അനുരാഗ വിലോചനനായി അഴകിന്റെ ദേവതയ്‌ക്കു മുമ്പില്‍ കേന്ദ്രമന്ത്രി

മജിസ്‌ട്രേറ്റിനു മുമ്പില്‍ സരിത നല്‍കിയ മൊഴിയില്‍ നിറഞ്ഞു നില്‍ക്കുന്ന കേന്ദ്രമന്ത്രി രാജിവെക്കുന്നതിന് മുന്നോടിയായി ജോലികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നു. ഡല്‍ഹിയിലെ ഓഫീസിലുള്ള അടുത്ത സഹപ്രവര്‍ത്തകരോട് തന്റെ നാളുകള്‍ അടുത്തതായി മന്ത്രി പറഞ്ഞു കഴിഞ്ഞു.
സരിതയുടെ മേഖലയായ സോളാറുമായി അടുത്ത ബന്ധമാണ് കേന്ദ്രമന്ത്രിക്കുണ്ടായിരുന്നത്. ഇന്ത്യ മുഴുവന്‍ സോളാര്‍ സ്ഥാപിക്കാമെന്ന് വാഗ്‌ദാനം നല്‍കിയില്ലെങ്കിലും അതിനുള്ള ഭാഗ്യം ലഭിക്കും മുമ്പേ മന്ത്രിയെ മന്ത്രാലയത്തില്‍ നിന്നും ഒഴിപ്പിച്ചു. താരതമ്യേന മെച്ചപ്പെട്ട വകുപ്പാണ് വീണ്ടും ലഭിച്ചത്. എയര്‍ ഹോസ്‌റ്റസുമാരുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ കഴിയുന്ന ഗ്ലാമര്‍ വകുപ്പ്.
സരിതയെ കേന്ദ്രമന്ത്രിക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ്. സരസമായി സംസാരിക്കുകയും സൗഹൃദത്തോടെ ഇടപെടുകയും ചെയ്യുന്ന കേന്ദ്രമന്ത്രിക്ക് സ്‌ത്രീവിഷയത്തില്‍ താല്‍പര്യം കൂടുതലാണെന്ന കാര്യം കേരളത്തിലെന്നല്ല ഡല്‍ഹിയില്‍ വരെ പ്രസിദ്ധമാണ്.
തെക്കന്‍ ജില്ലയില്‍ നിന്നും ലോക്‌സഭയിലെത്തിയ കേന്ദ്രമന്ത്രി മലബാറു കാരനാണ്. അക്ഷരങ്ങളുമായി അടുപ്പമുള്ള ഒരു വന്ദ്യവയോധികന്റെ മകളെയാണ് വിവാഹം കഴിച്ചത്. വിവാഹ ജീവിതം മന്ത്രിയുടെ 'പോക്കില്‍' അകപ്പെട്ട് പലവട്ടം തട്ടിതകരാന്‍ പോയെങ്കിലും അഭ്യുദയകാംക്ഷികള്‍ ഇടപെട്ടതു കാരണം ' യാമിനിലഹള' ആവര്‍ത്തിച്ചില്ല.
ഗണേശ് കുമാറിനു മുമ്പ് ഒരു മന്ത്രിമന്ദിരം വേണ്ടാത്ത കാര്യങ്ങള്‍ക്ക് വേദിയായത് കേന്ദ്രമന്ത്രി സംസ്ഥാന മന്ത്രിയായിരുന്ന കാലത്താണ്. സംസ്ഥാന തലവന്റെ ഔദ്യോഗിക വസതിക്ക് മുമ്പിലുള്ള ഈ മന്ത്രിമന്ദിരത്തില്‍ അക്കാലത്ത് നടന്നതൊന്നും പുറത്തറിഞ്ഞില്ല. ഒരുപക്ഷെ ഇന്നത്തേതു പോലെ ചാനലുകള്‍ സജീവമല്ലാത്തതു കൊണ്ടാവണം.
സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായ കേന്ദ്രമന്ത്രിക്ക് മധ്യതിരുവിതാംകൂറില്‍ ആസ്ഥാനമുള്ള ഒരു സമുദായ സംഘടനയുമായി അടുത്ത ബന്ധമുണ്ട്. ഈ സമുദായ സംഘടനയുടെ നോമിനിയായാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രി സഭയില്‍ ഇടം കിട്ടിയത്.
പണമുണ്ടാക്കുന്നതിലൊന്നും മന്ത്രിക്ക് അശേഷം താല്‍പര്യമില്ല. കേന്ദ്രമന്ത്രിയാകുമ്പോള്‍ അതെല്ലാം സ്വാഭാവികമായി വന്നു ചേരുമെന്ന് മന്ത്രിക്കറിയാം. സുഖഭോഗങ്ങളിലാണ് മന്ത്രിക്ക് കൂടുതല്‍ വിശ്വാസം.
മന്ത്രിമാരെ മാത്രമല്ല പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരെ പോലും ഫോണില്‍ വിളിക്കാനും സംസാരിക്കാനും കേന്ദ്രമന്ത്രിക്ക് മടിയില്ല. ഈഗോയില്ലാത്ത മന്ത്രിയുടെ ഇടപെടല്‍ ഏവരേയും വിസ്‌മയാധീനരാക്കാറുണ്ട്. ഭരണപക്ഷത്തെ പോലെ പ്രതിപക്ഷത്തും മന്ത്രിക്ക് സ്വാധീനമുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ മന്ത്രിയായിരുന്നിട്ടും കാര്യമായ ആരോപണങ്ങളൊന്നും അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നിട്ടില്ല.
സോളാറുമായി ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മാറിയെങ്കിലും സരിതയക്ക് ആവശ്യമായ സഹായങ്ങള്‍ മന്ത്രി തുടര്‍ന്നും നല്‍കിയിരുന്നു. ഒടുവില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളെല്ലാം സോളാര്‍വല്‍ക്കരിക്കാനുള്ള സരിതയുടെ പ്രപ്പോസല്‍ മന്ത്രിക്ക് മുമ്പിലുണ്ട്.
തിരുവനന്തപുരത്ത് ഒരു നക്ഷത്ര ഹോട്ടലില്‍ സരിതയുമൊത്ത് മന്ത്രി നാലുദിനരാത്രങ്ങള്‍ ചെലവിട്ടതായും അഭ്യൂഹമുണ്ട്. സരിതയുടെ സുഹൃത്തിന്റെ പേരിലാണ് മുറിയെടുത്തത്. തൊട്ടടുത്ത വി.ഐ.പി സ്യൂട്ടില്‍ മന്ത്രിയുമുണ്ടായിരുന്നു. എന്നാല്‍ നക്ഷത്ര ഹോട്ടലിലെ ഗസ്‌റ്റ് റെക്കോഡ് വിവരാവകാശ നിയമപ്രകാരം ചോദിച്ചവര്‍ക്ക് നല്‍കാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ മാനേജ്‌മെന്റ്. ബിസിനസിനെ ബാധിക്കുന്ന രേഖകളുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിയമത്തിലെ വ്യവസ്ഥ ഉപയോഗിച്ചാണ് വിവരങ്ങള്‍ നല്‍കാത്തത്. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ അടക്കം എല്ലാവര്‍ക്കും കാര്യങ്ങളെക്കുറിച്ച നല്ല ധാരണയുണ്ട്.
https://www.facebook.com/Malayalivartha