അനന്തരം അറിഞ്ഞു ബിജുരമേശും പിസി ജോര്‍ജും തമ്മിലുള്ള ബന്ധം; എല്ലാം കളികളും ഒന്നിച്ചായിരുന്നോ

ധനമന്ത്രി കെ എം മാണിയ്‌ക്കെതിരെ ബാര്‍ക്കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയില്‍ ചേരുന്നു. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരനുമായി ചേര്‍ന്ന് അഴിമതി വിരുദ്ധ സമിതിയില്‍ ചേരാനാണ് ബിജുവിന്റെ തീരുമാനം. പി.സി. ജോര്‍ജുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് പറയുന്നുണ്ടെങ്കിലും അത് ശരിയല്ല.
ബാര്‍ക്കോഴ ആരോപണത്തിന്റെ പിതാവ് പി.സി. ജോര്‍ജാണെന്നത് വ്യക്തമാണ്. പി.സി.ജോര്‍ജും ബിജുരമേശും തമ്മിലുള്ള വാക്കേറ്റവും ചാനല്‍ യുദ്ധങ്ങളും പുറമേ നടക്കുന്ന നാടകമാണെന്ന് നേരത്തെ സിപിഎം കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ജോര്‍ജുമായി ചര്‍ച്ച ചെയ്താണ് ബിജു രമേശ് നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.
വിഎസ്ഡിപി , പി.സി ജോര്‍ജിന്റെ സ്വന്തം സംഘടനയാണ്. പി.സി ജോര്‍ജാണ് പാര്‍ട്ടിയുടെ ഉപദേശകന്‍. കേരള കോണ്‍ഗ്രസുമായി ആശയഭിന്നതയുണ്ടായ വേളയിലാണ് പി.സി. ജോര്‍ജ് വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ മുന്നണി രൂപീകരിച്ചത്. അതിലേക്കാണ് ബിജു രമേശ് ചെന്നെത്തിയിരിക്കുന്നത്.
വിഎസ്ഡിപി നേതൃത്വവും ബിജുരമേശും തമ്മിലുള്ളത് ദൃഢതരമായ ബന്ധമാണ്. വിഷ്ണുപുരം ചന്ദ്രശേഖരന്റെ മംഗല്യ സഹായി പ്രവര്‍ത്തിച്ചിരുന്നത് ബിജു രമേശിന്റെ രാജധാനി ബില്‍ഡിംഗ്‌സിലാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബാര്‍ക്കോഴ ആരോപണത്തിനു പിന്നില്‍ പി.സി. ജോര്‍ജുണ്ടെന്ന് സംശയം കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കേരള കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതേ സംശയമുണ്ട്. ബിജു രമേശിന്റെ ആരോപണം മുഖ്യമന്ത്രിക്ക് നേരേയും നീങ്ങുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha