പിണങ്ങിയവര്‍ വിപ്പ് അനുസരിക്കുമോ ; ഗണേശനുമായി കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക്

കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണശ്കുമാറിനെ യുഡിഎഫില്‍ നിലനിര്‍ത്തുന്നതിന് അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഗണേശന്റെ വോട്ട് യുഡിഎഫിന്റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. ഇതു സംബന്ധിച്ച് ഉമ്മന്‍ചാണ്ടി ഗണേശനുമായി ചര്‍ച്ച നടത്തുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു. ആര്‍ ബാലകൃഷ്ണപിള്ളയെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഉമ്മന്‍ചാണ്ടി ദൂതന്‍മാരെ അയച്ചതായാണ് വിവരം. പിള്ള മെരുങ്ങണമെങ്കില്‍ ചിലപ്പോള്‍ ഉപാധികള്‍ വച്ചെന്നു വരും. വോട്ട് വേണമങ്കില്‍ യുഡിഎഫിന് അത് അംഗീകരിക്കേണ്ടി വരും.
ഗണേശന്റേയും ജോര്‍ജിന്റേയും വോട്ട് യുഡിഎഫിന് നിര്‍ണായകമാണ്. 73 നിയമസഭാംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഇതില്‍ പിള്ളയും ഗണേശനും പോയാല്‍ 71 ആകും. അങ്ങനെ വരികയാണെങ്കില്‍ അത് നിര്‍ണായക ഭൂരിപക്ഷമായി മാറും. ഇവര്‍ രണ്ടു പേരും എല്‍ഡിഎഫില്‍ പോയാല്‍ സര്‍ക്കാര്‍ തുലാസിലാവുകയും ചെയ്യും.
വിഎം സുധീരനും ഇതേ അഭിപ്രായ ഗതിക്കാരനാണ്. അദ്ദേഹം ഗണേശനേയും ജോര്‍ജിനേയും ഒഴിവാക്കി. സര്‍ക്കാരിനെ ഒരു പ്രതിസന്ധിയിലെത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം ഉദ്ദേശങ്ങളൊന്നും കോണ്‍ഗ്രസ് പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നുമില്ല.
കെ.ബി.ഗണേശ്കുമാറിന് യുഡിഎഫിന് വോട്ടു ചെയ്യാന്‍ വിപ്പ് നല്‍കുമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാന്‍ പറഞ്ഞു. ഇതിന് ഗണേശന്‍ മറുപടി നല്‍കിയിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഉണ്ണിയാടന്റെ വിപ്പ് ഗണേശന്‍ അംഗീകരിക്കേണ്ടതില്ല.
ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലോ എല്‍ഡിഎഫിലോ ഇല്ല. പി.സി. ജോര്‍ജിന് വിപ്പ് നല്‍കുമെന്ന് തോമസ് ഉണ്ണിയാടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ജോര്‍ജിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫിന് വോട്ടു ചെയ്യാതിരിക്കാന്‍ കഴിയുകയില്ല. വോട്ടു യുഡിഎഫിനല്ലെങ്കില്‍ ജോര്‍ജിന്റെ പണി തെറിക്കും. കാരണം ജോര്‍ജ് ഇപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജിന്റെ വോട്ട് എങ്ങോട്ട് പോകുമെന്ന് കേരള കോണ്‍ഗ്രസ് എം കൗതുകത്തോടെ നോക്കുന്നുണ്ട്.
അതേസമയം വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ എല്‍ഡിഎഫ് ശ്രമം തുടങ്ങി കഴിഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വിജയിക്കാനായാല്‍ അതൊരു ടെസ്റ്റ് ഡോസാണെന്ന് എല്‍ഡിഎഫ് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha