ജോര്‍ജ്ജിനെ തെറിപ്പിച്ചത് ഗണേശന്റെ ആനപ്പക

സരിതാ നായര്‍ എഴുതിയതായി പറയപ്പെടുന്ന കത്ത് പുറത്തുവിട്ടത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. ജോസ് കെ മാണി നല്‍കിയ പരാതി അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം ഗണേഷ് കുമാറിനെ ചോദ്യം ചെയ്യും. ഗണേഷ് കുമാര്‍ കത്ത് പുറത്തുവിട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഗണേഷ് കുമാറിന്റെ കയ്യിലാണ് സരിതയുടെ കത്ത് ഉണ്ടായിരുന്നത്. ഗണേഷിന് കത്ത് നല്‍കിയത് പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയാണ്. യുഡിഎഫ് സര്‍ക്കാരില്‍ അംഗമാകാന്‍ ഗണേഷ് കുമാര്‍ അത് ഉപയോഗിച്ചെങ്കിലും അത് ഫലം ചെയ്തില്ല.
പി സി ജോര്‍ജ്ജിനെതിരെയാണ് ഗണേശിന്റെ ഓരോ നീക്കങ്ങളും. തന്റെ മന്ത്രി സ്ഥാനവും കുടുംബവും ഇല്ലാതാക്കിയ ജോര്‍ജ്ജിനെ വെറുതെ വിടാന്‍ ഗണേശന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ മന്ത്രി സ്ഥാനം തെറിച്ചതുപോലെ ചീഫ് വിപ്പ് സ്ഥാനവും തെറിക്കണമെന്നാണ് ഗണേശിന്റെ വാശി.
ജോസ് കെ മാണിക്കെതിരായ കത്ത് പുറത്തുവന്നാല്‍ ജോര്‍ജ്ജിന്റെ സ്ഥാനം തെറിക്കും എന്ന് ഗണേശന്‍ കരുതി. ജോര്‍ജ്ജിനോട് ഗണേഷിനുള്ളത് ഒടുങ്ങാത്ത പകയാണ്. ഗണേശന്‍ ആനയുടെ ആരാധകനായതുകൊണ്ട് ആനപ്പക എന്നും പറയാം. പക മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ആനകള്‍ തക്കസമയം വരുമ്പോള്‍ ആന പ്രതികാരം ചെയ്യും.
ഗണേശന്‍ കത്തു പുറത്താക്കിയെന്ന് ജോര്‍ജിന് അറിയാമെങ്കിലും അക്കാര്യം പിസിക്ക് പറയാനാവില്ല. കാരണം കത്ത് ഗണേശന്‍ പുറത്തുവിട്ടത് ജോര്‍ജ്ജിനോട് പറഞ്ഞത് ബാലകൃഷ്ണപിള്ളയാണ്. ഫലത്തില്‍ പിസി സരിതയില്‍ വീണു. ഏല്‍ക്കാനാവാത്ത വിധം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha