ആന്റണി ഇടപെട്ടു, രമേശ് ചെന്നിത്തല അയഞ്ഞു, ബാബുവിനെതിരെ കേസേടുക്കില്ലെന്നുറപ്പ്

ധനമന്ത്രി കെ എം മാണി പ്രതിയായ ബാര്‍കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ പങ്ക് അന്വേഷിക്കുവാന്‍ ധാരണ. എന്നാല്‍, കെ.ബാബുവിനെതിരെ പ്രത്യേകം കേസേടുക്കേണ്ടതില്ലെന്ന ഉപദേശമാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്. ആദ്യം കെ.ബാബുവിനെതിരെ പ്രത്യേകം കേസേടുക്കാനായിരുന്നു വിജിലന്‍സിന്റെ തീരുമാനം. എന്നാല്‍ ആഭ്യന്തരമന്ത്രി രമോശ് ചെന്നിത്തലയും മുന്‍കേന്ദ്രമന്ത്രി എ കെ ആന്റണിയും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി പുതിയ നീക്കം അവസാനിപ്പിച്ചിരിക്കുകയാണ്.
ബാബുവിനെതിരെ കേസേടുക്കാനും ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയുമായുള്ള രമേശിന്റെ ശ്രമം തകര്‍ത്തത് എ കെ ആന്റണിയാണ്. ബാബുവിനെതിരെ കേസേടുക്കുകയാണെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് കാണില്ലെന്ന് ഉമ്മന്‍ ചാണ്ടി എകെ ആന്റണിയെ അറിയിച്ചിരുന്നു. ബാബുവിനെതിരെയുള്ള രഹസ്യമൊഴിയില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി ആന്റണിയോട് പറഞ്ഞത്. കാരണം, ബിജുരമേശിന്റെതായി ആദ്യം പുറത്ത് വന്ന മൊഴിയില്‍ രമേശ് ചെന്നിത്തലയുടെ പേരുണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അത് അപ്രത്യക്ഷമായി.രമേശിന്റെ പേര് അപ്രത്യക്ഷമായതിന് പിന്നില്‍ അടൂര്‍പ്രകാശാണെന്ന് ഉമ്മന്‍ചാണ്ടി ആന്റണിയെ അറിയിച്ചു.
കാര്യങ്ങളൊക്കെ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായതായാണ് ആന്റണി രമേശിനെ അറിയിച്ചത്. രമേശിന്റെ ഇത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ഭാവിക്ക് നല്ലതല്ലെന്ന ഉപദേശവും ആന്റണി നല്‍കി. ആന്റണിയുമായി ഞയറാഴ്ച്ച രാത്രി നടന്ന ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ രമേശിനോട് നേത്യമാറ്റത്തിന്റെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ല.
യുഡിഎഫ് സര്‍ക്കാരിന് ഇനി ഒരു കൊല്ലം മാത്രമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha