വിവാദം കൊണ്ട് പൊറുതി മുട്ടി ലീഗ്; കോടിയേരി ലീഗ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി

രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുസ്‌ലിം ലീഗിലെ ചില നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഒന്നിച്ച് നീങ്ങാനുള്ള സാഹചര്യം ഉണ്ടാകുമോ എന്നതായിരുന്നു വിഷയം. യു.ഡി.എഫില്‍ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ക്ക് വിധേയമാകാത്തത് മുസ്‌ലിംലീഗ് മാത്രമാണ്. തങ്ങള്‍ യു.ഡി.എഫില്‍ തുടരുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് ലീഗ് നേതൃത്വത്തിനറിയാം. അടുത്ത തെരഞ്ഞെടുപ്പില്‍ പച്ചതൊടില്ലെന്ന് കോവളത്ത് നടന്ന യു.ഡി.എഫ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതും അതുകൊണ്ടാണ്.
എല്‍.ഡി.എഫില്‍ ഇപ്പോള്‍ ഘടകക്ഷികള്‍ അധികമില്ല. സി.പി.ഐയും ജനതാദള്‍ എസും മാത്രം. ആര്‍.എസ്.പിയും വീരേന്ദ്രകുമാര്‍ വിഭാഗവും കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗവും പുറത്ത് പോയി. അതിനാല്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ് മുന്നണി. ലീഗിനെ കൂടെ കൂട്ടിയില്ലെങ്കിലും അധികാരത്തിലെത്താം. പക്ഷെ, ദീര്‍ഘകാലം തുടരണമെങ്കില്‍ ലീഗിന്റെ സഹായം വേണം. ലീഗ് കൂടെ വന്നാല്‍ യു.ഡി.എഫിന്റെ അടിത്തറ ഇളകുമെന്ന് സി.പി.എമ്മിനറിയാം. ലീഗില്ലാതെ യു.ഡി.എഫിന് മലപ്പുറത്ത് രക്ഷപെടാനാവില്ല.
2005ല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗും സി.പിഎമ്മും അടവ് നയം സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ഇരുകൂട്ടരും മലപ്പുറത്തെ പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഭരിച്ചിരുന്നു. എന്നാല്‍ വി.എസും സി.പി.ഐയും എതിര്‍ക്കും. അത് മറികടക്കാനുള്ള തന്ത്രവും നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha