കടത്തിലും കാമത്തിലും ആകാശസുന്ദരിമാര്‍ മുന്നില്‍

സ്വര്‍ണ്ണക്കടത്തുകേസില്‍ പിടിയിലായ എയര്‍ഹോസ്റ്റസും സഹപ്രവര്‍ത്തകരും കള്ളക്കടത്തുകാരന്‍ ഫയാസിന്റെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റില്‍ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഒരു ആഡംബര ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളില്‍ ആഡംബരകാറുകള്‍ ഇവിടെ വന്നു പോകാറുണ്ടെന്നും അതിനെതിരെ നടപടി വേണമെന്നും ഫ്‌ളാറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ കൊച്ചി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്താറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് സുന്ദരിമാരെ കാഴ്‌ച വച്ചാണ് ഫയാസ് കള്ളക്കടത്ത് നടത്തിയിരുന്നത്. സുന്ദരിമാര്‍ തന്നെയാണ് മറ്റു സ്ഥലങ്ങളില്‍ നിന്നും സ്വര്‍ണ്ണം കടത്തിയിരുന്നത്.
എയര്‍ഹോസ്റ്റസാക്കാം എന്ന് വാഗ്‌ദാനം നല്‍കി കൊച്ചിയിലെ വനിതാകോളേജുകളില്‍ നിന്നും ഇവിടേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരാറുണ്ടായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. കീഴ്‌പ്പെടുന്ന സുന്ദരിമാര്‍ക്ക് പണവും പാരിദോഷികവും ലഭിക്കും.സെക്‌സില്‍ താല്‌പര്യമുള്ള വീട്ടമ്മമാരും ഇവരുടെ സംഘത്തിലുണ്ട്.
നഗരത്തിലെ ഒരു ഫ്‌ളാറ്റിനെ കുറിച്ചാണ് സംശയമുള്ളതെങ്കിലും മറ്റ് നഗരങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും ഇവര്‍ മയക്കിയെടുക്കുന്ന സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്രയില്‍ ഒരു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിന് ഫയാസുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഫയാസിന്റെ സെക്‌സ് റാക്കറ്റിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന സംഘങ്ങളുണ്ടത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha