ആറന്‍മുളയില്‍ വിമാനമിറക്കാന്‍ കോര്‍പ്പറേറ്റുകളെ കൂട്ടാക്കി കെജി എസ്; കേന്ദ്രത്തില്‍ അവര്‍ക്ക് പ്രതീക്ഷ

ആറന്‍മുള വിമാനത്താവള പദ്ധതിക്ക് പച്ചക്കൊടി കിട്ടാന്‍ കെജിഗ്രൂപ്പ് ബിജെപി നേതാക്കളെ വിലയ്‌ക്കെടുക്കുന്നു. കേരള ഘടകം ബിജെപിയെ പൂര്‍ണമായും ഒഴിവാക്കി ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ശ്രമങ്ങളാണ് കെജിഎസ് ഗ്രൂപ്പ് നടത്തുന്നത്. വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നേടിയെടുക്കുകയാണ് കെജി എസിന്റെ ലക്ഷ്യം. ഇതിനായി അവര്‍ വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട വിശദീകരണം കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍പാടങ്ങള്‍ ഇല്ലെന്ന് കെജിഎസിന്റെ അപേക്ഷയില്‍ ചൂണ്ടി കാണിക്കുന്നു. കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചത് തെറ്റിദ്ധാരണ കാരണമാണെന്നും പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. ഏപ്രില്‍ 23 ന് അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കും.
കെജിഎസിന്റെ പ്രതിനിധികള്‍ ഏറെ ദിവസങ്ങളായി ഡല്‍ഹിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നരേന്ദ്രമോഡിയുടെ ബന്ധുക്കളായ വന്‍കിട കോര്‍പ്പറേറ്റുകളാണ് കെ ജി എസിനു വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. അംബാനിയും അദാനിയുമൊക്കെയാണ് നരേന്ദ്രമോഡിയെ നിയന്ത്രിക്കുന്നതെന്ന് കെജിഎസിനറിയാം. അവരെ ഉപയോഗിച്ചു തന്നെയാണ് കെജിഎസ് കരുക്കള്‍ നീക്കുന്നത്.
അതിനിടെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കെജിഎസിനെതിരെ രംഗത്തെത്തി. ജീവന്‍ പോയാലും ആറന്‍മുളയില്‍ വിമാനമിറക്കാന്‍ അനുവദിക്കില്ലെന്നാണ് നിലപാട്. ബിജെപി നേതാക്കളുടെ വാക്കുകളില്‍ വിശ്വാസ്യത ഇല്ലാത്തതിനാല്‍ അതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.
ആറന്‍മുള ക്ഷേത്രത്തിന്റെ കൊടിമരം ഉയര്‍ത്തി കാണിച്ചാണ് വിമാനത്താവളം വേണ്ടെന്ന നിലപാട് ബിജെപി സ്വീകരിച്ചത്. ഇതിനു പിന്നില്‍ കുമ്മനം രാജശേഖരന്റെ ശക്തമായ നിലപാടുകളുമുണ്ടായിരുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു മുന്വില്‍ കുമ്മനം രാജശേഖരന് പറയത്തക്ക സ്വാധീനമില്ല. അഥവാ സ്വാധീനമുണ്ടെങ്കില്‍ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ അത് എത്രത്തോളം വിജയകരമാകുമെന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha