സോളാറിനു പിന്നില്‍ ലാവ്‌ലിന്‍

സോളാര്‍ തട്ടിപ്പു കേസില്‍ ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള വി.എസിന്റെ തീരുമാനത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് വീശിയ പച്ചക്കൊടിക്ക് പിന്നില്‍ ലാവ്‌ലിന്‍!
ലാവ്‌ലിന്‍ അഴിമതി കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നും നായനാരെ പിണറായി കബളിപ്പിച്ചെന്നുമുളള സി.ബി.ഐയുടെ കണ്ടെത്തലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വി.എസിന് പിന്തുണ നല്‍കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.
ഉമ്മന്‍ചാണ്ടിക്കെതിരെയുളള യുദ്ധത്തില്‍ പിണറായി വിഎസിന്റെ കരം കവരും.
സി.ബി.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നില്‍ സോളാറാണെന്നാണ് പിണറായിയുടെ മനസ്സിലിരുപ്പ്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്കാവശ്യപ്പെട്ട് പാര്‍ട്ടി നടത്തുന്ന സമരങ്ങളില്‍ പ്രകോപിതനായി ഉമ്മന്‍ചാണ്ടി സി.ബി.ഐയെ സ്വാധീനിച്ചെന്ന് പിണറായി വിശ്വസിക്കുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ സോളാര്‍ കേസില്‍ വിഎസിന് വേണ്ടി ഹാജരാകുമെന്നറിയുന്നു. കേസിന് ചിലവാക്കുന്ന പണം സിപിഎം സംസ്ഥാന കമ്മിറ്റി നല്‍കും. നിയമവിദഗ്‌ദ്ധരുമായി വിഎസിന്റെ ഓഫീസ് ഇതിനകം കൂടിയാലോചനകള്‍ നടത്തികഴിഞ്ഞു.
സോളാര്‍ അന്വേഷണത്തില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതിനു തെളിവുണ്ടെന്ന് വിഎസ് പറയുന്നു. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുളള ജിക്കുവും സലീംരാജും അറസ്റ്റ് ചെയ്യപ്പെടാത്തതിനു പിന്നില്‍ മുഖ്യമന്ത്രിയാണെന്നും വി എസ് ആരോപിക്കുന്നു. സോളാര്‍ കേസിനെ വെറും സാമ്പത്തിക തട്ടിപ്പാക്കിമാറ്റാന്‍ ശ്രമം നടക്കുന്നതായും വിഎസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പിഎയായിരുന്ന ജോപ്പനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.
കൂട്ടിലെ തത്ത എന്നു വിശേഷിപ്പിക്കപ്പെടുന്ന സി.ബി.ഐ, കേന്ദ്രസര്‍ക്കാര്‍ അറിയാതെ പ്രവര്‍ത്തിക്കുകയില്ലെന്നാണ് പിണറായിയോട് അടുപ്പമുള്ളവര്‍ പറയുന്നത്. ഏതായാലും കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം പ്രതീക്ഷിക്കുകയാണ് പിണറായിപക്ഷം.
https://www.facebook.com/Malayalivartha