അവാര്‍ഡുകള്‍ക്കിടയിലെ കാണാക്കളികള്‍... ന്യൂസ് മേക്കറാവാന്‍ കോടികള്‍

മനോരമ ചാനലിലെ ന്യൂസ്‌മേക്കറാകാന്‍ വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ എറിയുന്നു. ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഡിജിപി ജേക്കബ് തോമസിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പിന്നിലാക്കി മുന്നിലെത്താനാണ് എസ്എന്‍ഡിപി യോഗം നേതാവിന്റെ കള്ളക്കളി. അതേസമയം ചാനലിന്റെ മാനേജ്‌മെന്റിനും വെള്ളാപ്പള്ളി ന്യൂസ്‌മേക്കറാക്കാന്‍ താല്പര്യമുണ്ട്.
നിരവധി ഓഫറുകളാണ് വെള്ളാപ്പള്ളിയുടെ അണികള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇപ്പോള്‍ ഈഴവ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചാരമുള്ളത് കേരളകൗമുദി ദിനപത്രമാണ്. ഈഴവരുടെ ജിഹ്വ എന്ന സ്ഥാനത്തേക്ക് മനോരമയെ എത്തിക്കാമെന്നതാണ് ഒരു വാഗ്ദാനം. ചാനലിന്റെ പ്രചാരണം എസ്എന്‍ഡിപി ഏറ്റെടുക്കാമെന്നതാണ് രണ്ടാമത്തെ വാഗ്ദാനം. പ്രതിസന്ധിയില്‍ തങ്ങളെ സഹായിക്കുകയാണെങ്കില്‍ തങ്ങളും സഹായിക്കുമെന്ന് നടേശന്‍ ഉറപ്പു നല്‍കി കഴിഞ്ഞു.
ഡിജിപി ജേക്കബ് തോമസിനെ ന്യൂസ് മേക്കറാക്കിയാല്‍ മനോരമയുടെ വിശ്വസ്തനായ ഉമ്മന്‍ചാണ്ടി പിണങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് ജേക്കബ് തോമസാണ്. കോടിയേരിയോടും മനോരമയ്ക്ക് വേണ്ടത്ര താല്പര്യമില്ല.
കേരളത്തിന് അകത്തും പുറത്തുമുള്ള ഈഴവ സമുദായാംഗങ്ങളെയാണ് ന്യൂസ്‌മേക്കര്‍ വോട്ടെടുപ്പില്‍ വെള്ളാപ്പള്ളി രംഗത്തിറക്കുന്നത്. അദ്ദേഹവുമായി അടുപ്പം പുലര്‍ത്തുന്ന യുവജനങ്ങള്‍ ഇതിനുവേണ്ടി ഒരു കര്‍മ്മസേന തന്നെ രൂപീകരിച്ചിട്ടുണ്ട്. ന്യൂസ് മേക്കര്‍ പദവി ലഭിക്കുകയാണെങ്കില്‍ സമീപകാലത്ത് തന്റെ ഇമേജിലുണ്ടായ ഇടിവ പരിഹരിക്കാമെന്നും വെള്ളാപ്പള്ളി കരുതുന്നു. ഇതിനായി ചാനല്‍ മാനേജ്‌മെന്റിലും ചരടുവലികള്‍ സജീവമാക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി.
വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നല്‍കുകയാണെങ്കില്‍ ഹൈന്ദവ സമൂഹത്തെ കൈയിലെടുക്കാമെന്ന് മനോരമ കരുതുകയാണെങ്കില്‍ അതില്‍ അവരെ തെറ്റു പറയുന്നത് എങ്ങനെ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha