ശ്വേത പിന്‍മാറിയത് അപമാനം ഭയന്നും ശുപാര്‍ശയില്‍ കുടുങ്ങിയും, രാഷ്‌ട്രീയക്കാരോട് ഏറ്റുമുട്ടിയാല്‍ പഴയ പല കഥകളും പുറത്തുവരുമെന്നു ഭയന്നു

പീതാംബരക്കുറിപ്പിനെതിരായ പരാതിയില്‍ നിന്നും ശ്വേതമേനോന്‍ പിന്‍വാങ്ങിയത് അപമാനം ഭയന്നും ശുപാര്‍ശയില്‍ കുടുങ്ങിയും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍മന്ത്രി കെ. ബി. ഗണേഷ്‌കുമാറാണ് പീതാംബരക്കുറുപ്പിനുവേണ്ടി ശ്വേതയുമായി സന്ധി സംഭാഷണം നടത്തിയത്. ഞായാഴ്‌ച രാവിലെ ബാംഗ്‌ളൂരിലേക്ക് തിരിച്ച ശ്വേത യാത്രക്കിടയില്‍ ഗണേഷിനെ കാണുകയായിരുന്നു. ഗണേഷിന്റെ പിന്തുണ കുറുപ്പും അഭ്യര്‍ത്ഥിച്ചിരുന്നു. മേനക സുരേഷ് വൈകിട്ട് ശ്വേതയെ കണ്ടത് ഗണേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ്.
പ്രതിയോഗികള്‍ കുറുപ്പിന്റെ 'കൈയ്യാങ്കളി' രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്. സോളാര്‍ വിഷയത്തില്‍ നാറി നില്‍ക്കുന്ന പാര്‍ട്ടി കുറുപ്പിന്റെ സംഭവത്തോടെ കൂടുതല്‍ പ്രതിസന്ധിയിലാണ്. നിര്‍ണായക ഘട്ടത്തില്‍ പിതാവിന്റെ സന്തതസഹചാരിയായിരുന്ന കുറുപ്പിനെ, കെ.മുരളീധരനും പത്മജാവേണുഗോപാലും കൈവിട്ടു. കുറുപ്പ് വൈകാതെ എ ഗ്രൂപ്പിലെത്തുമെന്നാണ് അറിയുന്നത്.
താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നു തന്നെയാണ് കുറുപ്പിന്റെ നിലപാട്. ശ്വേത അപമാനിതയായിട്ടുണ്ട്. അത് മറ്റൊരാള്‍ ചെയ്‌തതാണ്. ആളാരാണെന്ന് കുറുപ്പിനറിയാം. എന്നാല്‍ കൊല്ലത്തെ പ്രമാണിയുടെ പേര്‍ തനിക്ക് പറയാനാവില്ല. അയാള്‍ ശ്വേതയുടെ പിന്‍ഭാഗത്ത് സ്‌പര്‍ശിക്കുന്നതു കണ്ടപ്പോള്‍ താന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. ശ്വേത തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ കൈ കണ്ടത് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ്. തന്റെ മകളാവാന്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ദുരര്‍ത്ഥത്തില്‍ നോക്കാന്‍ പോലും തയ്യാറാവില്ലെന്നാണ് കുറുപ്പ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചത്. തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് മുമ്പില്‍ കുറുപ്പ് പൊട്ടികരഞ്ഞു. മനമലിഞ്ഞ മുഖ്യമന്ത്രി രക്ഷാദൂതനായ ഗണേശിനെ ചുമതലപ്പെടുത്തി. ഗണേഷ് ദൂതന്‍മാരെ അയച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നേരിട്ട് ഇടപെട്ടത്.
കാമസൂത്രയുടെ പരസ്യത്തില്‍ തുണിയുരിഞ്ഞ് നടത്തിയ പ്രകടനത്തെകുറിച്ചുള്ള കൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പുരാന്റെ പ്രസ്‌താവന ശ്വേതക്കെതിരെയുള്ള ഒളിയമ്പായിരുന്നു. പഴയ പരസ്യത്തിന്റെ വിഷ്വലുകള്‍ പ്രദര്‍ശിപ്പിക്കാനും സ്റ്റില്‍, പോസ്റ്ററാക്കാനും ഡി.സി.സി തീരുമാനിച്ചിരുന്നു. കുറുപ്പിനെതിരെ ശ്വേത എറിഞ്ഞ ആയുധം അതേരീതിയില്‍ തിരിച്ചെറിയാനായിരുന്നു ഡി.സി.സിയ്‌ക്ക് പ്ലാന്‍. ഇക്കാര്യം ഗണേശ് ശ്വേതയെ അറിയിച്ചു. രാഷ്‌ട്രീയക്കാരോട് ഏറ്റുമുട്ടിയാല്‍ പഴയ പല കഥകളും പുറത്തുവരുമെന്നും ഇത് ശ്വേതയുടെ ഭാവി ബുദ്ധിമുട്ടിലാക്കുമെന്നും അഭ്യുദയകാംക്ഷികള്‍ ശ്വേതയെ അറിയിച്ചു. അങ്ങനെയാണ് കുറുപ്പ് മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീര്‍ക്കാമെന്ന് ശ്വേത സമ്മതിച്ചത്.
കൊല്ലം പോലീസ് ഒരിക്കല്‍ കൂടി ശ്വേതയുടെ മൊഴിയെടുക്കും. തുടര്‍ന്ന് കേസ് തീര്‍പ്പാക്കും. ആയിഷപോറ്റിയും ഡിവൈഎഫ്‌ഐയും നല്‍കിയ പരാതികള്‍ വെള്ളത്തില്‍ പോകും.
ഏതായാലും കുറുപ്പിനെതിരെ സി.പി.എം നടത്തിയ രാഷ്‌ട്രീയനീക്കമാണ് ശ്വേതയെന്ന തരത്തില്‍ വ്യാപകമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ കൊല്ലം ഡി.സി.സി തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha