അടുത്ത ലക്ഷ്യം ഇതാ... ഈഴവരെ അടുപ്പിച്ച നരേന്ദ്രമോഡി അടുത്തതായി ലക്ഷ്യമിടുന്നത് പുലയര്‍ ഉള്‍പ്പെടുന്ന പട്ടികജാതി പട്ടിക വിഭാഗങ്ങളെ

ഈഴവരെ പോക്കറ്റിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തതായി ലക്ഷ്യമിടുന്നത് പുലയര്‍ ഉള്‍പ്പെടുന്ന പട്ടികജാതി പട്ടിക വിഭാഗങ്ങളെയാണ്. കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടാന്‍ തീരുമാനിച്ച നരേന്ദ്രമോഡി പുലയര്‍ മഹാസഭയും ദളിത് ക്രൈസ്തവരുമായും ചര്‍ച്ച നടത്തും. ഇതിനുശേഷം ലത്തീന്‍സഭയെ കൈയിലെടുത്താനും ബിജെപി ലക്ഷ്യമിടുന്നു. ഇത്തരത്തില്‍ കേരളത്തില്‍ വേരുറപ്പിക്കാനാണ് നരേന്ദ്രമോഡിയുടെ ശ്രമം.
പരമശിവന്റെ തൃക്കണ്ണു പോലെയാണ് കേരളത്തില്‍ ബിജെപി അടങ്ങുന്ന മൂന്നാം ശക്തിയെന്ന നരേന്ദ്രമോഡിയുടെ പ്രസ്താവന കൃത്യമായും ലക്ഷ്യമിടുന്നത് ദളിത് പിന്നോക്ക വിഭാഗക്കാരായ ഹൈന്ദവരെ തന്നെയാണ്. പടിപടിയായി കേരളത്തില്‍ വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിന് ആവശ്യമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത് മലയാളികളായ പത്ര പ്രവര്‍ത്തകരും മാനേജ്‌മെന്റ് വിദഗ്ദ്ധരുമാണ്.
ഉമ്മന്‍ചാണ്ടിയുടെ ശങ്കര്‍ പ്രതിമാ അനാവരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുക വഴി മോഡി ലക്ഷ്യമിട്ടത് നേടി. ന്യൂനപക്ഷങ്ങളുടെ മുഖ്യമന്ത്രിയായാണ് കേരളത്തിലെ ഹൈന്ദവര്‍ ഉമ്മന്‍ചാണ്ടിയെ കാണുന്നത് ഇക്കാര്യം മോഡിക്കറിയാം. കേരളത്തില്‍ ക്രൈസ്തവ ഇസ്ലാം വളര്‍ത്തലിനു മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് ശ്രദ്ധയെന്നും മോഡി വിശ്വസിക്കുന്നു. അങ്ങനെയുള്ളൊരാളെ എസ്എന്‍ ട്രസ്റ്റിന്റെ യോഗത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രി കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണെന്ന് ഹൈന്ദവ സമൂഹം ഒന്നടങ്കം പറയുന്നു. ഇത്തരമൊരു ചങ്കൂറ്റം തന്നെയാണ് പ്രധാനമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഹൈന്ദവര്‍ പറയുന്നു.
റബര്‍ പോലുള്ള വിഷയങ്ങളെക്കാള്‍ ജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനാണ് മോഡിയുടെ താത്പര്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























