സരിതക്ക് പിന്നാലെ കവിത; ജയില്‍വാസം, ഇഷ്ടംപോലെ പണം

സോളാര്‍ നായിക സരിതക്ക് പിന്നാലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പിലെ നായിക കവിത പിള്ളയും വഞ്ചിക്കപ്പെട്ടവര്‍ക്കുള്ള പണം മടക്കി നല്‍കുന്നു. സംസ്ഥാനത്തൊട്ടാകെ ഏജന്റുമാരെ നിയമിച്ച് പണം തട്ടിയിരുന്ന കവിത പിള്ള തന്നെ കേസില്‍ നിന്ന് ഒഴിവാക്കിയാല്‍ എല്ലാവര്‍ക്കും പണം മടക്കി നല്‍കുമെന്നാണ് വാഗ്‌ദാനം നല്‍കിയിരിക്കുന്നത്. ജയിലില്‍ കഴിയുന്ന കവിതക്ക് എവിടെനിന്നാണ് പണം ലഭിക്കുന്നതെന്ന് ആര്‍ക്ക് അറിയില്ല. ജയിലില്‍ കഴിയുന്ന സരിതക്ക് പണം കിട്ടിയതുപോലെയാണ് കവിതക്കും കിട്ടുന്നത്.
കൊല്ലം കോട്ടത്തല സ്വദേശി വിമല്‍കുമാറിനോടാണ് താന്‍ വാങ്ങിയ 13 ലക്ഷം മടക്കിനല്‍കാമെന്ന് പറഞ്ഞത്. കവിതയുടെ അക്ക്വണ്ടുകള്‍ പോലീസ് ഫ്രീസ് ചെയ്‌തു കഴിഞ്ഞു. ഇടനിലക്കാരെ നിയമിച്ചാണ് കവിത ഇപ്പോഴും ഇടപാടുകള്‍ നടത്തുന്നത്. കൊല്ലത്തെ സി.പി.എം നേതാവിന്റെ മകന്റെ സ്ഥാപനത്തില്‍വെച്ച് 13 ലക്ഷം കവിതക്ക് കൈമാറിയെന്നാണ് വിമല്‍കുമാര്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സ്വദേശിയും അഭിഭാഷകനുമായ ഹരികൃഷ്‌ണനെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. റിഹാദ് എന്ന വിദ്യാര്‍ത്ഥിക്ക് എം.ഡി സീറ്റ്‌തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി 65 ലക്ഷം തട്ടിച്ചു എന്നാണ് കേസ്. കവിതയുടെ ഏജന്റാണ് ആരോപണ വിധേയനായ ഹരികൃഷ്‌ണന്‍. കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹരികൃഷ്‌ണന്‍ പോലീസിന് മുമ്പില്‍ കീഴടങ്ങിയത്. കവിതയുടെ പങ്കാളികളില്‍ നാലുപേരെയാണ് പോലീസ് ഇതിനകം അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha