താമരശ്ശേരിയിലെ വൈദികന്റെ കീശകീറും

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരത്ത് നടന്ന പ്രതിഷേധത്തില്‍ താമരശ്ശേരിയിലെ വനം വകുപ്പ് ഓഫീസ് തകര്‍ത്ത വൈദികന്‍ ഉള്‍പ്പെടെയുള്ള പ്രതികളില്‍ നിന്നും നഷ്‌ടപരിഹാരം ഈടാക്കേണ്ടിവരും. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുള്ള നിയമങ്ങള്‍ കര്‍ക്കശമാണ്. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ കോടതികള്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നുണ്ട്.
ചെമ്പുകടവ് വികാരി ഫാദര്‍ സജി മംഗരയും പഞ്ചായത്ത് അംഗം ജെയ്‌സനും ചേര്‍ന്നാണ് വനം വകുപ്പ് ഓഫീസ് ആക്രമിച്ചതെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. മലയോര ഹര്‍ത്താലിന്റെ ഭാഗമായാണ് വനംവകുപ്പ് ഓഫീസ് ആക്രമിക്കപ്പെട്ടത്. താമരശ്ശേരിയില്‍ നടന്ന അതിക്രമങ്ങള്‍ ആസൂത്രിതമാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഫയലുകളും ടി.വിയും കമ്പ്യൂട്ടറും അക്രമികള്‍ അഗ്നിക്കിരയാക്കി. മൂന്നൂറോളം വരുന്ന അക്രമി സംഘമാണ് മാരകായുധങ്ങളുമായി ഓഫീസ് കൈയേറിയത്. ജീവനക്കാര്‍ പ്രാണനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
അക്രമത്തിനുശേഷം തിരിച്ചുപോയ സംഘത്തില്‍ മതപുരോഹതര്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ പന്ത്രണ്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്. വൈദികനായാലും അല്ലെങ്കിലും കോടതി കനിയാന്‍ ഇടയില്ല. വൈദികനെ മുന്നില്‍ നിര്‍ത്തി ആസൂത്രിത അക്രമം നടന്നതാണോ എന്നും അന്വേഷിക്കേണ്ടതായുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha