ശിവകുമാര്‍ ബിജുവിനെതിരെ മാനനഷ്ടം ഫയല്‍ ചെയ്യില്ല: കേസ് ഒതുക്കി അടൂര്‍ പ്രകാശ്

ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ബിജു രമേശിനെതിരെ കേസു കൊടുക്കില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് കേസില്‍ നിന്നും ശിവകുമാറിനെ പിന്തിരിപ്പിച്ചത്. ബിജുരമേശിന്റേയും ശിവകുമാറിന്റേയും തട്ടകം തിരുവനന്തപുരമാണ്. മാനനഷ്ടക്കേസ് കൊടുത്താല്‍ ശിവകുമാര്‍ നടത്തുന്ന അഴിമതികളെല്ലാം പുറത്തു വരുമെന്ന് ബിജുരമേശ് ഭീഷണിപ്പെടുത്തിയിരുന്നു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ബിജുവിനെതിരെ കേസു കൊടുക്കുന്നതിനോട് യോജിപ്പില്ല. ഐ ഗ്രൂപ്പിനോടും ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്കും എതിരായ നിലപാട് ബിജുരമേശ് സ്വീകരിക്കാത്തതാണ് കാരണം. ആദ്യഘട്ടത്തില്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ പേര് ബിജു രമേശ് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം പിന്‍മാറി. രമേശ് ചെന്നിത്തലയ്‌ക്കെതിരെ മജിസ്‌ട്രേറ്റിനു മുമ്പിലും ബിജുരമേശ് മൊഴി നല്‍കിയിരുന്നില്ല.
രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി രംഗത്തെത്തിയ അടൂര്‍പ്രകാശ് തന്നെയാണ് ശിവകുമാറിനു വേണ്ടിയും ബിജു രമേശുമായി സംസാരിക്കുന്നത്. ശിവകുമാറിനെ ഒറ്റി കൊടുക്കരുതെന്ന് രമേശ് ചെന്നിത്തല അടൂര്‍പ്രകാശിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശിവകുമാര്‍ ഒരു തരത്തിലും ബിജുവിനെ പ്രകോപിക്കരുതെന്നും രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.
ശിവകുമാറും ചെന്നിത്തലയും വാങ്ങിയത് കൈക്കൂലി അല്ലെന്നും ഇലക്ഷന്‍ ഫണ്ടാണെന്നും ബിജുരമേശ് ആദ്യഘട്ടത്തില്‍ പറഞ്ഞു. പിന്നീടാണ് രമേശിന്റെ പേര് ബിജുരമേശ് വിഴുങ്ങിയത്. ഏതായാലും കോണ്‍ഗ്രസ് മന്ത്രിമാര്‍ മേലില്‍ ബിജുരമേശിനെ പ്രകോപിപ്പിക്കുകയില്ല. പ്രശ്‌നം വഷളാകാതെ ഒതുക്കാനാണ് നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha