കോഴയില്‍ മുങ്ങുന്ന കേരളം: പുതിയ മദ്യനയവും യുഡിഎഫും

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിനഞ്ചാം ഭാഗമാണിത്.
സംസ്ഥാനത്തു പഞ്ചനക്ഷത്രപദവിക്കു താഴെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ യുഡിഎഫ് യോഗം സര്‍ക്കാരിനോടു ശിപാര്‍ശചെയ്തു. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തും. ഞായറാഴ്ചകളില്‍ മദ്യവില്പന നിര്‍ത്തലാക്കും.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുടമകളില്‍നിന്നും ഈ വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫീസ് വാങ്ങിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുന്നതില്‍ നിയമക്കുരുക്ക് ഉണ്ടോ എന്നു പരിശോധിച്ചാകും തുടര്‍നടപടി. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തു പഞ്ചനക്ഷത്രപദവിയുള്ള ബാറുകള്‍ക്കുമാത്രം പ്രവര്‍ത്തനാനുമതി നല്കിയാല്‍ മതിയെന്നാണ് യുഡിഎഫ് ശിപാര്‍ശയെന്നു യോഗത്തിനുശേഷം യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യും.
സംസ്ഥാനത്തു പുതുതായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. നിലവിലുള്ള ഔട്ട്‌ലെറ്റുകളില്‍ 10 ശതമാനംവച്ച് ഓരോ വര്‍ഷവും പൂട്ടും. ഞായറാഴ്ചകളില്‍ മദ്യവില്പന ഉണ്ടാവില്ല. ഇതോടെ വര്‍ഷത്തില്‍ നിലവിലുള്ള ഡേയ്ക്കു പുറമേ 52 ദിവസങ്ങള്‍കൂടി െ്രെഡ ഡേ ആയിരിക്കും. മദ്യരഹിതകേരളം എന്നതാണ് യുഡിഎഫിന്റെ മദ്യനയം.
മദ്യത്തിനെതിരേയുള്ള ബോധവത്കരണത്തിനു ബിവറേജ് കോര്‍പറേഷന്റെ വരുമാനത്തിന്റെ ഒരു ശതമാനം ഉപയോഗിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു മദ്യത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ബിവറേജസ് കോര്‍പറേഷന്‍ വഴി വിതരണംചെയ്യുന്ന വീര്യകൂടിയ മദ്യത്തിന്റെ ലഭ്യത കുറയ്ക്കും. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും.
കള്ളുചെത്തു വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. ചെത്തുതൊഴിലാളികള്‍ക്കു തൊഴില്‍ സംരക്ഷണം ഉറപ്പാക്കും. തെങ്ങിന്റെയും കള്ളുചെത്തു തൊഴിലാളികളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഷാപ്പ് അനുവദിക്കുകയുള്ളൂ. മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുക എന്നതാണു യുഡിഎഫിന്റെ ലക്ഷ്യം.
ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ പ്രതിസന്ധിയിലാകുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബാറുകളിലെ തൊഴിലാളികള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പ ലഭ്യമാക്കും. ഓരോ വര്‍ഷവും നിര്‍ത്തലാക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കും. ഈ പദ്ധതികള്‍ക്കായി ബിവറേജ് കോര്‍പറേഷന്റെ വരുമാനത്തില്‍നിന്നുള്ള അഞ്ചു ശതമാനം ഉപയോഗിക്കും. മദ്യത്തിന് അടിമകളായവരെ ചികിത്സിക്കുന്നതിനായുള്ള ഡിഅഡിക്ഷന്‍ സെന്ററുകള്‍ക്കുള്ള സഹായം വിപുലപ്പെടുത്തും.
തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പുനര്‍ജനി2030:
തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പുനര്‍ജനി2030 എന്ന പദ്ധതി നടപ്പാക്കും. ഇതിനായി സംസ്ഥാനത്തെ 334 ലക്ഷം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണം. ഒരു ദിവസത്തെ വരുമാനം ഓരോരുത്തരും ഈ പദ്ധതിയിലേക്കു നല്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. പത്തുവര്‍ഷംകൊണ്ടു സമ്പൂര്‍ണമദ്യനിരോധനം എന്നതാണു ലക്ഷ്യം. സമ്പൂര്‍ണ മദ്യനിരോധനത്തെ ഉള്‍ക്കൊള്ളാന്‍ കേരളം സജ്ജമാകണം. ഈ നടപടിക്ക് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടാകണം. 9,000 കോടി രൂപയാണ് മദ്യം വിറ്റ് സംസ്ഥാനത്തിനു ലഭിക്കുന്നത്.
എന്നാല്‍, അതിന്റെ ഇരട്ടിയിലേറെയാണു മദ്യംമൂലമുള്ള ദുരിതങ്ങള്‍ക്കായി ചെലവിടേണ്ടിവരുന്നത്. യുഡിഎഫില്‍ ഐകകണ്‌ഠ്യേനയാണു മദ്യനയത്തിനു അംഗീകാരം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ എ.എ. അസീസ് എം.എല്‍.എ., ജോണി നെല്ലൂര്‍, സി.പി. ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. (ദീപിക 22/8/2014). 21/8/2014ല്‍ തീരുമാനമായ യുഡിഎഫ് മദ്യനയത്തെ സംബന്ധിച്ച് 22/8/2014ലെ ദീപിക ദിനപത്രത്തിലെ രാഷ്ട്രീയകാര്യ ലേഖകന്റെ ലേഖനം മദ്യനയത്തിലെ അടിയൊഴുക്കുകള്‍ വ്യക്തമാക്കുന്നു.
സുധീരന്‍ തുടങ്ങി; ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കി:
സുധീരന്‍ തുടങ്ങിവച്ചത് ഉമ്മന്‍ചാണ്ടി പൂര്‍ത്തീകരിച്ചു. യു.ഡി.എഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറിക്കു വഴിവച്ച പ്രശ്‌നത്തിനു യു.ഡി.എഫ് യോഗം രണ്ടുമണിക്കൂര്‍കൊണ്ടു പരിഹാരം കണ്ടു. മദ്യവിരുദ്ധ പ്രവര്‍ത്തകരിലെ ശുഭാപ്തിവിശ്വാസികള്‍പോലും പ്രതീക്ഷിച്ചതിനുമപ്പുറത്തേക്കു പോയ യു.ഡി.എഫ് തീരുമാനം സംസ്ഥാന രാഷ്ട്രീയത്തെയും ഞെട്ടിച്ചു.
418 ബാറുകളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും വ്യത്യസ്ത ദ്രുവങ്ങളിലായിരുന്നു.
പല വേദികളിലും ചര്‍ച്ചകളിലും സംസാരിച്ചിട്ടും യോജിപ്പിലെത്താന്‍ സാധിക്കാത്തത്ര അകന്നുനിന്ന നിലപാടുകളായിരുന്നു ഇരുവരുടേതും. യു.ഡി.എഫ് യോഗത്തിലേക്കെത്തിയപ്പോള്‍ ഘടകകക്ഷികളെല്ലാം സുധീരന്റെ നിലപാടിനൊപ്പമെന്ന നിലയുമെത്തി. യു.ഡി.എഫ് യോഗത്തിന്റെ തലേന്ന് സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലപാട് ഉമ്മന്‍ ചാണ്ടി പക്ഷം പുറത്തുവിട്ടപ്പോള്‍ അതിനെ രാഷ്ട്രീയതന്ത്രമെന്ന നിലയില്‍ മാത്രമാണ് എല്ലാവരും കണ്ടത്. എന്നാല്‍, അതു വെറും തന്ത്രമല്ലെന്ന് ഉമ്മന്‍ ചാണ്ടി തെളിയിച്ചു.
യോഗത്തില്‍ ആദ്യം പ്രസംഗിച്ച വി.എം. സുധിരന്‍ ദിവസങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു സുധീരന്‍. പിന്നാലെ പ്രസംഗിച്ച രമേശ് ചെന്നിത്തല മദ്യലഭ്യത കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിവരിച്ചു. ഈ രംഗത്തു സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നായിരുന്നു രമേശിന്റെ പ്രസംഗത്തിന്റെ കാതല്‍. കാമ്പസുകളിലെ മയക്കുമരുന്നുപയോഗത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി കൂട്ടേണ്ടതുണ്ടെന്നും രമേശ് പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനമെന്ന ആവശ്യത്തിനു തുടക്കമിട്ടതും രമേശ് ആയിരുന്നു.
. കെ.എം. മാണിയും ഈ ആവശ്യത്തെ പിന്താങ്ങി. ബിവറേജ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ കുറയ്ക്കണമെന്ന ആശയം മുന്നോട്ടുവച്ചത് ജോണി നെല്ലൂരാണ്. നിലവിലെ നിലവാരമില്ലാത്ത ബാറുകളും പൂട്ടണമെന്നും ജോണി ആവശ്യപ്പെട്ടു.. സമ്പൂര്‍ണ മദ്യനിരോധനമെന്ന ആശയത്തെക്കുറിച്ച് അല്പം സംശയമെങ്കിലും പ്രകടിപ്പിച്ചത് സി.പി. ജോണ്‍ മാത്രമാണ്. പെട്ടെന്നു മദ്യനിരോധനം നടപ്പിലാക്കിയാല്‍ വിജയിപ്പിക്കാനാകുമോയെന്നു ജോണ്‍ ചോദിച്ചു.
അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ കാര്യത്തില്‍ പരിഹാരം വേണമെന്ന് ആര്‍.എസ്.പി. യും ആവശ്യപ്പെട്ടു. പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നു ചിലര്‍ പറഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഒരാള്‍ പറഞ്ഞു.
ഒടുവിലായി പ്രസംഗിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറിപ്പു തയാറാക്കിയാണു വന്നത്. മദ്യനയം തന്നെയാണു മുഖ്യമന്ത്രി അവതരിപ്പിച്ചത്. അടച്ചുപൂട്ടിയതു കൂടാതെ നിലവിലുള്ള ബാറുകളും പൂട്ടണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏവരെയും അമ്പരപ്പിച്ചു. ആര്‍ക്കും ഒരു സൂചനയും നല്‍കാതെയായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ നിലപാടു പ്രഖ്യാപിച്ചത്.
മാസാദ്യം കൂടാതെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ക്കൂടിഡേ പ്രഖ്യാപിക്കണമെന്നു സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും െ്രെഡ ഡേ ആക്കണമെന്നുതന്നെ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷം പത്തുശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശങ്ങളോടു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാന്‍പോലും ആരും മുതിര്‍ന്നില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും മാത്രം. നിമിഷങ്ങള്‍ക്കകം നയമായി.രാഷ്ട്രീയമായി പറഞ്ഞാല്‍ സുധീരനെയും കടത്തിവെട്ടുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയവര്‍ക്കുള്ള മറുപടികൂടിയാണ് അദ്ദേഹം പുതിയ നയം പ്രഖ്യപിച്ചതെന്നു കരുതാം.
അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ കാര്യത്തില്‍ പരിഹാരം വേണമെന്ന് ആര്‍.എസ്.പി. യും ആവശ്യപ്പെട്ടു. പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നു ചിലര്‍ പറഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഒരാള്‍ പറഞ്ഞു.
ഒടുവിലായി പ്രസംഗിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറിപ്പു തയാറാക്കിയാണു വന്നത്. മദ്യനയം തന്നെയാണു മുഖ്യമന്ത്രി അവതരിപ്പിച്ചത്. അടച്ചുപൂട്ടിയതു കൂടാതെ നിലവിലുള്ള ബാറുകളും പൂട്ടണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏവരെയും അമ്പരപ്പിച്ചു. ആര്‍ക്കും ഒരു സൂചനയും നല്‍കാതെയായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ നിലപാടു പ്രഖ്യാപിച്ചത്.
മാസാദ്യം കൂടാതെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ക്കൂടിഡേ പ്രഖ്യാപിക്കണമെന്നു സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും െ്രെഡ ഡേ ആക്കണമെന്നുതന്നെ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷം പത്തുശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശങ്ങളോടു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാന്‍പോലും ആരും മുതിര്‍ന്നില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും മാത്രം. നിമിഷങ്ങള്‍ക്കകം നയമായി.രാഷ്ട്രീയമായി പറഞ്ഞാല്‍ സുധീരനെയും കടത്തിവെട്ടുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയവര്‍ക്കുള്ള മറുപടികൂടിയാണ് അദ്ദേഹം പുതിയ നയം പ്രഖ്യപിച്ചതെന്നു കരുതാം.
എങ്കിലും ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വി.എം. സുധീരന് ഈ തീരുമാനത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചതില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ചാരായനിരോധനത്തിനുശേഷം മദ്യമേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏറ്റവും വിപ്ലവകരമായ തീരുമാനമാണിത്. ഈ തീരുമാനം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് ഏറെ വെല്ലുവിളികളെയും നേരിടേണ്ടിവരും.
ബാറുകള്‍ ഇല്ലാതാകുന്നതോടെ വ്യാജമദ്യം തടയുക എന്ന വെല്ലുവിളി ആദ്യത്തേത്. ഇപ്പോള്‍തന്നെ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിനുണ്ടാകുന്ന വരുമാനനഷ്ടം അടുത്തത്. മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്നൊക്കെ പൊതുവേദിയില്‍ പ്രസംഗിക്കുമ്പോഴും അതില്‍ സംസ്ഥാനം വല്ലാതെ ആശ്രയിച്ചിരുന്നു എന്നതു സത്യമാണ്. അതുപോലെതന്നെ ബാറുകളിലും ബിവറേജ് ഷോപ്പുകളില്‍ ജോലിചെയ്യുന്നവരുടെ പുനരധിവാസവും വെല്ലുവിളി തന്നെ.\'\'
പ്രഖ്യാപനത്തിനു പിന്നിലെ ലക്ഷ്യം എന്തായാലും ഇനി ആര്‍ക്കും ദുരുദ്ദേശ്യംപോലും ആരോപിക്കാന്‍ സാധിക്കില്ല. ഇഷ്ടപ്പെടാത്തവര്‍ക്കു വിമര്‍ശിക്കാനും സാധിക്കില്ല. പ്രതിപക്ഷകക്ഷികള്‍ പ്രതികരണംപോലും അറിയിച്ചിട്ടില്ല. തുപ്പാനും വിഴുങ്ങാനും സാധിക്കാത്ത നിലയിലായപ്പോയി മുന്നണി തീരുമാനം. അവരെ സംബന്ധിച്ചിടത്തോളം എക്‌സൈസിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് നിലവില്‍ 20 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണുള്ളത്.
തുടരും...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha