പുതിയ ബിസിനസ് കേരളത്തില്‍; പണം വാങ്ങി കേസു കൊടുക്കും പണം കൊടുത്താല്‍ പിന്‍മാറും

സംസ്ഥാനത്ത് കൈക്കൂലിക്കാരായ പൊതു താല്‍പര്യ വ്യവഹാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ലക്ഷങ്ങള്‍ കോഴ വാങ്ങിയ ശേഷം ആര്‍ക്കെതിരെയും കേസു കൊടുക്കുന്നവരാണിവര്‍. കോഴ വാങ്ങി കേസ് കൊടുക്കുന്നതുപോലെ കോഴ വാങ്ങി കേസില്‍ നിന്നും പിന്‍മാറുന്നതും ഇത്തരക്കാരുടെ പതിവാണ്.
ഇബ്രാഹിം കുഞ്ഞിനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ ജോര്‍ജ്ജ് വട്ടുകുളവും മകനും വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ കഴിഞ്ഞ ദിവസം ലോകായുക്ത വിമര്‍ശിച്ചിരുന്നു. മലയാള വേദി എന്ന സംഘടനയുടെ ചെയര്‍മാനാണെന്ന പേരിലാണ് ഇയാള്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ലോകായുക്തയെ സമീപിച്ചത്. മന്ത്രി അവിഹിതമായി സ്വത്ത് സമ്പാദനവും അഴിമതിയും നടത്തിയെന്നാണ് പരാതി. വിചാരണയ്ക്ക് പരാതിക്കാരന്‍ ഹാജരാകാതിരുന്നപ്പോള്‍ പണം വാങ്ങിയിട്ടാണോ പിന്‍മാറുന്നതെന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ ചോദിച്ചു.
ഇത് ആദ്യത്തെ സംഭവമല്ല. ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ ആദ്യം കേസ് കൊടുക്കുകയും പിന്നീട് പണം വാങ്ങി കേസില്‍ നിന്നും പിന്‍മാറുന്നതും ഇവരുടെ വിനോദമാണ്. ഒരു തരം ബ്ലാക്ക് മെയിലിങ്ങ് തന്ത്രമാണിത്. പൊതു താല്‍പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന സ്ഥിരം കക്ഷികള്‍ ഏറ്റവും അധികം ഉള്ള ജില്ല തൃശ്ശൂരാണ്. ഇവര്‍ ലോകായുക്ത, മനുഷ്യാവകാശ കമ്മീഷ്ണന്‍, ഹൈക്കോടതി തുടങ്ങിയ സ്ഥാപനങ്ങളെ കേസുമായി സമീപിക്കാറുണ്ട്.
ഭരണഘടനാ സ്ഥാപനങ്ങളെ വഴിതെറ്റിക്കുന്നതില്‍ ഇത്തരക്കാര്‍ പലവിധത്തില്‍ ഇടപെടുന്നുണ്ട്. നിയമപ്രകാരം കേസ് സമര്‍പ്പിക്കുമ്പോള്‍ കോടതികള്‍ക്ക് അവ സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല. ഇതാണ് പൊതു താത്പര്യക്കാര്‍ മുതലെടുക്കുന്നത്. ലക്ഷങ്ങളാണ് അഴിമതി ഇനത്തില്‍ കേരളത്തില്‍ ചെലവഴിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha