Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

വമ്പന്മാരെ വീഴ്‌ത്തിയ സോളാര്‍ പരസ്യം ഇതാ... രാത്രിയിലും സൂര്യപ്രകാശം, സൗരോര്‍ജ ഉപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍, ഒരു വര്‍ഷം 9,000 രൂപവരെ വൈദ്യുതി ലാഭിക്കാം, ഒപ്പം വിഎസ്‌ സര്‍ക്കാരിന്റെ അര പേജ്‌ പരസ്യവും

10 JULY 2013 04:29 AM IST
മലയാളി വാര്‍ത്ത.

More Stories...

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

ഇതെന്താ ഈ മലയാളികള്‍, പ്രത്യേകിച്ചും നാലു കാശുള്ളവര്‍ ഇത്രമാത്രം ഇങ്ങനെ പറ്റിക്കപ്പെടുന്നത്‌? സോളാര്‍ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ എല്ലാവരും ചോദിച്ച ഒരു ചോദ്യമാണിത്‌. എന്നാല്‍ സോളാറില്‍ പണം മുടക്കിയവരാരും കണ്ണുമടച്ച്‌ പണം നല്‍കിയവരല്ല. ഭരണാധികാരികളും ഉദ്യോഗസ്ഥരും എന്തിന്‌ മാധ്യമങ്ങള്‍ പോലും ഇതില്‍ കണ്ണികളാവുന്നുണ്ട്‌. പത്രപരസ്യം കണ്ട്‌ എടുത്തു ചാടിയാല്‍ കുറ്റം പറയാം. എന്നാല്‍ പ്രശസ്‌ത പത്രത്തില്‍ വന്ന ബിസിനസ്‌ ഫീച്ചറാണ്‌ പലരേയും സോളാറിലേക്ക്‌ തള്ളിയിട്ടത്‌. കൂടാതെ വിഎസ്‌ സര്‍ക്കാരിന്റെ വക ഊര്‍ജ സംരക്ഷണ അവാര്‍ഡിന്റെ അരപേജ്‌ പരസ്യവും.

2010 ഡിസംബര്‍ 14ന്‌ ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ പ്രസിദ്ധീകരിച്ച പരസ്യം ഉള്‍പ്പെടെ ഒരു പേജു വരുന്ന ബിസിനസ്‌ ഫീച്ചറാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌. ഈ ഫീച്ചറില്‍ വിഎസ്‌ സര്‍ക്കാര്‍ നല്‍കിയ അരപേജ്‌ പരസ്യമാണ്‌ കഴിഞ്ഞദിവസം നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ ഉയര്‍ത്തിക്കാട്ടിയത്‌.
ആരേയും വീഴ്‌ത്തുന്ന പരസ്യവാചകങ്ങള്‍ ബിസിനസ്‌ ഫീച്ചറിന്റേയും സര്‍ക്കാര്‍ പരസ്യത്തിന്റേയും അകമ്പടിയില്‍ എത്തിയതാണ്‌ പലരും സോളാറില്‍ പണം നിക്ഷേപിക്കാന്‍ കാരണം.

പല വമ്പന്മാരേയും വലയില്‍ വീഴ്‌ത്തിയ ആ ബിസിനസ്‌ ഫീച്ചറിന്റെ സംക്ഷിപ്‌തം ഇതാണ്‌.
വീടുകള്‍, സ്ഥാപനങ്ങള്‍, ബിസിനസ്‌ കേന്ദ്രങ്ങള്‍, ഗവ. സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉയര്‍ന്ന വൈദ്യുതി ചെലവില്‍ നിന്നും നല്ലൊരു കുറവുവരുത്തി സ്വയം പര്യാപ്‌തമാക്കാന്‍ കഴിയുന്ന സ്ഥാപനമാണ്‌ 1987ല്‍ സ്ഥാപിതമായ ടീം സോളാര്‍. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ വിതരണ സേവന കമ്പനി കൂടിയായ ടീം സോളാര്‍ ഉന്നത നിലവാരമുള്ള ഉത്‌പന്നന്നങ്ങളാണ്‌ നല്‍കുന്നത്‌. ടീം സോളാറിന്റെ സോളാര്‍, വിന്‍ഡ്‌ മില്‍ എന്നിവയിലൂടെ ഓരോമാസവും നല്ല പണം ലാഭിക്കാന്‍ കഴിയും.
ആര്‍ഇ 3 കണ്‍സപ്‌റ്റ്‌ അടിസ്ഥാനമാക്കി 3 പ്രധാന കാര്യങ്ങളാണ്‌ ടീം സോളാര്‍ വാഗ്‌ദാനം ചെയ്യുന്നത്‌. ഇപ്പോഴുപയോഗിക്കുന്ന വൈദ്യുതി വിദഗ്‌ദ്ധ മാനേജ്‌മെന്റിലൂടെ താരതമ്യ പഠനം ചെയ്യുന്ന റിവ്യൂ, കാര്യക്ഷമമായ ഉത്‌പന്നങ്ങളിലൂടെ കാര്യക്ഷമമായ വൈദ്യുതി പ്രദാനം ചെയ്യുന്ന റെഡ്യൂസ്‌, ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ ഉത്‌പന്നങ്ങളും അവയുടെ സേവനങ്ങളും ഉള്‍ക്കൊള്ളുന്ന റിന്യൂ എന്നിവയാണവ.
മൂന്ന്‌ നാല്‌ മണിക്കൂറുകള്‍ മാത്രമുള്ള സൂര്യപ്രകാശം കൊണ്ട്‌ ഈ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്‌കൂളുകള്‍, കോളേജുകള്‍, വില്ലകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയ്‌ക്കും സോളാര്‍ പാനല്‍ വളരെ ഉപയോഗപ്രദമാണ്‌.
കാറ്റുള്ള സ്ഥലങ്ങള്‍ക്കായി സോളാര്‍ ഹൈബ്രിഡും ഉപയോഗിക്കാവുന്നതാണ്‌. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഗ്രീന്‍ ഫോഴ്‌സും ടീം സോളാറിനുണ്ട്‌. രാത്രിയില്‍ സൂര്യപ്രകാശമാണ്‌ കമ്പനിയുടെ മുഖ്യലക്ഷ്യം എന്നു പറഞ്ഞാണ്‌ ഈ ബിസിനസ്‌ ഫീച്ചര്‍ അവസാനിക്കുന്നത്‌.
കമ്പനിയുടെ വെബ്‌സൈറ്റും സരിതയുടെ മൊബൈല്‍ ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്‌.
ഈ ബിസിനസ്‌ ഫീച്ചറിനു താഴെ ടീം സോളാറിന്റെ മലയാളത്തിലുള്ള പരസ്യവും കൊടുത്തിട്ടുണ്ട്‌. സൗരോര്‍ജ ഉപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍. കൂടിയ കാര്യക്ഷമത. കുറഞ്ഞ ഉത്‌പ്പന്ന വില. ഏറെ ലാഭകരം. ഒരു വര്‍ഷം 9,000 രൂപവരെ വൈദ്യുതി ചാര്‍ജ്‌ ലാഭം. ഇങ്ങനെ പോകുന്നു പരസ്യ വാചകങ്ങള്‍ ഇതിലും സരിതയുടെ നമ്പരാണ്‌ കൊടുത്തിരിക്കുന്നത്‌.
തൊട്ടു താഴെ കേരള എനര്‍ജി മാനേജ്‌മെന്റ്‌ ഡയറക്‌ടര്‍ കെഎം ധരേശന്‍ ഉണ്ണിത്താന്റെ നല്ലോരു ഭാവിക്കായി ഊര്‍ജം സംരക്ഷിക്കാം എന്ന ഒരു ലേഖനവുമുണ്ട്‌.
ഈ ലേഖനത്തിനു താഴെയാണ്‌ വിവാദമായ വിഎസ്‌ സര്‍ക്കാരിന്റെ അര പേജ്‌ പരസ്യം കൊടുത്തിരിക്കുന്നത്‌.

ഈ പരസ്യമാണ്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയായി മാറിയത്‌. കേരള സര്‍ക്കാരിന്റെ എംബ്ലത്തോടു കൂടിയ പരസ്യം പലരേയും തെറ്റിദ്ധരിപ്പിച്ചു. ഊര്‍ജ സംരക്ഷണത്തിന്റെ സംസ്ഥാന അവാര്‍ഡിന്റെ പരസ്യമാണ്‌ അത്‌. അന്നത്തെ മുഖ്യമന്ത്രിയായ വിഎസ്‌ അച്യുതാനന്ദന്റേയും വൈദ്യുതി മന്ത്രി എ.കെ. ബാലന്റേയും സന്ദേശവുമുണ്ട്‌. ഊര്‍ജസംരക്ഷണ രംഗത്ത്‌ ചില വ്യക്തികളും സ്ഥാപനങ്ങളും വഹിക്കുന്ന പങ്കിനെ വിഎസും എകെ ബാലനും അഭിനന്ദിക്കുന്നുണ്ട്‌.
എല്ലാം കൂടിയായപ്പോള്‍ പലരും ടീം സോളാറിനെ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയാണോ എന്നു പോലും സംശയിച്ചു. അങ്ങനെയാണ്‌ പലരും സരിതയുടെ ഫോണിലേക്ക്‌ വിളിക്കുന്നതും തുടര്‍ന്ന്‌ പറ്റിക്കപ്പെട്ടതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (2 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (9 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (15 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (23 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (9 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (9 hours ago)

Malayali Vartha Recommends