എല്ലാവരും കസ്‌തൂരിരംഗനും സോളാറിനും പിന്നാലെ... സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം, തലവരി 25 ലക്ഷം

കസ്‌തൂരി രംഗനും സോളാറുമൊക്കെ ചേര്‍ന്ന് ഭരണം ഉഷാറാകുമ്പോള്‍ ലീഗ് നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ വകുപ്പില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് തകൃതിയായി അംഗീകാരം നല്‍കുന്നു. സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടലിന്റെ വക്കില്‍ തുടരുമ്പോഴാണ് സ്വകാര്യ സ്‌കൂളുകളെ കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുന്നത്.
നിശ്‌ഛിത പരിധിക്കുള്ളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ടെങ്കില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇത്തരം ചിട്ടവട്ടങ്ങള്‍ ഇല്ലാതായി. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ മടിച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞതു കൊണ്ടാണ് സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തത്.
2001ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 51,02,038 ആയിരുന്നെങ്കില്‍ 2013ല്‍ 36 ലക്ഷമായി കുറഞ്ഞു. പല സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മൂന്ന് കുട്ടികള്‍ പോലും പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇന്ന് നിരവധിയുണ്ട്. സ്‌കൂളുകള്‍ 'എക്കണോമിക്' ആക്കാന്‍ ഒരു ഡിവിഷനില്‍ 5 കുട്ടികള്‍ മതിയെന്നുവരെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ , വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാക്കാല്‍ നിര്‍ദ്ദേക പ്രകാരം കഴിഞ്ഞ ദിവസം 18 സ്വകാര്യ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ചട്ട വിരുദ്ധമാണെന്നും ഉത്തരവിടാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞപ്പോള്‍ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. ഇതില്‍ എട്ടു സ്‌കൂളുകള്‍ നിലവിലില്ലാത്തതാണെന്നും ഇടത് അധ്യാപക സംഘടനകള്‍ പറയുന്നു.
ഇതിനിടയില്‍ സ്വകാര്യ വിദ്യാലയങ്ങളോടുള്ള മൃദു സമീപനത്തിനെതിരെ ശനിയാഴ്‌ച നടന്ന ക്ലസ്റ്റര്‍ സംഗമത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും അറിയുന്നു. ഒരു സ്‌കൂളിന് 25 ലക്ഷമാണത്രേ തലവരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha