കിടപ്പറ ലീലകള്‍ പിടിച്ചത് സരിത; സ്വന്തം ക്യാമറകള്‍ തുണയായി

മന്ത്രിമാരും മറ്റ് പ്രമുഖരുമായി കിടക്ക പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ സരിത പകര്‍ത്തിയത് സ്വന്തം ഒളിക്യാമറ ഉപയോഗിച്ചെന്ന് സൂചന. ജോസ് തെറ്റയിലിനെ കുരുക്കാന്‍ എറണാകുളത്തുകാരി പ്രയോഗിച്ച അതേ ടെക്‌നിക് തന്നെയാണ് സരിതയും പ്രയോഗിച്ചത്. ഇപ്പോള്‍ ബിജുരാധാകൃഷ്‌ണന്റെ കൈയിലുള്ള ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തി സരിത തന്നെ ബിജുവിന് കൈമാറിയതാണ്. ബ്ലാക്ക്‌മെയിലിംഗ് തന്ത്രത്തിന്റെ ഭാഗമായി ബിജു തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സരിതക്ക് നിര്‍ദേശം നല്‍കിയത്.
ദൃശ്യങ്ങള്‍ താന്‍ പുറത്തുവിടില്ലെന്ന് ബിജു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നിലും ഈ ബ്ലാക്ക്‌മെയിലിംഗ് തന്ത്രം തന്നെയാണ് ഉള്ളത്. ദൃശ്യങ്ങളില്‍ പതിഞ്ഞവരെ ഇക്കാര്യം ദൂതന്‍ മുഖേന ബിജു അറിയിച്ചിട്ടുണ്ട്. കേസ് നടത്താനുള്ള പണവും, കേസില്‍ നിന്ന് ഒഴിവാകാനുള്ള സ്വാധീനവുമാണ് ഇവരില്‍ നിന്നും ബിജുവിന്റെ ദൂതന്‍ ആവശ്യപ്പെടുന്നത്.
സരിതയുടെ കൈയിലും ദൃശ്യങ്ങളുടെ സി.ഡിയുണ്ട്. പ്രമുഖരുമായുള്ള മീറ്റിങ്ങുകള്‍ കഴിയുമ്പോള്‍ തന്നെ ദൃശ്യങ്ങള്‍ ബിജു വാങ്ങിയിരുന്നു. ഇവ നല്‍കുന്നതിന് മുമ്പ് പകര്‍പ്പെടുക്കുന്ന പതിവ് സരിതക്കുമുണ്ടായിരുന്നു.
റെക്കോഡിങ്ങിനായി സരിത ഉപയോഗിച്ചിരുന്നത് വിവിധ ദൃശ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒളിക്യാമറകളാണ്. ഇവയില്‍ ക്യാമറാ പെന്നുകളുമുണ്ട്. എവിടെയെങ്കിലും വച്ചാല്‍ പേന സ്വയം റെക്കോഡ് ചെയ്യും. ഇവ ഇറക്കുമതി ചെയ്യുകയായിരുന്നു. ബിജുവിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഒളി ക്യാമറകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തത്.
ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആര്‍.ബി ശ്രീകുമാര്‍ നരേന്ദ്രമോഡിക്കെതിരെ തെളിവുകള്‍ ശേഖരിച്ചത് പേനയില്‍ ഘടിപ്പിച്ച ഒളിക്യാമറകള്‍ വഴിയാണ്. ഇത്തരത്തിലുള്ള ഒളിക്യാമറകള്‍ ഉപയോഗിക്കുന്ന നിരവധിയാളുകള്‍ കേരളത്തിലുണ്ട്. രണ്ടായിരം രൂപമുതല്‍ ഒളിക്യാമറകള്‍ ലഭ്യമാകും. പ്രമുഖരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നത്. ബിജുരാധാകൃഷ്‌ണനും ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. ഒരുപക്ഷേ മുഖ്യമന്ത്രിയുമായി സരിത ചര്‍ച്ചചെയ്യുന്ന ദൃശ്യങ്ങളും ഇതിലുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha