Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ 11 വിമാനത്താവളങ്ങളിൽ കൂടി ഫാസ്റ്റ് ട്രാക്ക് ഇമി​ഗ്രേഷൻ സംവിധാനം..ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.. . യാത്രക്കാരുടെ സൗകര്യവും ദേശീയസുരക്ഷയും കൊണ്ടുവരുന്നതിനാണ് ഈ പദ്ധതി..


രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി.. സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും..പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും..


ആഭ്യന്തര വകുപ്പിനെയാകെ അത് നാണക്കേടിലാക്കി വീണ്ടുമൊരു ക്രൂരത..ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം..കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു..


വീണ്ടും ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ..യൂറോപ്പ് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക..വിട്ടുനിൽക്കാൻ ഇന്ത്യ വീണ്ടും തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു..

കോഴയില്‍ മുങ്ങുന്ന കേരളം: ബാര്‍ കോഴ -മാധ്യമ വിലയിരുത്തല്‍

24 APRIL 2015 02:38 PM IST
അഡ്വ. ജോണ്‍സണ്‍ മനയാനി

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗമാണിത്.

ബാര്‍കോഴയും സര്‍ക്കാരും:

സംസ്ഥാനത്തെ ബാര്‍ഹോട്ടലുകളെ സംബന്ധിച്ച് 1992 മുതല്‍ 2014 ഒക്‌ടോബര്‍ വരെയുള്ള കാലഘട്ടത്തിലെ സര്‍ക്കാര്‍ തീരുമാനങ്ങളുടെയും നിയമ നടപടികളുടെയും കോടതിവിധികളുടെയും പശ്ചാത്തലത്തിലായിരിക്കണം ബാര്‍ കോഴ വിവാദത്തെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടത്. ഇക്കാര്യത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന രണ്ടു വാരികകളായ ഇന്ത്യ ടുഡേയുടെ നവംബര്‍ 19 ലക്കത്തിലെയും കേരളശബ്ദത്തിന്റെ 2014 നവംബര്‍ 23-ലെയും ബാര്‍ കോഴയെ സംബന്ധിച്ച കവര്‍ സ്റ്റോറിയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ പോകുന്നു.
\'\'കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ അവസാനത്തെ മന്ത്രിസഭായോഗത്തിലാണ് ബാര്‍ ലൈസന്‍സ് പ്രശ്‌നം ഉയര്‍ന്നുവന്നതും കെ. എം. മാണി ലൈസന്‍സ് പുതുക്കുന്ന ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അക്കാര്യത്തില്‍ തീരുമാനമാകാതെ പോയതും. പിന്നീട് മാണി അതിന് അനുമതി നല്‍കിയപ്പോള്‍ അടുത്ത മന്ത്രിസഭായോഗത്തിലാകട്ടെ ബാക്കി കാര്യങ്ങളെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞതില്‍ തുടങ്ങുന്നു കോഴയുടെ ചരിത്രം. ഘട്ടം ഘട്ടമായി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലൂടെ ഘട്ടം ഘട്ടമായി കൈക്കൂലി വാങ്ങാനുള്ള ഒരു ത്വര 2003-ലെന്നപോലെ 2014-ലും യു.ഡി.എഫിനുള്ളില്‍ ഉണ്ടായെന്നാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

പക്ഷേ, ഒരു വകുപ്പിനെ മറികടന്ന് മറ്റൊരു വകുപ്പ് കോഴ കൈപ്പറ്റാന്‍ ശ്രമിച്ചപ്പോഴുണ്ടായ അസ്വാരസ്യങ്ങളാണ് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ സംബന്ധിച്ച പുതിയ കോലാഹലങ്ങളിലെത്തപ്പെട്ടതെന്നാണ് അണിയറ വര്‍ത്തമാനങ്ങള്‍. \'\'ബാറുകള്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിനു കീഴിലാണെങ്കിലും നികുതി വകുപ്പിനു കീഴിലാണ് അതു പ്രവര്‍ത്തിക്കുന്നത്. 418 ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്ന ഘട്ടം വന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട ഫയലുകള്‍ ധനമന്ത്രി കണ്ടു.
പിന്നെ അത് തന്റെ കീഴില്‍തന്നെയുള്ള നിയമവകുപ്പിനു കൈമാറി. അതോടെ ബാര്‍ ഉടമകളൊക്കെ മാണിക്കു പിന്നില്‍ ഓടിച്ചെല്ലുകയായിരുന്നു. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 418 ബാറുകളും തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ എല്ലാം കലങ്ങിമറിയുകയായിരുന്നു.\'\' എക്‌സൈസ് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യാ ടുഡേയോട് പറയുന്നു കോഴ ആരോപണവും പഴിയുമെല്ലാം പൂര്‍ണ്ണമായും ധനവകുപ്പിനു മുകളിലാക്കി എക്‌സൈസ് വകുപ്പ് അഴിമതിരഹിതമാണെന്ന് ഉദ്യോഗസ്ഥന്റെ ശ്രമം.
പക്ഷേ, ബാറുകാര്യത്തില്‍ കോഴ ഇല്ലാതെ ഒരു വകുപ്പും മുന്നോട്ടുപോവില്ലെന്നാണ് പരസ്യമായ രഹസ്യം.\'\'440. വസ്തുതാവിരുദ്ധമാണ് ഇന്ത്യാ ടുഡേയിലെ കണ്ടെത്തലെന്നതിനു തെളിവ് 26/3/2014-ലെ 2/4/2014ലെയും മന്ത്രിസഭാതീരുമാനങ്ങളുടെയും മന്ത്രിസഭാ നോട്ട് ഫയല്‍തന്നെയാണ്. 26/3/2014-ല്‍ കെ.എം. മാണിയുടേതല്ല മന്ത്രിസഭാതീരുമാനമാണ് നിയമവകുപ്പിന്റെ വിശദമായ ഉപദേശം തേടണമെന്നത് എന്നാണ് മന്ത്രിസഭാരേഖകള്‍ വ്യക്തമാക്കുന്നു. (ഖണ്ഡിക 220-241)
ബാറുകള്‍ എക്‌സൈസ് വകുപ്പിനു കീഴിലാണെങ്കിലും നികുതിവകുപ്പിനു കീഴിലാണ് പ്രവര്‍ത്തക്കുന്നതെന്നതും തെറ്റാണ്. ബാര്‍ ലൈസന്‍സ് സംബന്ധിച്ച ഫയലുകള്‍ നികുതി സെക്രട്ടറി ധനകാര്യ നിയമമന്ത്രിക്കല്ല എക്‌സൈസ് മന്ത്രിക്കാണ് കൈമാറുന്നത്. മന്ത്രിസഭാരേഖകള്‍ അതു വ്യക്തമാക്കുന്നു. (ഖണ്ഡിക 220-241). 418 ബാറുകള്‍ പുതുക്കുന്നതില്‍ നിയമവശമൊന്നുമില്ലെങ്കില്‍-എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നല്‌കേണ്ട ഒരു സാധാരണ നടപടി ക്രമമാണെങ്കില്‍ എന്തിനായിരുന്നു എക്‌സൈസ് വകുപ്പ് അഡ്വക്കേറ്റ് ജനറലില്‍നിന്നും 17/3/2014-ലും 20/3/2014ലും രണ്ടു ഉപദേശങ്ങള്‍ ഒരേ വിഷയത്തില്‍ തേടിയത്.

എന്തിനായിരുന്നു 17/3/2014ലെ അഡ്വക്കേറ്റ് ജനറലിന്റെ 418 ബാര്‍ ലൈസന്‍സ് പുതുക്കുന്ന വിഷയത്തിലെ ഉപദേശം എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്. (ഖണ്ഡിക 225 മുതല്‍ 239 വരെ) എന്തിനായിരുന്നു മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം വീണ്ടും തേടിയത്? 5/3/2014-ല്‍ സുപ്രീംകോടതി വിധി വന്നശേഷം നിലവാരമില്ലാത്ത 418 ബാറുകള്‍ തുറക്കുന്ന വിഷയത്തെ സംബന്ധിച്ച് എക്‌സൈസ് മന്ത്രി ധനകാര്യനിയമവകുപ്പു മന്ത്രിയുമായി 26/3/2014ലെ മന്ത്രിസഭായോഗക്കുറിപ്പു തയ്യാറാക്കുന്നതുവരെ ബന്ധപ്പെട്ടില്ല എന്നും ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല എന്നും മന്ത്രിസഭാരേഖകള്‍ വ്യക്തമാക്കുന്നു.
26/3/2014-ലെ മന്ത്രിസഭായോഗത്തില്‍ ധനകാര്യ/നിയമമന്ത്രി അല്ല മന്ത്രിസഭ തന്നെയാണ് നിയമവകുപ്പിന്റെ ഉപദേശം തേടാന്‍ തീരുമാനിച്ചതെന്നാണ് മന്ത്രിസഭാരേഖകള്‍ തന്നെ തെളിയിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ (ഖണ്ഡിക 230-231-232) \'ഞഋചഋണഅഘ കഎ അഠ അഘഘ\' എന്നതിന് എന്താണ് അര്‍ത്ഥം?

അതുപോലെതന്നെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടു ലഭിക്കുന്നതുവരെ മാത്രം നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് \' കഎ അഠ അഘഘ\' വേണമെങ്കില്‍ താത്ക്കാലികമായി പുതുക്കി നല്കാമെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. ഈ തീരുമാനങ്ങളൊക്കെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്തുള്ള പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ അതിനുശേഷമായിരിക്കണം നയപരമായ തീരുമാനമെടുക്കേണ്ടതെന്നു വ്യക്തമാക്കിയിരിക്കുന്നു.
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ അബ്കാരിനയ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും എന്നു അഡ്വക്കേറ്റ് ജനറല്‍കൂടി വ്യക്തമാക്കിയ സ്ഥിതിക്ക് ആ ഉപദേശം ലഭിച്ച എക്‌സൈസ് വകുപ്പ് എന്തുകൊണ്ടായിരുന്നു 12/7/2013-ല്‍ തന്നെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടു എക്‌സൈസ് വകുപ്പിനു നല്കിയിട്ടുണ്ട് എന്ന കാര്യം മുഖ്യമന്ത്രിയെയും അഡ്വക്കേറ്റ് ജനറലിനെയും അറിയിക്കാതിരുന്നത്. മദ്യനയ ഏകാംഗ കമ്മീഷനായിരുന്ന ജസ്റ്റീസ് രാമചന്ദ്രന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്കുന്നത് നീട്ടിവയ്പ്പിക്കാന്‍ എക്‌സൈസ് വകുപ്പില്‍നിന്നുതന്നെ നീക്കമുണ്ടായി എന്നുതന്നെയാണ് 174-ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്ന കമ്മീഷന്റെ കണ്ടെത്തല്‍.

മാണിയെ ബലിയാടാക്കിയതാണോ?

നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്ക്കുന്ന കാലഘട്ടത്തില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലൈസന്‍സുകള്‍ പുതുക്കിനല്കാനാവില്ല എന്നും എന്നാല്‍ പുതുക്കി നല്കാമെന്ന് എക്‌സൈസ് വകുപ്പ് ബാര്‍ ഉടമകള്‍ക്ക് ഉറപ്പു നല്കിയ സാഹചര്യത്തില്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്തതിന്റെ പാപഭാരം ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കണമെന്നും എക്‌സൈസ് വകുപ്പ് മുന്‍കൂട്ടിതന്നെ തീരുമാനിച്ചിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

അബ്കാരിനയ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടിനു മുകളിലിരുന്ന് ആ റിപ്പോര്‍ട്ട് കിട്ടിയില്ല എന്നുപറയുന്ന എക്‌സൈസ് വകുപ്പിനെ വിവരാവകാശ നിയമത്തിനു കീഴില്‍ ആരെങ്കിലും കുടുക്കിയാലോ എന്ന പേടിയായിരുന്നോ എക്‌സൈസ് വകുപ്പ് ബാര്‍ ലൈസന്‍സു പുതുക്കാതിരുന്നതിന്റെ പഴി മറ്റുള്ളവരുടെമേല്‍ കെട്ടിവച്ചത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
. നിയമവകുപ്പ് പരിശോധിക്കണം എന്നു എന്തിനായിരുന്നു മന്ത്രിസഭ തന്നെ 26/3/2014-ല്‍ തീരുമാനമെടുത്തത്? 2 മണിക്കൂറിനുള്ളില്‍ നിയമവകുപ്പ് അഡ്വക്കേറ്റ് ജനറല്‍ പറയുന്നതുപോലെതന്നെ ചെയ്യുക എന്നുമാത്രം നിയമോപദേശം നല്‍കിയിട്ടും (ഖണ്ഡിക 236) എന്തുകൊണ്ടായിരുന്നു 2-4-2014-ലെ മന്ത്രിസഭായോഗം 418 ബാറുകള്‍ പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചത്? അബ്കാരിനയ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടു ലഭിച്ചില്ല എന്നു പുറമെ പറയുന്നുണ്ടെങ്കിലും 12-8-2013 തന്നെ (7 മാസങ്ങള്‍ക്കു മുമ്പ്) അതു ലഭിച്ചിരുന്നു എന്ന വിവരം എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രിയെ രഹസ്യമായി അറിയിച്ചിരുന്നോ? അതുകൊണ്ടായിരുന്നോ 2-4-2014-ല്‍ അത്തരമൊരു തീരുമാനമെടുത്തത്?
നാളെ ഈ റിപ്പോര്‍ട്ടു മുക്കല്‍ വിവാദമായാല്‍ എക്‌സൈസ് വകുപ്പുതന്നെ കുടുങ്ങുമെന്ന് മുന്‍കൂട്ടിക്കണ്ട എക്‌സൈസ് വകുപ്പ് തന്ത്രപരമായി 418 ബാറുകള്‍ തുറക്കാന്‍ അനുവദിക്കാത്തതിന്റെ പാപഭാരം മുഴുവന്‍ നിയമമന്ത്രിയുടെ മേല്‍ പഴിചാരി ബാര്‍ ഉടമകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ?
ബാര്‍ കോഴവിവാദത്തെ സംബന്ധിച്ച കേരളശബ്ദത്തിലെ കവര്‍‌സ്റ്റോറിയുടെ ചില പ്രസക്തഭാഗങ്ങളിങ്ങനെ: ബാറുകള്‍ പൂട്ടപ്പെട്ടശേഷം പൊതുവേ ബാറുടമകള്‍ എല്ലാവരും സ്വകാര്യസംഭാഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഷം പ്രകടിപ്പിച്ചതു കെ.എം. മാണിയോടായിരുന്നു. ഇതിനു കാരണം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ പതിവുരീതിയില്‍ ലൈസന്‍സ് പുതുക്കിപോകേണ്ട കാര്യം വിവാദത്തിലകപ്പെടാനിടയായത് മാര്‍ച്ചിലെ അവസാന മന്ത്രിസഭായോഗത്തില്‍ ബാര്‍ ലൈസന്‍സ്പ്രശ്‌നം വന്നപ്പോള്‍ പുതുക്കുന്ന ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ് മന്ത്രി കെ.എം. മാണി തീരുമാനം എടുപ്പിക്കാതിരുന്നതുമൂലമാണെന്നാണ് ബാര്‍ ഉടമകള്‍ ഒന്നടങ്കം പറയുന്നത്.
ഈ ഘട്ടത്തില്‍ മന്ത്രിയുടെ പാലായിലെ വീട്ടിലെത്തിയ ബാറുടമാപ്രതിനിധികളോട് കെ.എം. മാണി രണ്ടു കോടി ആവശ്യപ്പെട്ടു എന്നാണ് ബാര്‍ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയത്. ഇതില്‍ ഒരു കോടിരൂപ, പതിനഞ്ചു ലക്ഷവും എണ്‍പത്തിയഞ്ചു ലക്ഷവുമായി രണ്ട് തവണയായി നല്കി. ബാറുകള്‍ തുറക്കുന്ന പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഇതിനുവേണ്ടി ആര്‍ക്കും നയാപൈസാ കൊടുക്കരുതെന്നും കൊടുത്താല്‍ നിലവാരമുള്ള ബാറുകള്‍ തുറക്കുന്നതിനു താന്‍ സഹായിക്കില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞതായും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
. മനഃപൂര്‍വ്വം തീരുമാനം വൈകിപ്പിച്ചതിനെത്തുടര്‍ന്ന് പതിവുരീതിയില്‍ ലൈസന്‍സ് പുതുക്കാനാവാതെ വരികയും പ്രശ്‌നം മന്ത്രിസഭയ്ക്ക് പുറത്ത് എത്തുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഇടപെട്ടു. നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്കാന്‍ കഴിയില്ലെന്ന് സുധീരന്‍ കടുത്ത നിലപാടെടുത്തു. മതസാമുദായിക നേതാക്കളും രംഗത്തെത്തി. സര്‍ക്കാര്‍ പ്രതിരോധത്തിലായി.

അപ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ലൈസന്‍സ് പുതുക്കുന്നതിന് നിയമതടസമുണ്ടായി. തെരഞ്ഞെടുപ്പായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് മതിയെന്ന് മുന്നണിനേതൃത്വം തീരുമാനിച്ചു. ഇതിനിടെ 418 ബാറുകള്‍ പൂട്ടി. അപ്പോഴേക്കും ലോകസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു എന്ന കണ്ടെത്തലും ശരിയല്ല. \'
ഈ ഘട്ടത്തില്‍\' എന്നാല്‍ 26-3-2014-നു ശേഷവും 28-3-2014-നു മുന്‍പും ആയിരിക്കണേെല്ലാ. ആ ദിവസങ്ങളിലാണോ കോഴ കൈമാറിയത്. 2-4-2014-ല്‍ എന്തുകൊണ്ടായിരുന്നു വിവാദ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടെന്നു മന്ത്രിസഭ തീരുമാനിച്ചത്? വി.എം. സുധീരനെ 2014 ഓഗസ്റ്റ് - ഡിസംബര്‍ കാലഘട്ടത്തിലെ നീക്കങ്ങളിലൂടെ നിര്‍വീര്യമാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് എന്തുകൊണ്ടായിരുന്നു 418 ബാറുകളുടെ ലൈസന്‍സ് നാളിതുവരെ പുതുക്കാനാവാത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ കയറി പൊട്ടിച്ച റഷ്യയെ തീര്‍ക്കും ; പുട്ടിനെതിരെ ട്രംപിന്റെ കൊലവിളി  (14 minutes ago)

വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട,  (19 minutes ago)

നാളെ സത്യപ്രതിജ്ഞ ചെയ്യും  (26 minutes ago)

KERALA POLICE ആ രാത്രി മറക്കാനാവാത്ത യുവാക്കൾ  (34 minutes ago)

കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി  (41 minutes ago)

മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം  (42 minutes ago)

UAE GOLD വലഞ്ഞ് മലയാളികൾ  (48 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു  (1 hour ago)

ദേശീയപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കൗണ്‍സിലിങ്ങിനിടെ പുറത്തുവന്നത് വര്‍ഷങ്ങള്‍ക്ക് നടന്ന പീഡനം  (1 hour ago)

അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

Dewaswam-board കുടഞ്ഞ് ഹൈക്കോടതി  (2 hours ago)

ലളിതമായി നടന്ന വിവാഹത്തെകുറിച്ച് നടി ഗ്രേസ് ആന്റണി പറയുന്നു  (2 hours ago)

ലോകയുടെ സന്തോഷം പങ്കുവെച്ച് നടന്‍ ശരത് സഭ  (3 hours ago)

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കള്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends