കാത്തിരുന്നവര്‍ എല്ലാം പ്ലിംങ്ങ്....എന്നാല്‍ സിഡി തീര്‍ത്ഥാടനത്തിന് പൊടിച്ചത് 20 ലക്ഷം

ബിജുരാധാകൃഷ്ണന്റെ സിഡി കണ്ടെത്താന്‍ നടത്തിയ മാത്രയ്ക്ക് ചെലവായത് 20 ലക്ഷം ഇത് സര്‍ക്കാരിന് ചെലവായ കണക്ക് മാത്രമാണ്. ബിജു രാധാകൃഷ്ണന് അകമ്പടി പോയ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചെലവായ ലക്ഷങ്ങള്‍ വേറെ. ചുരുക്കത്തില്‍ ബിജു രാധാകൃഷ്ണന്‍ എല്ലാവരെയും വിഡ്ഢികളാക്കുകയായിരുന്നു.
സോളാര്‍ കമ്മീഷന്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കുകയായിരുന്നു. ഡിസംബര്‍ 10 ന് സിഡി ഹാജരാക്കണമെന്ന് കമ്മീഷന്‍ ബിജുവിന് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ തന്നെ അത്തരമൊരു സിഡി ബിജുവിന്റെ കൈയിലില്ലെന്ന് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. യഥാര്‍ത്ഥത്തില്‍ സിഡിയുള്ളത് സരിതയുടെ കൈയിലാണ്. സരിതയാകട്ടെ അത് ലോക്കറ്റില്‍ സൂക്ഷിച്ച് വിലപേശുകയുമാണ്. ബിജു പറയുന്നതു പോലെ സിഡി അദ്ദേഹത്തിന്റെ കൈയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ അദ്ദേഹം കമ്മീഷന് മുമ്പില്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ തന്നെ സിഡി കോയമ്പത്തൂരില്‍ നിന്നും അപ്രത്യക്ഷമായി കാണണം. കാരണം സിഡിയുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറയുന്നവര്‍ ചില്ലറക്കാരല്ല.
സോളാര്‍ കമ്മീഷനെ നിയമിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് പുനര്‍ നിയമനം നല്‍കിയാല്‍ അവര്‍ നിയമിക്കുന്നവരോട് വിധേയത്വം പുലര്‍ത്തുമെന്ന് പി,സി സജോര്‍ജ് പറഞ്ഞത് മറക്കരുത്.
സോളാര്‍ കമ്മീഷന്റെ സമയോചിത ഇടപെടല്‍ ഒരു സര്‍ക്കാരിന്റെ മുഖം രക്ഷിച്ചിരിക്കുകയാണ്. സിഡി തപ്പി പോയ പോലീസ് ബിജു പറഞ്ഞ സഞ്ചി മാത്രമാണ് പരിശോധിച്ചത്. ഇതല്ലാതെ ശെല്‍വിയുടെ വീട്ടില്‍ ഒരു പരിശോധനയും നടത്തിയില്ല. അങ്ങനെ പരിശോധന നടത്താനുള്ള ഉത്തരവും ബിജു രാധാകൃഷ്ണനോടൊപ്പം പോയ പോലീസിനുണ്ടായിരുന്നില്ല. അതേസമയം ബിജുവിന്റെ കൈയിലുണ്ടെന്ന് പറയപ്പെടുന്ന സിഡിയിലെ പല രംഗങ്ങളും സംസ്ഥാനത്ത് പലരുടെയും കൈയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























