എങ്ങനെയും ഒതുക്കി മടക്കും, മനം മടുത്ത് ജേക്കബ് തോമസ്, ജേക്കബ് തോമസിനെതിരെ നീക്കം ശക്തം

ഡിജിപി ജേക്കബ് തോമസിനെതിരെ സേനയില്‍ നിന്നുള്ള പ്രതികൂല നീക്കങ്ങള്‍ അതിശക്തം. അടിയന്തിരമായി അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ഡിജിപി, റ്റി.പി. സെന്‍കുമാറിനുമേല്‍ സമ്മര്‍ദ്ദമേറി. സര്‍ക്കാരാകട്ടെ ജേക്കബ് തോമസിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന നിലപാടിലാണ്. അഴിമതിക്കെതിരെ പൊരുതി വീരമൃത്യു വരിച്ചു എന്ന ഖ്യാതി കരസ്ഥമാക്കാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. എന്നാല്‍ കീഴുദേ്യാഗസ്ഥനെതിരെ എന്തു നടപടി വേണമെങ്കിലും മേലുദേ്യാഗസ്ഥരായ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പോലീസ് മേധാവിക്കോ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല.
സ്രാവുകള്‍ക്കിടയില്‍ നീന്തുമ്പോള്‍ രക്ഷയുണ്ടാകുമോ എന്ന ചോദ്യവുമായി രംഗത്തെത്തിയ ജേക്കബ് തോമസിനു നല്‍കാന്‍ ഡിജിപിയുടെ കൈയില്‍ പോലും മറുപടിയില്ല. മാധ്യമങ്ങളുടെ സഹായത്തോടെ ജേക്കബ് തോമസ് ഹീറോ ചമയാന്‍ ശ്രമിക്കുന്നു എന്നാണ് ഉന്നതപോലീസ് അധികാരികള്‍ കരുതുന്നത്.
ബാര്‍ക്കോഴ, ഫ്‌ളാറ്റ് വിവാദം തുടങ്ങിയവയാണ് ജേക്കബ്‌തോമസിനെ സര്‍ക്കാരില്‍ നിന്നും അകറ്റിയത്. എന്നാല്‍ ജേക്കബ് തോമസ് കരുതുന്നത് പോലെ തങ്ങള്‍ അദ്ദേഹത്തെ ഒന്നും ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ആഭ്യന്തരമന്ത്രിക്ക് മുമ്പില്‍ എഴുന്നേല്‍ക്കാതിരുന്ന ഋഷിരാജ് സിംഗിനെ പോലും ഒന്നും ചെയ്തില്ല. എന്നിട്ടാണ് ജേക്കബ് തോമസിനെ തൊടാന്‍?
ചീഫ് സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ജേക്കബ് തോമസിന്റെ നീക്കം. പേര് പറയാതെ കുറിക്കുകൊള്ളുന്ന പരിഹാസമാണ് ജേക്കബ് തോമസിന്റെ പോസ്റ്റുകള്‍. അതിനാല്‍ പ്രത്യക്ഷമായി സര്‍ക്കാരിന് ഒന്നും ചെയ്യാനാവുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























