\'സംസ്ഥാനത്ത് 754 ബാറുകളാണു നിലവിലുള്ളത്. അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ ഏപ്രില്‍ രണ്ടുമുതല്‍ ബാര്‍ ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കിനല്‍കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മദ്യനയം പുറത്തുവരുന്നതുവരെ ഇപ്പോഴത്തെ നിലയില്‍ തുടരട്ടെ എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. നിലവിലെ ലൈസന്‍സ് പുതുക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ നയം തടസമാകില്ല എന്നതാണു കാരണമായി പറയുന്നത്.\'\'
ബാറുകളുടെ ലൈസന്‍സ്: മന്ത്രിസഭ പരിഗണിക്കും:
സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കുന്ന കാര്യം ഏപ്രില്‍ രണ്ടിനു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുകൂലമായ നിലപാടു സ്വീകരിച്ചതോടെയാണ് അടുത്ത മന്ത്രിസഭായോഗത്തില്‍ ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കിനല്‍കുന്നതു പരിഗണിക്കാന്‍ തീരുമാനിച്ചത്.
ബാറുകളുടെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കും. ഏപ്രില്‍ ഒന്നിനു മദ്യശാലകള്‍ക്ക് അവധിയാണ്. ഏപ്രില്‍ രണ്ടിനു ചേരുന്ന മന്ത്രിസഭായോഗത്തിലേക്കാണു ഫയല്‍ നീങ്ങുന്നത്. സംസ്ഥാനത്ത് ആകെയുള്ള 754 ബാറുകളില്‍ പ്രശ്‌നങ്ങളില്ലാത്ത 320 ബാറുകള്‍ തുറക്കുന്നതാണു പരിഗണിക്കുന്നത്. നിലവാരം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയ 417 ബാറുകളുടെ ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കാതിരിക്കുന്നതും പരിഗണനയിലുണ്ട്. ഇതോടെ തെരഞ്ഞെടുപ്പിനു മുന്‍പ് 320 ബാറുകള്‍ തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടുണ്ട്.
5-3-2014-ലെ സുപ്രീം കോടതി വിധിക്കുശേഷം കേരളത്തിലെ ബാര്‍ ലൈസന്‍സുകള്‍ പുതിക്കുനല്‍കുന്ന വിഷയത്തില്‍ നടന്ന കാര്യങ്ങളുടെ രത്‌നചുരുക്കം ഇങ്ങനെയാകാം: 5-3-2014-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്നും വാങ്ങിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കലിനെ സംബന്ധിച്ച ഒരു നോട്ട് എക്‌സൈസ് വകുപ്പ് തയാറാക്കുന്നു. ഈ നോട്ട് മന്ത്രിസഭയുടെ പരിഗണനക്കു വിടണമെന്ന് എക്‌സൈസ് മന്ത്രി നിര്‍ദ്ദേശിക്കുന്നു.
വകുപ്പിന്റെ ആവശ്യപ്രകാരം ഒരു നോട്ട് തയയാറാക്കുന്നതിനായി അഡ്വക്കേറ്റ് ജനറല്‍ 17-3-2014-ന് ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിഷയത്തില്‍ ഉപദേശം നല്‍കുന്നു. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രി തയാറാക്കി മുഖ്യമന്ത്രിക്കു നല്‍കിയ നോട്ടില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം വീണ്ടും തേടണമെന്ന് മുഖ്യമന്ത്രി കുറിപ്പെഴുതുന്നു. 17-3-2014-ല്‍ അഡ്വക്കേറ്റ് ജനറല്‍ ഉപദേശം നല്‍കിയ സ്ഥിതിയില്‍ 19-3-2014-ല്‍ വീണ്ടും ഒരുപദേശം എന്തിനായിരുന്നെന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു.17-3-2014-ലെ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തിനു മുകളില്‍ 19-3-2014-ല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20-3-2014-ല്‍ അഡ്വക്കേറ്റ് ജനറല്‍ വീണ്ടും ഒരു ഉപദേശം നല്‍കുന്നു.
""THE SAID REPORT OF THE ONE MAN COMMISSION IS YET TO BE BORN\'\' എന്നാണ് 20-3-2014-ല്‍ അഡ്വക്കേറ്റ് ജനറല്‍ എഴുതിയത്. എന്നാല്‍ 12-8-2013-ല്‍ തന്നെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് എക്‌സൈസ് വകുപ്പിനു ലഭിച്ചിരുന്നു എന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ 4-ാമത്തെ ലൈന്‍ തന്നെ തെളിയിക്കുന്നു.
20-3-2014-ലെ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ കോപ്പി ചാനലുകളിലൂടെ പുറത്തുവന്നിരുന്നു. ആ രേഖകള്‍ സത്യമാണെങ്കില്‍ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുന്ന വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലും ചില ഒളിച്ചുകളികള്‍ നടത്തിയതായി വ്യക്തമാകുന്നു. ഇനിയും ലഭിക്കാനിരിക്കുന്ന ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ എന്നായിരുന്നു എ.ജി.യുടെ ഉപദേശം.20-3-2014-ലെ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ പ്രസക്ത ഭാഗങ്ങളിങ്ങനെ:
"The Hon’ble Supreme Court also was conscious that the Government have to make every endeavour to do positive action on the report and in which case, the standards of such hotels can be elevated to a uniform pattern of standard: The issue now posed here is whether pending awaiting such report and the positive action to be taken by the Government thereafter as a matter of policy, these non-standard restaurants are to be given renewal? According to me, there is absolutely no interdict in the Supreme Court judgment which forbear or injunct the Government from granting renewal to the said non-standard hotels as the matter stands now. However, it may be noted that such renewal cannot be granted without imbibing the spirit of the verdict of the Supreme Court to the effect that the Government is to take positive action on the basis of one man commission report and to make consequential orders. In that view of the matter, the renewal if at all can only be an Adhoc measure or a measure which is ad interim. The Government therefore, pending awaiting the report of one man commission and also the decision thereafter to be taken as a matter of policy by it can grant the renewal to the non-standard bar hotels on the basis of the following conditions:
232. (a) The renewal shall be purely provisional or ad interim subject to its cancellation or withdrawal before its date of completion.
(B) The renewl will be subject to the decision taken by the Government immediately after the cessation of the model code of conduct for the election.
ലൈസന്‍സ് പുതുക്കല്‍ ഫയല്‍ 26/3/2014-ല്‍ ചേരുന്ന മന്ത്രിസഭായോഗത്തില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുന്നു. എന്നാല്‍ അ.ഏ. യുടെ ആ ഉപദേശത്തിന്റെ 3, 4 ലൈനുകള്‍ റിപ്പാര്‍ട്ട് കിട്ടി എന്നു വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ബാര്‍ കോഴ അ.ഏ. യുടെ അഭിപ്രായത്തില്‍ നിന്നുതന്നെ തുടങ്ങിയിട്ടുണ്ടോ? അദ്ദേഹം എന്തിനായിരുന്നു \' കഎ അഠ അഘഘ\' എന്ന മൂന്നു പദങ്ങള്‍ ഉപയോഗിച്ചത്? വേണമെങ്കില്‍ കൊടുത്തോ എന്നല്ലേ അതിന്റെ അര്‍ത്ഥം? ആര്‍ക്കു വേണമെങ്കില്‍! അന്വേഷിക്കേണ്ടിയിരിക്കുന്നു.
വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തായ രേഖകളുടെ അടിസ്ഥാനത്തില്‍ 26/3/2014-ല്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ 2140-ാം നമ്പര്‍ ഇനമായി ചേര്‍ത്ത മന്ത്രിസഭാ നോട്ടിലെ മന്ത്രിസഭയുടെ തീരുമാനം \'\'ഇക്കാര്യം നിയമവകുപ്പുമന്ത്രിയുടെ അഭിപ്രായത്തോടുകൂടി മന്ത്രിസഭായോഗം മുമ്പാകെ വീണ്ടും കൊണ്ടുവരേണ്ടതാണ്\'\' എന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട് എന്നാണ്. 235. ഈ ഫയല്‍ 28/3/2014-നു നിയമവകുപ്പുന്ത്രിയുടെ ഓഫീസിലെത്തി എന്ന് മാധ്യമങ്ങള്‍വഴി പുറത്തായ രേഖകള്‍ തെളിയിക്കുന്നു. നിയമമന്ത്രി ടൂറിലായിരുന്നതിനാല്‍ ഫോണില്‍ നിയമന്ത്രിയുമായി ബന്ധപ്പെട്ട് നിയമ സെക്രട്ടറി (ജില്ലാ ജഡ്ജിയാണ് നിയമസെക്രട്ടറി എന്നോര്‍ക്കണം) അന്നുതന്നെ അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തീരുമാനിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
2-4-2014-ലെ മന്ത്രിസഭായോഗ തീരുമാനം:
2-4-2014-ല്‍ കൂടിയ മന്ത്രിസഭായോഗത്തില്‍ 5155-ാം നമ്പര്‍ ഇനമായി സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ബാര്‍ ലൈസന്‍സ് പുതുക്കല്‍ തീരുമാനമിങ്ങനെയായിരുന്നു:
നികുതി വകുപ്പ്:- എക്‌സൈസ് - ഇ.അ. ചീ. 3196-3198/2014 കേസുകളിലെ ബഹു. സുപ്രീം കോടതിയുടെ ഉത്തരവ് - ബാര്‍ ലൈസന്‍സ് പുതുക്കുന്നത് കുറിപ്പിലെ നിര്‍ദ്ദേശം സാധൂകരിച്ചു. സുപ്രീം കോടതിയുടെ ഉത്തരവില്‍ പരാമര്‍ശിക്കുന്ന നിലവാരമില്ലാത്ത ബാര്‍ ഹോട്ടലുകള്‍ ഒഴികെയുള്ള ലൈസന്‍സുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു വിധേയമായും കുറിപ്പില്‍ പറയുന്ന നിബന്ധനകള്‍ക്കു വിധേയമായും താല്‍ക്കാലികമായി പുതുക്കി നല്‍കുവാന്‍ തീരുമാനിച്ചു.
മേല്‍പ്പറഞ്ഞ നിലവാരമില്ലാത്ത ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്ന കാര്യം ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് നികുതി വകുപ്പ് സെക്രട്ടറി പരിശോധിച്ച് സമര്‍പ്പിക്കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാനായി മാറ്റിവെച്ചു. ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ ഒരു മാസത്തിനകം നികുതി വകുപ്പ് സെക്രട്ടറി സമര്‍പ്പിക്കേണ്ടതാണ്.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha