പ്ലസ് ടു പരീക്ഷ: മൂല്യ നിര്‍ണയക്യാമ്പുകളില്‍ എല്‍.ഇ.ടി, ടെലിവിഷന്‍ വാങ്ങി നല്‍കണം

പ്ലസ് ടു പരീക്ഷയുടെ മൂല്യ നിര്‍ണയക്യാമ്പുകളില്‍ എല്‍.ഇ.ടി, ടെലിവിഷന്‍ വാങ്ങി നല്‍കണമെന്ന് ആവശ്യം. അധ്യാപകര്‍ പ്ലസ് ടു മൂല്യ നിര്‍ണയം നടത്തുന്ന രീതി വാര്‍ത്താ ചാനലില്‍ കണ്ട ഒരു രസികന്റേതാണ് അഭിപ്രായം. അടിമുടി കുണ്ടും കുഴിയുമായ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം സ്വബോധമുള്ള ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നും അനുഭവസ്ഥര്‍ പറയുന്നു.
6 മിനിറ്റില്‍ താഴെ മാത്രമാണ് പ്ലസ് ടു പരീക്ഷയുടെ ഒരു ഉത്തരകടലാസ് മൂല്യ നിര്‍ണയം നടത്താന്‍ അധ്യാപകര്‍ എടുക്കുന്ന സമയം. മൊബൈലില്‍ പാട്ടു കേട്ടാണ് അധ്യാപകര്‍ പേപ്പര്‍ നോക്കുന്നത്. മള്‍ട്ടിമീഡിയസെല്‍ നോക്കുന്നത്. മള്‍ട്ടിമീഡിയ സെല്‍ ഫോണുകളുമായി മൂല്യ നിര്‍ണയ ഹാളിലെത്തുന്നവര്‍ ചിരിച്ചും കളിച്ചും ചുരിദാറിന്റെയും ചൂര മീനിന്റേയും രസക്കഥകള്‍ പറഞ്ഞ് പേപ്പര്‍ നോക്കുന്നു. രണ്ടര മണിക്കൂറെടുത്ത് വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് എഴുതുന്ന പേപ്പര്‍ തലയിലെഴുത്ത് പോലെ നോക്കി തീര്‍ക്കുന്നു, നമ്മുടെ അധ്യാപക ശ്രേഷ്ഠര്‍.
ഒന്നരമണിക്കൂര്‍ കൊണ്ട് 26 ഉത്തരക്കടലാസുകള്‍ നോക്കുന്ന അധ്യാപകരുമുണ്ട്. മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നത് സഹിക്കാം. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതു പോലെ അധ്യാപകര്‍ മദ്യപിച്ച് പേപ്പര്‍ നോക്കുന്നുണ്ടോ എന്നും പരിശോധിക്കണം. പ്ലസ് ടു മൂല്യ നിര്‍ണയത്തിനെത്തുന്ന അധ്യാപകര്‍ ഉച്ചഭക്ഷണത്തിനൊപ്പം മധുപാനവും നടത്തുന്നുണ്ടെന്നാണ് വിശ്വസനീയ വിവരം. എസ്എസ്എല്‍ സി പരീക്ഷ കുത്തു പാളയെടുത്തതില്‍ ആഹ്ലാദിക്കുന്ന ഇടതുസംഘടനകള്‍ക്ക് പ്ലസ്ടു ഫലം കൂടി കുളമാക്കണമെന്ന ലക്ഷ്യം മാത്രമാണുള്ളത്. തീരെ പാവമായ അബ്ദുറബ്ബിനെ അതോടെ മന്ത്രി കസേരയില്‍ നിന്നിറക്കി വിടാമെന്ന് വ്യാമോഹിക്കുന്നവര്‍ ലീഗില്‍ പോലുമുണ്ട്.
അതിനാല്‍ ലോക്കോ പൈലറ്റുമാരെ പിടിച്ചതു പോലെ വിദ്യാഭ്യാസ മന്ത്രി മൂല്യ നിര്‍ണയ കേന്ദ്രം സന്ദര്‍ശിച്ച് കൈയ്യോടെ പിടിക്കുക ഇല്ലെങ്കില്‍ മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ ടിവി വാങ്ങി നല്‍കുക. തമിഴ് സിനിമയെങ്കിലും കാണാമല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha