കുഞ്ഞാലിക്കുട്ടിയെ കണ്ട് പഠിക്കാം, ബുദ്ധിപൂര്‍വ്വം മുന്നേറാം

സംസ്ഥാനത്തെ എല്ലാ രാഷ്ടീയ നേതാക്കളും മാതൃകയാക്കേണ്ടത് ഒരാളെ. വ്യാവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. രാജ്യസഭ തിരഞ്ഞെടുപ്പില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചരടുവലിച്ചതാണ് കുഞ്ഞാലിക്കുട്ടിയുടെ തൊപ്പിയില്‍ ഒടുവില്‍ തുന്നിചേര്‍ക്കപ്പെട്ട പൊന്‍തൂവല്‍. 2001-2006 യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും റജിന വിഷത്തില്‍ പിന്തിരിഞ്ഞോടിയ പി കെ കുഞ്ഞിക്കുട്ടിയാണ് ഇപ്പോള്‍ അഴിമതിക്കും അതിസമ്പന്നതയ്ക്കും എതിരെ നിലപാടെടുത്ത് സംസ്ഥാനത്തെ ഗ്ലാമര്‍കുട്ടിയായി മാറിയിരിക്കുന്നത്.
റജീന സംഭവം കുഞ്ഞാലിക്കുട്ടിയെ ഒരുപാട് പഠിപ്പിച്ചു. ഭരണം കല്ലും മുള്ളും നിറഞ്ഞ കല്‍മെത്തയാണെന്നും അവിടെ കാര്യങ്ങള്‍ നടത്തുന്നത് പ്രയാസമാണെന്നും കുഞ്ഞാലിക്കുട്ടി മനസിലാക്കി. 2001ലെ യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി കരിമണല്‍ഖനനം ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങള്‍ അദ്ദേഹത്തെ വിവാദത്തിലാഴ്ത്തി. അന്ന് വിഎം സുധീരനുമായി കൊമ്പുകൊര്‍ത്തു.
തുടര്‍ന്ന് മുനീറിന്റെ ചേനലായ ഇന്ത്യ വിഷന്‍ അദ്ദേഹത്തെ റജീന കേസില്‍ വീഴത്തി. പിന്നെ രക്ഷപ്പെടാനാവാത്ത തരത്തില്‍ അദ്ദേഹം ആഴക്കടലിലായി. നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയമടഞ്ഞു. എന്നാല്‍ 2011ല്‍ മടങ്ങി വന്ന കുഞ്ഞാലിക്കുട്ടി പഴയ കുഞ്ഞാലിക്കുട്ടി ആയിരുന്നില്ല. ഇത്തരമൊരു മടങ്ങി വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. കെ ടി ദലീല്‍ എന്ന യുവാവിനോട് പരാജയം ഏറ്റുവാങ്ങുമ്പോള്‍ പോലും കുഞ്ഞാലിക്കുട്ടിയെ ചതിച്ചത് അദ്ദേഹത്തിന്റെ അമിതമായ ആത്മവിശ്വാസമായിരുന്നു.
എന്നാല്‍ 2011ല്‍ വ്യവസായമന്ത്രിയായി മടങ്ങിയെത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മത നിറഞ്ഞതായിരുന്നു. ഒരു വിവാദത്തിലും അദ്ദേഹം പിടികൊടുത്തില്ല. ആര്‍ക്കെതിരെയും സംസാരിക്കില്ല. കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ആകെയുണ്ടായ വിവാദം ചക്കിട്ടപാറ ഖനനാനുമതിയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ അദ്ദേഹം ഖനനാനുമതി റദ്ദാക്കി.
സാധാരണ പാര്‍ട്ടിക്കാര്‍ക്കൊപ്പം നിന്നാല്‍ മാത്രമെ ഭാവിയുള്ളൂ എന്ന് മനസിലാക്കിയത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടി കെ പി എ മജീദിനെ പിന്തുണച്ചത്. പാണക്കാട്ടെ കുടുംബാംഗം തന്നെ മുതലാളി എന്ന് വിശേഷിപ്പിച്ച ഒരാള്‍ക്കെതിരെ നിലപാടെടുക്കുമ്പോള്‍ ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് മനസിലാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ വിവേകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha