യച്ചൂരി വീരനെ കാണും വി എസിനൊപ്പം; വീണ്ടും കലങ്ങി മറിയുമോ കേരള രാഷ്ട്രീയം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തും. ഏപ്രില്‍ 25 ന് ചേരുന്ന സംസ്ഥാന സമിതി ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
വീരേന്ദ്ര കുമാറുമായി ഔപചാരിക ചര്‍ച്ചകള്‍ക്കുള്ള സാധ്യത വിരളമാണ്. വിഎസുമായി വീരന് അടുത്ത ബന്ധമുണ്ട്. വി എസ് വിളിച്ചാല്‍ വീരന്‍ വരും. ദേശീയ തലത്തില്‍ ജനതാ കക്ഷികള്‍ ഒന്നായ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിനും അത്തരമൊരു തീരുമാനമെടുക്കേണ്ടിവരും. ആര്‍ എസ് പി നേതാവ് ടി.ജെ ചന്ദ്രചൂഡനെയും യച്ചൂരി നേരിട്ട് ചര്‍ച്ചയ്ക്ക് വിളിക്കും. ചന്ദ്രചൂഡനുമായി നടക്കുന്ന ചര്‍ച്ചയില്‍ എന്‍ കെ പ്രേമചന്ദ്രനെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഘടകകക്ഷികള്‍ എല്‍ ഡിഎഫ് വിട്ടത് പിണറായിയുടെ തന്‍ പ്രമാണിത്തം കാരണമാണെന്ന് വി എസ് യെച്ചൂരിയെ ധരിപ്പിച്ചിട്ടുണ്ട്.
സിപിഎം രാഷ്ട്രീയത്തില്‍ പിണറായിയുടെ പ്രസക്തി ഇല്ലാതായിരിക്കുന്ന പശ്ചാത്തലത്തില്‍ വിഎസിന്റ വാക്കുകള്‍ക്കായിരിക്കും സിപിഎം ചെവിയോര്‍ക്കുക. അതിനിടെ മുന്നണിയിലെ തമ്മിലടി കാരണം ഭരണനേട്ടങ്ങള്‍ പോലും ഇല്ലാതായെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തമ്മിലടി അവസാനിപ്പിക്കാനാണ് താന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ അവഗണനയാണെന്നു പറഞ്ഞിട്ടുപോലും ഒരു നേതാവു പോലും തന്നെ വിളിച്ചില്ലെന്നും വീരന്‍ വേദനയോടെ പറഞ്ഞു.
അതിനിടെ സംഘപരിവാര്‍ ശക്തികളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതു പക്ഷവുമായി വേദി പങ്കിടാന്‍ തയ്യാറാണെന്ന വീരന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് നേതൃത്വം ഗാരവമായി കാണുന്നു. അതേ സമയം ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് വിഎം സുധീരന്റെ പക്ഷം.
യച്ചൂരി കേരളത്തിലേക്ക് വരുമ്പോള്‍ സംസ്ഥാനത്തിന്റെ രാഷട്രീയ ചരിത്രം മാറിമറിയുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആര്‍ എസ് പി അംഗം കോവൂര്‍ കുഞ്ഞുമോന്‍ യുഡിഎഫ് വിടാനുള്ള തയ്യാറെടുപ്പിലുമാണ്. അതിനിടെ വിഎസ് ആര്‍എസ്പിയും ദള്ളുമായി ചര്‍ച്ച നടത്തിയെന്ന് സി ദിവാകരന്‍ പറഞ്ഞതും വാര്‍ത്തയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha