എസ്എസ്എല്‍സി ഫലം അട്ടിമറിക്കാന്‍ ഗൂഢാലോചന: പിന്നില്‍ കളിക്കുന്നതാര് ?

ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ പരീക്ഷയായ എസ്എസ്എല്‍സിയെ തകിടം മറിക്കാന്‍ ഗൂഢാലോചന നടന്നതായി സംശയം. വിദ്യാഭ്യാസ വകുപ്പിലെ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ് അട്ടിമറിക്ക് പിന്നില്‍. അതേസമയം ഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ചതാണ് പാളാന്‍ കാരണമായതെന്ന സംശയം അസ്ഥാനത്താണെന്ന് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. എഡിഎം മുഹമ്മദ് ഹനീഷ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന നാലു കൊല്ലം എസ്എസ്എല്‍ സി ഫലം ഇതിനേക്കാള്‍ വേഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുടെയും മന്ത്രിയുടെയും പിടിപ്പു കേടാണ് പരീക്ഷാഫലം പാളാനുള്ള കാരണം.
മുഹമ്മദ് ഹനീഷ് ഡിപിഐയായിരുന്ന കാലത്തും തുടര്‍ച്ചയായി അവധികളുണ്ടായിരുന്നു. എന്നിട്ടും ഫലം നേരത്തെയായി. അതേസമയം പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിക്കുന്നതിലും അത് നിലവാരത്തോടെ പ്രസിദ്ധീകരിക്കുന്നതിലാണ് കാര്യമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസ ഡയറക്ടര്‍ ഫലത്തില്‍ മന്ത്രിക്ക് അനഭിമതനായിരിക്കുകയാണ്. നേരത്തെയും അദ്ദേഹം മന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഇടക്കാലത്ത് അദ്ദേഹത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി മറ്റൊരാള്‍ക്ക് ചുമതല നല്‍കിയിരുന്നു.
എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുമായി ആര്‍ക്കും യോജിച്ചു പോകാന്‍ കഴിയില്ലെന്നാണ് ഉദ്യാഗസ്ഥര്‍ പറയുന്നത്. തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥാനം ഇട്ടെറിഞ്ഞ് പോയതാണ്. മുഹമ്മദ് ഹനീഷിന്റെ കാലത്തിനുശേഷം വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം തകിടം മറിഞ്ഞിരുന്നു. സീനിയോറിറ്റിയുടെ ബലത്തില്‍ ഐഎഎസ് ലഭിക്കുന്നവരുടെ പിടിയില്‍ ഡയറക്ടറേറ്റ് നില്‍ക്കുന്നില്ല.
വിദ്യാഭ്യാസ വകുപ്പില്‍ ഭൂരിപക്ഷവും ഇടതുസംഘടനാംഗങ്ങളാണ്. ഇവര്‍ക്ക് മന്ത്രിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുമുള്ള എതിര്‍പ്പ് എസ്എസ്എല്‍സി ഫലത്തില്‍ പ്രതിഫലിച്ചെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha