ശാലുവും ബിജുവും ഒരു കൊല്ലം ജീവിച്ചത് ദമ്പതിമാരായി

ബിജുരാധാകൃഷ്‌ണനും ശാലുമേനോനും ഒരു കൊല്ലം ദമ്പതിമാരായി ജീവിച്ചു. ഇന്ത്യക്കകത്തും പുറത്തും ബിജുവിനൊപ്പം ശാലു നിരവധി തവണ യാത്ര ചെയ്‌തു. കേരളത്തിനകത്ത് സുഹൃത്ത് എന്നും കേരളത്തിന് പുറത്ത് ഭര്‍ത്താവ് എന്നുമാണ് ശാലുമേനോന്‍ ബിജുരാധാകൃഷ്‌ണനെ വിശേഷിപ്പിച്ചിരുന്നത്. രശ്‌മി, സരിത എന്നിങ്ങനെ രണ്ട് ഭാര്യമാര്‍ ബിജുവിന് ഉണ്ടായിരുന്നതായി ശാലുവിനും അറിയാമായിരുന്നു. ഇതില്‍ രശ്‌മി മരിച്ചുപോയെന്നാണ് ബിജു ശാലുവിനോട് പറഞ്ഞിരുന്നത്. സരിത ഭാര്യയാണെങ്കിലും ധിക്കാരിയാണെന്നും ഇടപെടാന്‍ കൊള്ളില്ലെന്നും ബിജു ശാലുവിനോട് പറഞ്ഞിരുന്നു. ബിജുവിന്റെ നിഷ്‌ക്കളങ്കമായ പെരുമാറ്റമാണ് എന്നെ ആകര്‍ഷിച്ചതെന്ന് ശാലു കോടതിയില്‍ മൊഴി നല്‍കി.
വീട് നിര്‍മ്മാണം നടക്കുമ്പോഴാണ് ശാലുമേനോന്‍ ബിജുരാധാകൃഷ്‌ണനെ പരിചയപ്പെട്ടത്. ടീം സോളാറിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജു രാധാകൃഷ്‌ണന്‍ ശാലുമേനോന്റെ വീട്ടിലെത്തിയത്. പുതിയ വീട്ടില്‍ സോളാര്‍ സ്ഥാപിക്കണമെന്ന് ബിജു ആവശ്യപ്പെട്ടതനുസരിച്ച് 20 ലക്ഷം രൂപ താന്‍ നല്‍കിയെന്ന ശാലുവിന്റെ മൊഴി സത്യമാണോയെന്ന് സംശയമുണ്ട്. സരിത രണ്ടു തവണ തന്റെ വീട്ടില്‍ വന്നതായും ശാലു മൊഴി നല്‍കി. സരിത നൃത്തം പഠിക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു.
ശാലുവിനെ ഉപയോഗിച്ച് സോളാര്‍പദ്ധതി വിപുലീകരിക്കാനും ബിജുരാധാകൃഷ്‌ണന്‍ ശ്രമിച്ചിരുന്നു. ബിജുവിനൊപ്പം ഒന്നിലേറെ തവണ താന്‍ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും ശാലു സമ്മതിച്ചു. ശാലുവിന്റെ മൊഴി കോടതി അതേപടി കണക്കിലെടുക്കാനിടയില്ല. കാരണം ശാലുവിന്റെ മൊഴിയില്‍ പകുതി പോലും വിശ്വാസയോഗ്യമല്ല. രശ്‌മിയെ ബിജു കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശാലുമോനോന് അറിയാമായിരുന്നു എന്നാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. എല്ലാമറിഞ്ഞ് ബിജുവിന്റെ സാമ്പത്തിക സ്ഥിതിയില്‍ മോഹം തോന്നി ശാലുമേനോന്‍ ബിജുവിനെ പ്രണയിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കൈയ്യിലുള്ള വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha