Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസജീവിതം ഉപേക്ഷിക്കുന്നവര്‍ക്ക്‌ പദ്ധതിയുണ്ടാക്കും-മന്ത്രി കെഎം മാണി

08 DECEMBER 2012 11:00 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പ്രവാസജീവിതം ഉപേക്ഷിച്ച്‌ വരുന്ന മലയാളികള്‍ക്ക്‌ സാമ്പത്തിക - സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന്‌ ധന-നിയമ മന്ത്രി കെഎം മാണി. യുഎഇ ദേശീയ ദിനാഘോഷത്തോട്‌ അനുബന്ധിച്ച്‌ അല്‍ഖ്വയിനിലെ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകം ശ്രദ്ധിച്ച കേരളമോഡല്‍ സാധ്യമാക്കിയതിന്‌ പിന്നില്‍ പ്രവാസികളായ മലയാളികളുടെ അധ്വാനത്തിന്റെ ചിരിത്രമാണുള്ളതെന്ന്‌ മന്ത്രി കെഎം മാണി പറഞ്ഞു. വിദേശത്ത്‌ പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്ന്‌ത്‌. വിദേശ വിദ്യാഭ്യാസത്തിന്‌ ശേഷം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ശമ്പളവും നല്‍കുകയാണെങ്കില്‍ അവരെ കേരളത്തില്‍ തന്നെനിലനിര്‍ത്താനാവും.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ 20,37,813 മലയാളികളുണ്ട്‌. 2011-ലെ കണക്കുനുസരിച്ച്‌ ഏറ്റവുമധികം മലയാളികളുള്ള രാജ്യം യുഎഇ ആണ്‌. ഇവരുടെ എണ്ണം 8,83,313 ആണ്‌. 1998 ല്‍ ഇത്‌ 4,21,939 ആയിരുന്നു.
വിദേശത്ത്‌ സാധാരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ കിട്ടുന്ന വേതനത്തെക്കാള്‍ കൂടുതല്‍ നാട്ടില്‍ കിട്ടുണുണ്ട്‌്‌. കേരളത്തില്‍ കൂലി ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ വിദേശത്ത്‌ പണിയെടുക്കുന്നതിലാണ്‌ നാട്ടുകാര്‍ കൂടുതര്‍ താല്‌പര്യം കാണിക്കുന്നത്‌. സാമൂഹികമായ അംഗീകാരമാണ്‌ ഒരു കാരണം. കുടിയേറ്റക്കാരില്‍ 35.8 ശതമാനവും പ്രൊഫഷണലുകളാണ്‌. സാമ്പത്തികരംഗത്ത്‌ വേഗത്തില്‍ വളരാനും വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും കഴിഞ്ഞാല്‍ മാത്രമേ പ്രൊഫഷണലുകളുടെ സേവനം ഇന്ത്യയില്‍ നിലനിര്‍ത്താനാവൂ. നിര്‍ഭാഗ്യവശാല്‍ ഇത്തരം സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലോ കേരളത്തിലോ നടക്കുന്നില്ല.
മലയാളില്‍ പത്തിലൊരാള്‍ ഇന്ന്‌ വിദേശത്താണ്‌. 2012 ജൂണിലെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ ബാങ്കുകളിലെ വിദേശ നിക്ഷേപം 55,663 കോടിയാണ്‌. 2011-ല്‍ ഇത്‌ 38,556 കോടിയായിരുന്നു. ഒരു വര്‍ഷം കൊണ്ട്‌്‌ 17,107 കോടിയുടെ വര്‍ധനവുണ്ടായി. രാജ്യത്തെത്തുന്ന പണത്തിന്റെ ഒരു നല്ല ശതമാനവം റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്കാണ്‌ ഒഴുകുന്നത്‌. എന്നാല്‍ വിദേശ ഇന്ത്യാക്കാരുടെ വസ്‌തുക്കളാണ്‌ ഏറ്റവുമധികം കൈയ്യേറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നതെന്ന്‌ ഒരു ഇംഗ്ലീഷ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കെട്ടിടങ്ങള്‍ വാടകക്ക്‌ കൊടുത്തിരിക്കുന്ന പ്രവാസികളും ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത്തരം കൈയേറ്റങ്ങള്‍ ചെറുക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കും. വാടക നിയന്ത്രണ നിയമം നടപ്പിലാക്കുന്നത്‌ ഇതിന്റെ മുന്നോടിയായിട്ടാണ്‌.
പ്രവാസികള്‍ക്ക്‌ വിമാനങ്ങളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്‌ മന്ത്രി കെഎം മാണി ആവശ്യപ്പെട്ടു. കാര്‍ഗോ ക്ലിയറന്‍സുമായി ബന്ധപ്പെട്ട്‌ പ്രവാസികള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌. വിദേശത്ത്‌ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌്‌. ഗള്‍ഫില്‍ ജോലിചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും മാനസിക പിരിമുറുക്കം കാരണം ഒട്ടേറെ രോഗങ്ങള്‍ക്ക്‌ അടിമകളാണ്‌.
വാര്‍ധക്യകാലത്ത്‌ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക്‌ ചികിത്സാ സഹായം നല്‍കാന്‍ നടപടിയെടുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍പ്രവാസികള്‍ മുതല്‍ മുടക്കണമെന്നും മന്ത്രി കെഎം മാണി അഭ്യര്‍ത്ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (2 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (19 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (31 minutes ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (43 minutes ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (54 minutes ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 hour ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (1 hour ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (2 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (3 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (3 hours ago)

Malayali Vartha Recommends