ഇരുമ്പയിര് സര്‍വേക്ക് പിന്നില്‍ എളമരം?

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി കണ്ടെത്തിയ കോഴിക്കോട്ടെ ചക്കിട്ടപാറയിലുള്ള 406 ഹെക്‌ടര്‍ ഭൂമിയില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് സര്‍വ്വേ നടത്താന്‍ അനുവാദം നല്‍കിയതിനു പിന്നില്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലെ വ്യവസായമന്ത്രിയാണെന്ന് ആരോപണം. അന്ന് വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉയര്‍ന്നു.
ചക്കിട്ടപാറ വില്ലേജിലെ സര്‍വേ 801 മുതല്‍ 804 വരെയും 917 മുതല്‍ 923 വരെയും 924 മുതല്‍ 929 വരെയുമുള്ള 406.4500 ഹെക്‌ടര്‍ സ്ഥലത്താണ് കര്‍ണാടകത്തിലെ ബെല്ലാരിയിലുള്ള സ്വകാര്യ കമ്പനി സര്‍വേ നടത്തിയത്. കേന്ദ്രഖനി മന്ത്രാലയമാണ് അനുമതി നല്‍കിയത്. 2011 ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ പിന്‍ബലത്തിലാണ് കേന്ദ്ര ഖനി മന്ത്രാലയം അനുമതി നല്‍കിയത്.
നിശ്ചിത തീയതിക്കകം നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കമ്പനി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും 2013 മെയ് 23 ന് വനം കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കുകയും ചെയ്‌തു. 2013 ഒക്‌ടോബര്‍ 26 നും 27 നും സര്‍വേ പുനരാരാംഭിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങി.
നവംബര്‍ രണ്ടിന് ചക്കിട്ടപാറയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം സര്‍വ്വേക്കെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ നേരത്തെ നടന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ ഇരുമ്പയിര് ഖനനം നടത്തുമെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ഖനനത്തിനായി കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടി വരും. കക്കയം, ബാണാസുരസാഗര്‍ അണക്കെട്ടുകള്‍ക്ക് ബലക്ഷയം സംഭവിക്കാനിടയുണ്ട്. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ പിന്‍ബലത്തിലാണ് കമ്പനി സര്‍വേ നടത്തുന്നത്.
സര്‍വേക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ സര്‍വേ നിര്‍ത്തിവയ്‌ക്കാന്‍ കുഞ്ഞാലിക്കുട്ടി ഉത്തരവിട്ടിട്ടില്ല. ഇതിനര്‍ത്ഥം ഇടത്, വലത് ഭേദമില്ലാതെ ഖനനത്തിന് പിന്തുണയുണ്ടെന്നാണ്. ഖനനത്തിനുള്ള അനുമതി റദ്ദാക്കണമെന്ന് മുന്‍ വനം മന്ത്രി ബിനോയ് വിശ്വവും ആവശ്യപ്പെട്ടു. എളമരം കരീം കരിമണല്‍ ഖനനത്തിന് അനുകൂലമായെടുത്ത നിലപാടുകളും വിവാദമായി കഴിഞ്ഞു.
https://www.facebook.com/Malayalivartha