ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി.സി. ജോര്‍ജ് പുറത്താകുമ്പോള്‍ ശിക്ഷ പിടിച്ചുവാങ്ങി പുറത്ത് പോകുന്ന ആദ്യത്തെ കാബിനറ്റ് റാങ്കുകാരനാകും

കെ എം മാണിയുടെ കേരള കോണ്‍ഗ്രസിലേക്ക് പി.സി ജോര്‍ജ് ലയിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. പിണറായി വിജയന്‍ എ.കെജി സെന്ററില്‍ നിന്നും ഇറക്കി വിട്ട പിസി ജോര്‍ജിനെ കെ എം മാണി നിരൂപാധികം സ്വീകരിക്കുകയായിരുന്നു. അതു വരെ മാണിയെ തലങ്ങും വിലങ്ങും തെറി പറഞ്ഞ് നടന്ന ജോര്‍ജ് മാണിസാര്‍ എന്നു വിളിക്കുന്നതു കണ്ട് ജോര്‍ജിന്റെ തൊലിക്കട്ടി ഓര്‍ത്ത് കേരളം തൊഴുതു നിന്നു.
പി.സി. ജോര്‍ജിന് ഒരു കുഴപ്പമുണ്ട്. അദ്ദേഹം എവിടെ നിന്നാലും അവിടെ കുളമാക്കും. സിപിഎമ്മിലായിരിക്കുമ്പോള്‍ അവിടെ കുളമാക്കി. പി.ജെ ജോസഫിനൊപ്പം നിന്നപ്പോള്‍ പ്ലസ്ടു വിറ്റ് സാമ്പത്തികാടിത്തറ വിപുലപ്പെടുത്തി. അതോടെ ജോസഫ് വെള്ളത്തില്‍ പോയി.
സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കി ഇടതുമുന്നണിയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് കെ എം മാണിക്ക് മുമ്പില്‍ തോറ്റു കൊടുക്കാന്‍ പി.സി. ജോര്‍ജ് തീരുമാനിച്ചത്. അബദ്ധം അങ്ങനെയൊന്നും സംഭവിക്കാത്ത കെ എം മാണിയെ സംബന്ധിച്ചിടത്തോളം ജോര്‍ജ് ഒരു വലിയ അബദ്ധമായി മാറി.
ഇലക്ഷനില്‍ മത്സരിച്ച് ജയിച്ചപ്പോള്‍ മന്ത്രിയാകണമെന്നായി ജോര്‍ജ്. എന്നാല്‍ ജോര്‍ജിന് മന്ത്രിക്കസേര കിട്ടിയില്ല. അതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് ജോര്‍ജിന് വിരോധമായി. എങ്ങനെയെങ്കിലും മന്ത്രിസഭ തകര്‍ക്കണമെന്നായി ജോര്‍ജിന്റെ ലക്ഷ്യം.
സര്‍ക്കാരിന്റെ ചീഫ് വിപ്പ് സര്‍ക്കാരിന്റെ വിഴുപ്പലക്കി. ഒടുവില്‍ കോണ്‍ഗ്രസ് സ്വന്തം വിപ്പിനെ നിയമിച്ചു. ജോര്‍ജിന്റെ വിപ്പ് തങ്ങള്‍ അംഗീകരിക്കില്ലെന്നായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന എതു വിഷയത്തിലും ജോര്‍ജ് പ്രതികരിക്കും. സോളാര്‍ കേസില്‍ മുഖ്യമന്ത്രി അപകടത്തില്‍പെട്ടപ്പോള്‍ ജോര്‍ജ് മുഖ്യമന്ത്രിക്കെതിരായി. ഇതിനിടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കിംഗുമാര്‍ ജോര്‍ജിനെ തരാതരം പോലെ ഉപയോഗിച്ചു.
ജോര്‍ജിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ മാണി വഴങ്ങിയില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പി.ജെ ജോസഫും ഇതേ ആവശ്യം ഉന്നയിച്ചു. എന്നിട്ടും കെ എം മാണി സര്‍വരെയും അനുനയിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കെഎം മാണിക്കിട്ട് കൊത്തിയപ്പോള്‍ കളി കാര്യമായി. അങ്ങനെ ജോര്‍ജ് കളത്തിനു പുറത്തായി.
ജോര്‍ജിനെ കുറിച്ച് ഒരു തമാശയുണ്ട്.. ഒരു ചാനലില്‍ അദ്ദേഹം ചര്‍ച്ചയ്ക്ക് വന്നു അവിടെ കിടക്കുന്നു. ഒരു സി.ഡി സംഗതി ചാനലുകാരുടെ വകയാണ്. സിഡിയുമായി ജോര്‍ജ് ചര്‍ച്ചയ്ക്ക് കയറി. ചര്‍ച്ചാവിഷയം കത്തി കയറിയപ്പോള്‍ ജോര്‍ജ് സി.ഡി പൊക്കി കാണിച്ചു. ഇതാ തെളിവ്. ഇത്രേയുള്ളൂ ജോര്‍ജിന്റെ തെളിവുകള്‍?
ഏതായാലും ജോര്‍ജിനെ പുറത്താക്കാന്‍ കെ എം മാണി തയ്യാറാവില്ല. കാരണം ജോര്‍ജിനെ സേഫ്‌സോണിലാക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha