മലയാളി വാര്‍ത്ത സത്യമായി; ഇരുമ്പയിരിന് പിന്നില്‍ എളമരം

ചക്കിട്ടപാറയിലെ ആയിരം ഏക്കറില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍വേയ്‌ക്ക് അനുവാദം കൊടുത്തതില്‍ മുന്‍മന്ത്രി എളമരം കരീം കോഴ വാങ്ങിയെന്ന ആരോപണത്തിന് സ്ഥിതീകരണം ലഭിച്ചതോടെ മലയാളി വാര്‍ത്തയുടെ ഒരു കണ്ടെത്തല്‍ കൂടി സത്യമായി.
ബല്‍ദോത്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എം.എസ്. പി.എല്‍ കമ്പനിക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ സര്‍വേക്ക് അനുമതി നല്‍കിയത്.
ഖനനാനുമതിക്ക് പാരിതോഷികമായി മുന്‍മന്ത്രി എളമരം കരീമിന്റെ ബന്ധു അഞ്ചുകോടി രൂപ കൈപ്പറ്റി കരീമിന്റെ വീട്ടിലെത്തിച്ചതായി ബന്ധുവിന്റെ ഡ്രൈവറാണ് വെളിപ്പെടുത്തിയത്. കരീമിന്റെ ബന്ധു പി.ടി. നൗഷാദാണ് ആരോപണവിധേയനായത്. ഖനന സര്‍വേക്ക് അനുമതി നല്‍കിയത് കരീമാണെന്നും ഇതിന് പ്രത്യുപകാരമായി അദ്ദേഹം കോഴ വാങ്ങിയെന്നുമാണ് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. 'ഇരുമ്പയിര് സര്‍വേക്ക് പിന്നില്‍ എളമരം ' എന്നാണ് മലയാളി വാര്‍ത്ത തിങ്കളാഴ്‌ച പുറത്തുവിട്ട വാര്‍ത്തയുടെ തലക്കെട്ട്.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ 2010 ഏപ്രിലിലാണ് കോഴ ഇടപാട് നടന്നത്. എം.എസ്.പി എലിന് ഖനനാനുമതി നല്‍കുന്നതിന് ഒരാഴ്‌ച മുമ്പായിരുന്നു സംഭവം. താനും നൗഷാദും ഹോട്ടലിലെത്തിയപ്പോള്‍ എം.എസ്.പി എല്‍ കമ്പനിയുടെ പ്രതിനിധികള്‍ ഹോട്ടലിലുണ്ടായിരുന്നു എന്നാണ് നൗഷാദിന്റെ ഡ്രൈവര്‍ നല്‍കിയ മൊഴി.
ചര്‍ച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങിയ നൗഷാദ്, അഞ്ച് സി.ആര്‍ തന്നു എന്ന് ആരോടോ ഫോണില്‍ പറഞ്ഞതായും സുബൈര്‍ ചാനലുകളോട് വെളിപ്പെടുത്തി. തങ്ങള്‍ കാറില്‍ കയറിയ ശേഷം കമ്പനി പ്രതിനിധികള്‍ നോട്ടു കെട്ടുകള്‍ കൈമാറിയെന്നും സുബൈര്‍ പറഞ്ഞു. ഖനന സര്‍വേക്കെത്തിയ കമ്പനി പ്രതിനിധികള്‍ക്ക് വഴി കാട്ടിയായത് നൗഷാദാണ്. ഇത് മന്ത്രി കരീമിന്റെ നിര്‍ദ്ദേശാനുസരണമാണെന്നും നൗഷാദ് പറയുന്നു. കരീമിന്റെ മാതാവിന്റെ സഹോദരപുത്രനാണ് നൗഷാദെന്ന് സുബൈര്‍ വെളിപ്പെടുത്തി.
ഖനനാനുമതിയുമായി ബന്ധപ്പെട്ട് എളമരം കരീമുമായി ചര്‍ച്ച നടത്തിയെന്ന് കമ്പനി പ്രതിനിധി പി.കെ. മോഹനവര്‍മ്മയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha