ബിജുരാധാകൃഷ്‌ണന് വേഗപ്പൂട്ട്

ബിജുരാധാകൃഷ്‌ണന് സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം. ബിജുരാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ് കര്‍ശന സുരക്ഷ നല്‍കാന്‍ പോലീസിലെ ഉന്നതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നിര്‍ദ്ദേശപ്രകാരമാണിത്.
കഴിഞ്ഞമാസം ഭാര്യ രശ്‌മി വധക്കേസില്‍ വിചാരണയ്‌ക്കായി ബിജുവിനെ കൊല്ലം കോടതിയില്‍ കൊണ്ടുവന്നിരുന്നു. പോലീസുകാര്‍ ബിജുവിന് നല്‍കിയ സുരക്ഷയില്‍പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്‌തു. ബിജു മാധ്യമങ്ങളോട് സംസാരിച്ചാല്‍ അത് അദ്ദേഹത്തെ അനുഗമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഴിവുകേടാണെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നാണ് പോലീസ് ഉന്നതര്‍ അറിയിച്ചിരിക്കുന്നത്.
സരിതയും ബിജുവും ഇത്രയും കാലം കോടതികളില്‍ എത്തിയിരുന്നത് സിനിമാതാരങ്ങള്‍ ഉദ്‌ഘാടനത്തിന് വരുന്നതു പോലെയായിരുന്നു. ഇതിനിടയിലാണ് മന്ത്രിമാര്‍ സരിതയുമായി ബന്ധം സ്‌ഥാപിച്ചതായി ബിജു മാധ്യമങ്ങളോട് പറഞ്ഞത്. സരിതയെ പീഡിപ്പിച്ച മന്ത്രിമാരുടെ പേരുകള്‍ ബിജു മാധ്യമങ്ങളോട് പറയുകയും ചെയ്‌തു. ഇതിനെതിരെ ബന്ധപ്പെട്ട മന്ത്രിമാര്‍ മന്ത്രി തിരുവഞ്ചൂരിനോട് പരാതി പറഞ്ഞിരുന്നു. കോണ്‍ഗ്രസുകാരല്ലാത്ത പോലീസുകാരനാണ് ഇപ്രകാരം ചെയ്യുന്നതെന്നാണ് മന്ത്രിമാരുടെ ആരോപണം. ബിജുവിന് ജയിലിലും വന്‍സുരക്ഷ നല്‍കണമെന്നാണ് തിരുവഞ്ചൂര്‍ നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്.
രശ്‌മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിന്റെ മകന്‍ നല്‍കിയ മൊഴി ബിജുവിനെതിരെ ശക്തമായ ജനവികാരത്തിന് കാരണമായിട്ടുണ്ട്. ഇത് മറി കടക്കാന്‍ ബിജു നടത്തുന്ന ജല്‌പനങ്ങളാണ് തങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങളെന്ന് ആരോപണവിധേയരായ മന്ത്രിമാര്‍ പറയുന്നു. ബിജുവിന്റെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും കളങ്കമുണ്ടാക്കിയതായി ഭരണനേതൃത്വം വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha